fbpx
Connect with us

Narmam

വിസ (അനുഭവകഥ)

എന്‍റെ തുറിച്ച നോട്ടം അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ടാവണം അയാള്‍ പെട്ടെന്ന് വാ തുറന്നു ചിരിച്ചു. പല്ലിന്‍റെ മഞ്ഞക്കളര്‍ കൂടി വെളിവായപ്പോള്‍ എനിക്ക് ഒരുവിധം ഉറപ്പായി. കൊള്ളാവുന്ന ഒന്നിനെയല്ല കസേര ഇട്ടിരുത്തിയിരിക്കുന്നതെന്ന്.

 115 total views

Published

on

ഇവിടെ ആരൂല്ലേ?

മുറ്റത്ത്‌ നിന്നും ആരുടെയോ ശബ്ദം കേട്ടാണ് റൂമില്‍ നിന്നും പുറത്തേക്കിറങ്ങി നോക്കിയത്. ഒരു കിളവന്‍ മുറ്റത്ത്‌ നില്‍ക്കുന്നു. ഗ്രില്ലിനടുത്തേക്ക് ചെന്നപ്പോള്‍ അയാള്‍ അടുത്ത ചോദ്യം ചോദിച്ചു.

“ഈ ഷാജിയുടെ അമ്മാവന്‍റെ വീട് ഇതല്ലേ?

അതെ എന്നും പറഞ്ഞ് ഞാന്‍ വാതില് തുറന്നു.

അയാള്‍ തുടര്‍ന്നു: “ആ… ഞാന്‍ മുത്തുണ്ണി അളിയന്‍ പറഞ്ഞിട്ട് വരാ..കൂറ്റനാട്ടെ മുത്തുണ്ണി അളിയന്‍”.

Advertisement“ആ കയറി ഇരിക്ക്”.

ആതിഥ്യ മര്യാദയോടെ ഞാനയാളെ വീട്ടിലേക്ക്‌ കയറ്റിയിരുത്തി. പിന്നെ, അയാളെ അടിമുടിയൊന്നു നോക്കി. അറുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന, അഞ്ചടി ഉയരവും മെലിഞ്ഞ ശരീരവുമുള്ള  ഒരു കിളവന്‍. അയാളുടെ കറുത്ത മുഖത്ത് ചുളിവുകള്‍  വീണിരിക്കുന്നു.  ആ പ്രാകൃത രൂപം കണ്ടപ്പോഴേ എന്‍റെ നെറ്റി ചുളിഞ്ഞു. ഒരു പഴയ കണ്ണടയും പിരടിയില്‍ ചുറ്റിയ ടവലും കപ്പടാച്ചി മീശയും എനിക്കത്ര പിടിച്ചില്ല. അന്നയാള്‍ കുളിച്ചിട്ടുണ്ടാവുമോ എന്ന്‍ സംശായിക്കാതിരുന്നില്ല.

എന്‍റെ തുറിച്ച നോട്ടം അത്ര പന്തിയല്ല എന്ന് തോന്നിയത് കൊണ്ടാവണം അയാള്‍ പെട്ടെന്ന് വാ തുറന്നു ചിരിച്ചു. പല്ലിന്‍റെ മഞ്ഞക്കളര്‍ കൂടി വെളിവായപ്പോള്‍ എനിക്ക് ഒരുവിധം ഉറപ്പായി. കൊള്ളാവുന്ന ഒന്നിനെയല്ല കസേര ഇട്ടിരുത്തിയിരിക്കുന്നതെന്ന്.

“അതേയ്..” അയാള്‍ വീണ്ടും വായ തുറന്നു.

Advertisementഎനിക്ക് അയാളോട് സംസാരിക്കാന്‍ താല്പര്യമില്ലായിരുന്നു. മാത്രമല്ല, അടുത്ത പരീക്ഷക്കുള്ള പേപ്പര്‍ പഠിച്ചു കൊണ്ടിരിക്കെയാണ്‌ അയാള്‍ കാലന്‍ കുടയും തൂക്കി കേറി വന്നത്. ഞാന്‍ മെല്ലെ അകത്തേക്ക് തലയിട്ടു നോക്കി.

ജേഷ്ഠന്‍ മുത്തുക്ക എങ്ങാനും അവിടെയുണ്ടോ എന്നാണു നോക്കിയത്.

ഹോ ഭാഗ്യം..മുത്തുക്കാക്ക വരുന്നുണ്ട്. എങ്കില്‍ പിന്നെ പന്ത്‌ മുത്തുക്കാടെ കോര്‍ട്ടില്‍ തട്ടി വിട്ട് തടി തപ്പാം എന്ന് ഞാന്‍ സമാധാനിച്ചു. ഞാന്‍ മെല്ലെ ഉള്ളിലേക്ക് വലിഞ്ഞു. അയാള്‍ എന്നെ തിരിച്ചു വിളിച്ചു.

മോനെ ഇവിടെ വാ…

Advertisementഹാവൂ എന്തൊരു സ്നേഹത്തോടെയുള്ള വിളി,, മിഠായി തരാനായിരിക്കുമെന്ന് കരുതി ഞാന്‍ ‘എന്തെ’ എന്ന് കുന്തം നാട്ടിയ മട്ടില്‍ ചോദിച്ചു.

“അല്ല മോന്‍ നിക്ക്.. ഒരു കാര്യം പറയാന്‍ ഉണ്ട്”. എന്നും പറഞ്ഞ് എന്നെ അവിടെ നിറുത്തി.

പിന്നെ കടന്നു വന്ന ഇക്കാക്കയോടായി സംസാരം.

ഹാ എന്താ പേര്? അയാള്‍ ഇക്കാക്കാട്‌ പേര് ചോദിച്ചു.

Advertisementഇക്കാക്ക സര്‍ടിഫികറ്റ്‌ പ്രകാരമുള്ള പേര് തന്നെ പറഞ്ഞു..എന്‍റെ പേര് അഷറഫ്‌..ഇവിടെ എല്ലാവരും മുത്തു എന്ന് വിളിക്കും.

ആ നല്ല പേര്. പിന്നെ അഷറഫ്‌ മോനെ ഞാന്‍ കുറച്ചു ദൂരത്ത് നിന്നും വരാ..ചാവക്കാട്,…അറിയോ?

ആ പിന്നെ ചാവക്കാട് അറിയാതെ!. മുത്തുക്ക തന്‍റെ ജനറല്‍ നോളജ്‌ വെളിപ്പെടുത്താനുള്ള അവസരം ഒട്ടും പാഴാക്കിയില്ല.

അയാള്‍ തുടര്‍ന്നു: “ആ മുത്തു ഞാന്‍ വന്ന കാര്യം പറയാം. ഞാന്‍ കൂറ്റനാട് നിന്നും മുത്തുണ്ണി അളിയന്‍ പറഞ്ഞിട്ട് വരാ…നമ്മടെ ഷാജിക്ക്‌ ഒരു വിസടെ കാര്യം പറഞ്ഞിരുന്നു. ഷാജിയുടെ അളിയന്‍ ആണല്ലോ മുത്തുണ്ണി..ആണല്ലോ അല്ലെ…? മുത്തുണ്ണിയാ എന്നെ കക്കാട്ടിരിയിലേക്കുള്ള ബസ്‌ കയറ്റി വിട്ടത്‌. നമ്മടെ ഉമ്മാടെ കമ്പനിയില്‍ ഒരു ഡ്രൈവറുടെ ഒഴിവുണ്ട്. ഉമ്മാടെ കമ്പനി സൌദിയിലാ…വലിയ കമ്പനിയാ…പത്തഞ്ഞൂറോളം ജോലിക്കാര്‍ ഇടം വലം നിന്ന് ജോലി ചെയ്യുന്ന കമ്പനിയാ നമ്മടെ”..

Advertisement—ഉമ്മാടെ കമ്പനി.അയാള്‍ മുഴുമിക്കുന്നതിനു മുമ്പ്‌ മുത്തുക്ക പൂരിപ്പിച്ചു.

അതയാള്‍ക്കത്ര പിടിച്ചില്ലെങ്കില്‍ കൂടി അയാള്‍ ഒന്നും പറഞ്ഞില്ല. ഒന്ന് കൂടി ആ മഞ്ഞപ്പല്ലുകള്‍ കാട്ടി ചിരിച്ചു.

“അല്ല നിങ്ങടെ പേരെന്താ.?” മുത്തുക്ക അക്ഷമയോടെ ചോദിച്ചു.

“ആ എന്‍റെ പേര് പറയാന്‍ വിട്ട് പോയി. എന്‍റെ പേര് റഹീം. എന്‍റെ ഉമ്മാടെ പേര് നബീസ”.

Advertisementഅയാള്‍ക്ക് ഉമ്മുമ്മാടെ പേര് ഓര്‍മ്മയില്ലാത്തത് കൊണ്ടായിരിക്കാം. ഇല്ലെങ്കില്‍ അത് കൂടി കേള്‍ക്കാമായിരുന്നു എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഞാന്‍ തല ചൊറിയുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് കാര്യം മനസ്സിലായി.

മുത്തുക്ക: “ഷാജിടെ വീട് ഇതല്ല, ഇതിന്‍റെ പിന്നാമ്പുറത്താ, ഞങള്‍ അവന്‍റെ അമ്മാവന്‍റെ മക്കളാ, ഞങ്ങളുടെ ഉപ്പ അതായത്‌ അവന്‍റെ അമ്മാവന്‍ കൊല്ലങ്ങള്‍ക്ക് മുമ്പ്‌ മരിച്ചു പോയി”.

അയാള്‍ മുത്തുക്കയെ തുടരാന്‍ സമ്മതിച്ചില്ല: “ആ മുത്തു ഞാന്‍ ഇന്നലെ പകല്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതാ, വൈകിട്ടാ കൂറ്റനാട് എത്തിച്ചേര്‍ന്നത്. കൂറ്റനാട് തന്നെ ഒരു കടത്തിണ്ണയില്‍ വെറും പേപ്പര്‍ വിരിച്ചു കിടന്ന് രാത്രി കഴിച്ചു കൂട്ടി”.

ഹാവൂ…ഇത്ര വല്യ പണക്കാരന്‍ എന്തിനാ കടത്തിണ്ണയില്‍ കിടന്നത്!! ഞങ്ങള്‍ക്ക്‌ അതിശയമായി.

Advertisementഇപ്പൊ എനിക്ക് മുറുക്കാന്‍ എന്തെങ്കിലും വേണം. പിന്നെ ഒരു പാക്കറ്റ് സിഗരറ്റും വേണം.കൂറ്റനാട് നിന്നും കാലത്തേ പുറപ്പെട്ടതാ. കാലത്ത് ചായ ഒന്നും കുടിച്ചില്ല. ഈ മോനോട് സിഗരറ്റ്‌ വാങ്ങി വരാന്‍ പറയണം. അയാള്‍ എന്‍റെ നേരെ വിരല്‍ ചൂണ്ടി. അയാള്‍ പൈസ എടുക്കാന്‍ പോക്കറ്റില്‍ കൈയിട്ടു. പക്ഷെ കൈ മാത്രമേ പുറത്തേക്ക് വന്നുള്ളൂ എന്ന് കണ്ടപ്പോള്‍ മുത്തുക്ക എണീറ്റു.

“പൈസ ഞാന്‍ കൊടുക്കാം. ഇന്നാ അമ്പത്‌ രൂപയുണ്ട്. ഒരു പാക്കെറ്റ് സിഗരറ്റും മുറുക്കാനും വാങ്ങിക്കോ”.മുത്തുക്ക എന്‍റെ നേരെ പൈസ നീട്ടി. ഹാവൂ ഒരു സെവെന്‍ അപ്പ്‌ മേടിക്കാന്‍ പൈസയായി എന്ന് സന്തോഷിച്ചപ്പോള്‍ അയാള്‍ വീണ്ടും.

“ആ…അമ്പത് രൂപയുണ്ടല്ലേ..എന്നാ രണ്ടു പാക്കറ്റ്‌ സിഗരറ്റ്‌ വാങ്ങിക്കോ ട്ടോ. ഇനിയിപ്പോ ഞാന്‍ അതിനായി വേറെ പീടികയില്‍ കേറി ഇറങ്ങണ്ടല്ലോ.! മോനെ രണ്ടെണ്ണം വാങ്ങിക്കോ ട്ടോ”

അയാളുടെ ട്ടോ കേട്ടപ്പോള്‍ മുഖത്തൊരു ട്ടോ പോട്ടിക്കാനാണ് എനിക്ക് തോന്നിയത്‌. ഒരു സെവെന്‍ അപ്പ്‌ വാങ്ങിക്കേണ്ടതിനാല്‍ ഞാന്‍ പ്രതീക്ഷയോടെ മുത്തുക്കയെ നോക്കി. മുത്തുക്ക ഒന്ന് മതിയെന്ന് പറഞ്ഞാല്‍ ഞാന്‍ രക്ഷപ്പെട്ടു.

Advertisement“ആ രണ്ടെണ്ണം വാങ്ങിക്കോ”, മുത്തുക്കയും അയാളെ പിന്താങ്ങി. അതോടെ എന്‍റെ മുഖം മങ്ങി. സകല തെണ്ടികളെയും പ്രാകി ഞാന്‍ പുറത്തേക്കിറങ്ങി…

ഞാന്‍ പോകുന്നതിനു മുമ്പ്‌ അയാള്‍ എന്നോട് വീണ്ടും ചോദിച്ചു. “അല്ല മോനെ ഷാജിയെ ഒന്ന് വിളിക്കണല്ലോ. നമ്പര്‍ ഉണ്ടോ നിന്‍റെ കൈയില്‍”.

എന്‍റെ കൈയില്‍ നമ്പര്‍ ഇല്ലായിരുന്നു. ഷാജി അപ്പോള്‍ എന്തോ ജോലിയുമായി ബന്ധപ്പെട്ട് കോട്ടക്കല്‍ ആയിരുന്നു. ഉടന്‍ തന്നെ ഷാജിയുടെ വീട്ടിലേക്ക്‌ വിളിച്ച് ഷാജിയുടെ നമ്പര്‍ വാങ്ങി അയാള്‍ക്ക്  കൊടുത്തു. അയാള്‍ ഷാജിയെ ഞങ്ങളുടെ ടെലഫോണില്‍ നിന്നും  വിളിച്ച് കാര്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു. ഷാജി ഉടന്‍ തന്നെ പുറപ്പെടാം എന്നറിയിച്ചു. അയാള്‍ ഫോണ്‍ വെക്കുന്നതിനു മുമ്പ്‌ ഇങ്ങനെ പറയുന്നത് കേട്ടു:

“അപ്പൊ ശരി, ഷാജി നീ വരുന്നത് വരെ ഞാന്‍ ഇവിടെ തന്നെ വെയ്റ്റ് ചെയ്യും. നമ്മക്ക്‌ ഉടന്‍ തന്നെ പോകണം. നാളെ തന്നെ വിസ റെഡിയാക്കി പെട്ടെന്ന് സൌദിക്ക് പോകണം. എന്നാല്‍ വേഗം വാ..ഇനി വന്നിട്ട് കാണാം”.

Advertisement************************************************

ഞാന്‍ സിഗരറ്റ്‌ വാങ്ങി വന്നപ്പോഴേക്കും അയാള്‍ ചായ കുടിച്ചു കഴിഞ്ഞിരുന്നു. അയാള്‍ ഡൈനിങ്ങ്‌ ഹാളില്‍ നിന്നും ചിറിയും തുടച്ച് ഉമ്മറത്തേക്ക്‌ വന്ന്  വീണ്ടും കസേരയിലേക്ക്‌ ചാഞ്ഞു. ഒപ്പം മുത്തുക്കയും. പിന്നീടയാള്‍, അയാളുടെ കഥ പറഞ്ഞു തുടങ്ങി.

“എന്‍റെ ഉമ്മാ പണ്ട് വല്യ പണക്കാരുടെ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതാ. ചാവക്കാട്ടെ ഏറ്റവും വലിയ പണക്കാരായിരുന്നു  എന്‍റെ വല്യുപ്പാടെ തറവാട്ടുകാര്‍-‘ചോലക്കല്‍ തറവാട്ടുകാര്‍’ – കേട്ടു കാണും.  പണക്കാരനായ വല്യുപ്പക്കും വല്യുമ്മക്കും നാല് മക്കള്‍. ഇവരില്‍ ഒരേയൊരു മോളായി ഉമ്മയും. ഉമ്മയെ കല്യാണം കഴിച്ചത് പഴയ പണക്കാരനും വലിയ തറവാട്ടുകാരുമായ  അമ്പല വീട്ടില്‍ കുഞ്ഞവറാന്‍.  കുഞ്ഞവറാന്‍റെ ബാപ്പാക്ക് അന്നത്തെ കാലത്തെ വെട്ടിപ്പിടുത്തത്തിലൂടെ കുറെ ഭൂമി സ്വന്തമായി ഉണ്ടായിരുന്നു.     കുഞ്ഞവറാനെ ഉമ്മാക്ക് ഇഷ്ടമായിരുന്നില്ലെങ്കില്‍ കൂടി പണക്കാരന്‍ കൂടിയാണെന്ന് കണ്ടപ്പോള്‍, കാമുകനായ കാസിം ഹാജിയെ മെല്ലെയങ്ങ് തഴഞ്ഞു. തഴഞ്ഞു എന്നല്ല ശരി, നമ്മടെ വല്യുപ്പക്ക് തുപ്പുമ്പോഴും തൂറുമ്പോഴും ബിസിനസ്‌ മാത്രമാണ് ചിന്ത. അപ്പോപ്പിന്നെ പണക്കാരനായ കുഞ്ഞവറാനു പകരം മൊഞ്ചുള്ള  കാസിം ഹാജിക്ക് കൊടുക്കോ ഇല്ലല്ലോ?”

“ഇല്ല, അല്ലേലും പഴയ തന്തമാര് പണം നോക്കിയെ മക്കളെ കെട്ടിക്കൂ, മക്കള്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്നൊന്നും നോക്കുകേല”.മുത്തുക്ക ഇടയില്‍ കയറി.

Advertisement“കാസിം ഹാജിക്ക്‌ ഐശ്വര്യമുണ്ട്, പറമ്പുണ്ട്, പാടമുണ്ട് നല്ല നിലയിലൊക്കെ തന്നെയാണെങ്കില്‍ കൂടി, കുഞ്ഞവറാനെ വെച്ച് നോക്കുമ്പോള്‍ പണത്തിന്‍റെ കാര്യത്തില്‍ ഒരല്‍പം താഴെയായിരുന്നു. ഈ ഒരല്പത്തിനു മുന്നില്‍ നമ്മടെ വല്ല്യാപ്പ അല്പനായി എന്ന് പറഞ്ഞാല്‍ മതീലോ. അങ്ങനെ കല്യാണം നടന്നു. ഉമ്മ പയ്യെ പയ്യെ കാസിമിനെ മറന്നു കുഞ്ഞവറാന്‍റെ കൂടെ കാലം കഴിച്ചു. പക്ഷെ, എന്ത് കാര്യം. ഉമ്മാക്ക് മക്കളുണ്ടാവുന്നില്ല. അവസാനം, കുഞ്ഞവറാന്‍ തോറ്റു സുല്ലിട്ട് ഉമ്മാനെ ഇടപാട് തീര്‍ത്തു. കുഞ്ഞവറാന്‍ കരുതിയത്‌ കുബുദ്ധി മാത്രം മതിയെന്നാണ്. അനക്ക് വല്ലതും തിരിഞ്ഞോ? ന്‍റെ മുത്തേയ്?

ഇല്ലല്ലോ? മുത്തുക്ക നിസ്സഹായതയോടെ തലയാട്ടി.

“ആ അതാണ് മോനെ രസം. നമ്മടെ കുഞ്ഞവറാന്‍ ഒരു തറ കുഞ്ഞവറാന്‍ തന്നെയായിരുന്നു കേട്ടോ. അയാള്‍ എങ്ങനെയാണ് ഉമ്മാനെ തട്ടിയെടുത്തതെന്നറിയോ? അതാണ്‌ രസം. കാസിം ഹാജിയും ഉമ്മയും തമ്മില്‍ ഇഷ്ടത്തിലാണെന്ന് ഈ ഹിമാറിനു നല്ലവണ്ണം അറിയാമായിരുന്നു. അപ്പൊ ഈ ഹിമാറിനു ഈ പെണ്ണിനെ കിട്ടില്ല എന്നുറപ്പായി. അപ്പോപ്പിന്നെ എന്താ ചെയ്തെന്നറിയോ? അങ്ങട് കളിച്ചു ഒരു കളി. ഈ ഹിമാറിന്‍റെ കൂട്ടുകാരനെ കാസിമിന്‍റെ കൂടെ വിട്ടു. ഈ കാസിമും കുഞ്ഞവറാനും പരസ്പരം അറിയില്ല കേട്ടോ. ഇങ്ങനെ കൂട്ടുകാരനെ കൂടെ വിട്ടിട്ട് എന്തുണ്ടായി എന്നറിയോ? അവര് കാസിമിന്‍റെ എല്ലാ കാര്യങ്ങളും  ചോര്‍ത്തിയെടുത്തു. പക്ഷെ, എന്നിട്ടും കാസിമില്‍ നിന്നും നമ്മടെ ഉമ്മാനെ തെറ്റിക്കാന്‍ ഭാഗത്തിലുള്ള ഒന്നും ഇവര്‍ക്ക്‌ കിട്ടിയില്ല. അപ്പൊ, ഈ കൂടെ കൂടിയ കഴുത എന്ത് ചെയ്തു? കാസിമിനെയും കൂട്ടി ഒരു സ്ഥലം വരെ ഒരു അസ്മാഇന്‍റെ  പണി നടത്തുന്ന അല്‍പം മുറിവൈദ്യവും അറിയാവുന്ന ഒരു ഉസ്താദിനെ  കാണാന്‍ എന്നും പറഞ്ഞു കൊണ്ടുപോയി. ഈ ഉസ്താദിനെ കാണാന്‍ പോയ കാര്യം ആരോടും പറയരുതെന്ന് ഈ കൂട്ടുകാരന്‍ കാസിമിനെക്കൊണ്ട് ശപഥം ചെയ്യിച്ചിരുന്നു. ചതിയും വഞ്ചനയും എന്തെന്നറിയാത്ത കാസിം അത് സമ്മതിക്കുകയും ചെയ്തു. കാസിമും ഈ ബ്രുട്ടസും കൂടി

ആര്? മുത്തുക്ക എന്തോ അരുതാത്തത് കേട്ട മാതിരി ഒരു ചോദ്യം.

Advertisementഓ അനക്ക് മ്മടെ ബ്രുട്ടസിനെ തിരിഞ്ഞില അല്ലെ, മ്മടെ സീസറിനെ ചതിച്ച ബ്രുട്ടസ്‌ ഇല്ലെ ന്‍റെ മുത്തോ. അതന്നെ…

“അങ്ങനെ ഈ ബ്രുട്ടസും കൂടി ഉസ്താദിനെ കണ്ട് തിരിച്ചു വന്നു നിന്നത് നമ്മടെ ഉമ്മാടെ തുണിക്കടയുടെ മുന്നില്‍!! അഥവാ വല്ല്യാപ്പാടെ തുണിക്കട. പോരെ പൂരം. നമ്മടെ വല്ല്യാപ്പന്‍റെ പണിക്കാരന്‍ ഇത് കണ്ട് കാസിമിനോട് കാര്യം ചോദിച്ചു. കാസിം മിണ്ടിയില്ല. കാരണം കാസിം ബ്രുട്ടസിന് വാക്ക്‌ കൊടുത്തിരുന്നല്ലോ. ഈ ബ്രുട്ടസ് പക്ഷെ എന്ത് പണിയെടുത്തുവെന്നോ, ചോദിച്ചവരോടെല്ലാം പെണ്ണ് കാണാന്‍ പോയതാണെന്ന് പറഞ്ഞു. ഒപ്പം കാസിമിനോട് ഇത് ചോദിക്കരുതെന്നും പറഞ്ഞു. കാരണം, പെണ്ണ് കാണാന്‍ പോയ കാര്യം ആരോടും പറയില്ലെന്ന് ഞാന്‍ അവനു വാക്ക്‌ കൊടുത്തതാ എന്നും പറഞ്ഞു പിടിപ്പിച്ചു. എങ്ങനെയുണ്ട് ബ്രുട്ടാസിന്‍റെ ബുത്തി…

മുത്തോ അനക്ക് ബോറടിക്കുന്നുണ്ടോ?

ഇല്ലില്ല, നിങ്ങള്‍ പറ…മുത്തുക്ക ക്ഷമയോടെ തലയാട്ടി.

Advertisementഅങ്ങനെ ചുരുക്കത്തില്‍ ഈ വാര്‍ത്ത‍ നമ്മടെ ഉമ്മാടെ ചെവിയിലുമെത്തി. അങ്ങനെ ഉമ്മ കാസിമിനോട് മിണ്ടാതെയായി. കാസിമിന് ഇതിന്‍റെ കാരണം ഒട്ടും മനസ്സിലായുമില്ല. കാസിമിനെ അത്രക്കങ്ങു ബോധിക്കാതിരുന്ന നമ്മടെ ബിസിനെസ്മാന്‍ വല്ല്യാപ്പ ഉടന്‍ തന്നെ മറ്റൊരാലോചനക്ക് കോപ്പ് കൂട്ടി. ഉമ്മ അതിനെ എതിര്ക്കില്ലെന്ന് വല്ല്യാപ്പക്ക് നല്ല ബോധ്യമായിരുന്നു.

ഇത് മണത്തറിഞ്ഞ നമ്മടെ കുഞ്ഞവറാന്‍ എന്ത് ചെയ്തെന്നറിയോ? ഉടന്‍ തന്നെ ഒരു ബ്രോക്കറിനെ കല്യാണാലോചനയുമായി നമ്മടെ വല്ല്യാപ്പാടെ അടുത്തേക്ക് വിട്ടു. പെട്ടെന്ന് മറുപടി വേണമെന്ന് ഓര്‍മ്മപ്പെടുത്തി നമ്മടെ ബ്രോക്കര്‍ മെല്ലെ പിന്‍വലിഞ്ഞു. അങ്ങനെ… വല്ല്യാപ്പ ഉമ്മാട് കാര്യം പറഞ്ഞു. ഉമ്മ എതിര്‍ത്തൊന്നും പറഞ്ഞില്ല. അങ്ങനെ രണ്ടു കൂട്ടരും പരസ്പരം കല്യാണം ഉറപ്പിച്ചു. കുഞ്ഞവറാന്‍ കളിച്ചു ജയിച്ചു. കാസിം കളിയെന്തെന്നറിയാതെ തോറ്റു.

“എന്നിട്ട്? മുത്തുക്ക ബാക്കി കേള്‍ക്കാനുള്ള ആവേശത്തിലായിരുന്നു.

“എന്നിട്ടെന്താവാന്‍ നമ്മടെ കാസിം കൊറേ കരഞ്ഞു പിഴിഞ്ഞ് നടന്ന് കാലം കഴിച്ചു. അവസാനം വേറെ പെണ്ണിനെ കെട്ടി. പക്ഷെ, ഇന്‍റെ മുത്തോ ഇവിടെയാണ്‌ നമ്മള്‍ പടച്ചോന്‍ ഉണ്ട്ന്ന് ചിന്തിക്കണ്ടത്. ഈ കുഞ്ഞവറാന്‍ കഴുത ഇത് ചിന്തിച്ചില്ല. പടച്ചോനെ മറന്ന് കളിച്ചു. പക്ഷെ, പടച്ചോന്‍ വിടോ? വിടില്ല, വിട്ടില്ല. ഒരു പിടിത്തം അവന്‍റെ അണ്ടകടാഹത്തില്‍ തന്നെ. അവന്‍റെ അണ്ഡവും നമ്മടെ മ്മാടെ ബീജവും അല്ലെങ്കില്‍ ഉമ്മാടെ അണ്ഡവും അവന്‍റെ ബീജവും ഒത്തു ചേരുന്നില്ല. (അയാള്‍ക്ക് ബീജവും അണ്ഡവും തമ്മില്‍ മാറിപ്പോയി) ന്നിട്ടോ? കുട്ടിണ്ടാവണില്ല. കുഞ്ഞവറാന്‍ എത്ര കുത്തിമറിഞ്ഞു നോക്കീട്ടും ഫലം ണ്ടായില്ല. കണ്ട വൈദ്യരെയും ഡോക്ടറെയും എല്ലാം മാറി മാറി നോക്കി. ഒരു രക്ഷയുമില്ല. അവസാനം തോറ്റു സുല്ലിട്ട് ഉമ്മാനെ അങ്ങട് മൊഴി ചൊല്ലി.

Advertisementഇപ്പൊ നിനക്ക് മനസ്സിലായോ? പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ മ്മടെ പടച്ചോന്‍ ചതിക്കും. പഴമക്കാര്‍ പഴഞ്ചൊല്ല് ഉണ്ടാക്കീത്‌ നിനക്കും എനിക്കും ഒരു ഉപകാരമായിക്കോട്ടെ എന്ന് കരുതീട്ടാ..

അവസാനം വല്ല്യാപ്പ കരഞ്ഞു കരഞ്ഞു കാലു പിടിച്ച് കാസിം ഭായിയുടെ രണ്ടാം ഭാര്യയായി ഉമ്മാനെ കെട്ടിച്ചു വിട്ടു. കാസിം ഭായി അഥവാ നമ്മടെ ബാപ്പ ആളു മോശല്ലാട്ടോ..നമ്മടെ ഉമ്മ ഒന്നൊന്നായി ആറു മക്കളെ പെറ്റിട്ടില്ലേ! ഈ കുഞ്ഞവറാന്‍റെ തറവാടും ഇങ്ങനെ ആട് പട്ടമേല്‍ തൂറും പോലെ പെറ്റ് പെരുകിയതാ. നമ്മടെ ഇട്ടാവട്ടത്‌ മാത്രമാണ് കുഞ്ഞവറാന്‍റെ തറവാട് അറിയപ്പെട്ടിരുന്നതെങ്കില്‍ കൂടി, നമ്മടെ വല്ല്യാപ്പാക്ക് അത് വല്യ ഒരു കാര്യമായിരുന്നു. പക്ഷെ, വല്ല്യാപ്പ അവസാനം പാഠം പഠിച്ചു പോയി. സ്നേഹമാണഖിലസാരമൂഴിയില്‍…എന്നല്ലേ കവി പാടിയത്.

………………….ആ…..ചരിത്രം പറഞ്ഞ് ബോറായോ, ഇനി മക്കടെ കാര്യം പറയാം. ഞാന്‍ പറഞ്ഞല്ലോ ആറു മക്കള്‍. ഈ ആറു മക്കളും നല്ല നിലയില്‍. ഞാന്‍ മാത്രം ഉമ്മാടെ കമ്പനിയും കാര്യങ്ങളും നോക്കി നടത്താനായി ഉമ്മാടെ കൂടെ തന്നെ കൂടി. മൂത്ത രണ്ടു മക്കളും ഡോക്ടര്‍മാര്‍, ഒരുത്തന്‍ വക്കീല്‍, പിന്നെയൊരുത്തന്‍ മാനേജര്‍, ഒരേയൊരു മകളെ തൃശൂരിലെ ഒരു പണച്ചാക്കുകാരന്‍ കല്യാണം കഴിച്ചു കൊണ്ട് പോയി. പിന്നെ ഒരു മോന്‍…

ഇപ്പൊതന്നെ ആറായല്ലോ? മുത്തുക്ക ഇടയില്‍ കയറി.

Advertisementഭ ഭ ഭാ അയാള്‍ ഒന്ന് തപ്പിത്തടഞ്ഞു….പിന്നെ ഒന്നുമറിയാത്ത പോലെ ഉവ്വോ ആറായോ, ആ…അത് പറയാന്‍ വിട്ടു പോയി ഞങ്ങള്‍ ഏഴു മക്കളാ…അതില്‍ ഒരുത്തന്‍ ന്‍റെ മുത്തോ……….അതോര്‍ക്കുമ്പോ ഇപ്പോഴും എന്‍റെ കണ്ണ് നിറയും. പടച്ചോന്‍ ഞങ്ങള്‍ക്ക്‌ വാരിക്കോരി തന്നിട്ട് ഇങ്ങനെയൊന്ന് പകരമായി എടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. നല്ല ചോരത്തിളപ്പുള്ള യുവാവായിരിക്കെ അവന്‍ ഞങ്ങളെ വിട്ട് പിരിഞ്ഞു പോയി. അയാള്‍ കുറച്ചു നേരത്തേക്ക്‌ മൌനിയായി. മുത്തുക്ക മെല്ലെ കണ്ണ് തുടച്ചു.എനിക്ക് കരച്ചിലൊന്നും വന്നില്ലെങ്കിലും ഞാനും വെറുതെ മൂക്കൊന്നു പിഴിഞ്ഞ് കാണിച്ചു.

അയാള്‍ തുടര്‍ന്നു: പിന്നെ അതെല്ലാം മറന്ന് ഞങ്ങള്‍ ആറു മക്കളും ഒത്തൊരുമയോടെ ഉമ്മാടെ വാക്കും കേട്ട് സുഖ സുന്ദരമായി ജീവിക്കുന്നു. ഉമ്മ പറഞ്ഞാ ആര്‍ക്കും എതിര്‍ വാക്കില്ല. കൊച്ചി മജിസ്ട്രേറ്റ് വരെ ഉമ്മാടെ മുന്നില്‍ എതിര്‍ത്തൊരു വാക്ക്‌ പറയില്ല. അറിയോ.?”

“ഇല്ല”….ഞാന്‍ ഇടയില്‍ കേറി പറഞ്ഞു. അയാള്‍ കണ്ണട താഴോട്ടുതിര്‍ത്ത് അതിനു മേലെക്കൂടി എന്നെ തുറിച്ചു നോക്കി.

എന്‍റെ തര്‍ക്കുത്തരം കേട്ട മുത്തുക്ക എന്നോട് അകത്തേക്ക് പോകാന്‍ പറഞ്ഞു. ഞാന്‍ അകത്തേക്ക് പോയി.

Advertisementഅയാള്‍ തുടര്‍ന്നു. “ഷാജി പറയുന്നത് അവന് ലൈസെന്‍സ് ഇല്ലെന്നാണ്. പക്ഷെ, അതൊന്നും ഒരു വിഷയമല്ല, ഉമ്മാടെ വണ്ടീല്‍ ഡ്രൈവിംഗ് പഠിക്കാവുന്നതേയുള്ളൂ…ലൈസെന്‍സ് നാളേക്ക് നാളെ റെഡിയാക്കാവുന്നതേയുള്ളൂ. കുറച്ചു പൈസ വേണ്ടി വരും. ആര്‍ ടി ഓ ഞമ്മന്‍റെ ആളാ അറിയോ.?”

അപ്പോഴേക്കും ഷാജിയുടെ ഉമ്മ ആമിനത്താത്ത, ഞങ്ങളുടെ അമ്മായി  കയറി വന്നു.

മുത്തുക്ക അമ്മായിയെ അയാള്‍ക്ക് പരിചയപ്പെടുത്തി: “ഇതാണ് ഷാജീടെ ഉമ്മ”,

‘ആണോ’!! – അയാള്‍ എന്തോ അത്ഭുതം കണ്ട മാതിരി ഒരു ചോദ്യം. “എന്തായാലും നിങ്ങടെ മോന് ഭാഗ്യംണ്ട് കേട്ടോ, അല്ലെങ്കില്‍ കൂറ്റനാട് വരാനും മുത്തുണ്ണിയെ കാണാനും ഈ വിസ ഇങ്ങടെ മോന് തന്നെ ലഭിക്കാനും പടച്ചോന് അനുഗ്രഹിച്ചല്ലോ!!”

Advertisementഅപ്പോഴേക്കും ളുഹര്‍ ബാങ്ക് വിളി കേട്ടു. മുത്തുക്ക നിസ്കരിക്കാന്‍ പോയി. അയാള്‍ അവിടെ തന്നെ ഇരുന്നു. അയാള്‍ക്ക് നിസ്കരിക്കാന്‍ ആയിട്ടില്ല എന്ന് തോന്നുന്നു. വല്യ പണക്കാരനല്ലേ, സമയം വെച്ച് നിസ്കരിക്കുന്ന ആളായിരിക്കും എന്നും തോന്നി.

നിസ്കാരം കഴിഞ്ഞപ്പോള്‍ എല്ലാവരും ഊണ് കഴിക്കാന്‍ തയാറായി. അമ്മായി അടുക്കളയില്‍ ഉമ്മയോടും ഇത്താത്താരോടുമൊപ്പം ചേര്‍ന്നു. പിന്നെ അടുക്കളയില്‍ അയാള്‍ക്ക് വിഭവങ്ങള്‍ ഒരുക്കാനുള്ള തിരക്കിലായിരുന്നു സ്ത്രീകള്‍. അവര്‍ ഇടക്കിടക്ക്‌ പരസ്പരം പറയുന്നുണ്ട്. “വല്യ പണക്കാരനാ.. പക്ഷെ അയാളെ കണ്ടാലോ അഞ്ചു കായിക്കില്ല. ഇന്നലെ പീടികത്തിണ്ണയിലാ കിടന്നതത്രേ..അയാള്‍ക്ക്‌ പണക്കാരനാണെന്നുള്ള ഭാവം ഒട്ടും ഇല്ലാട്ടോ,, അയാളുടെ നല്ല മനസ്സാ.. വേറെ വല്ലവരും ആയിരുന്നെങ്കില്‍ കാശു വാങ്ങാതെ വിസ തരോ”

വല്ലതും ആയോ? അടുക്കള വാതില്‍ക്കല്‍ ഇവരുടെ കുശു കുശുപ്പ്‌ കേട്ട് നിന്ന ഞാന്‍ ഇടയില്‍ കയറി ചോദിച്ചു.

“ഇപ്പൊ ശരിയാക്കിത്തരാം..”-അവര്‍ വിളിച്ച് പറഞ്ഞു.

Advertisementഅങ്ങനെ എല്ലാം റെഡി. നമ്മുടെ അതിഥി തീന്‍മേശയില്‍ ആഗതനായി. മുത്തുക്കയും അയാളോടൊപ്പം ഇരുന്നു. പ്രായം ചെന്നവരുടെ കൂടെ വലിഞ്ഞു കേറിയിരുന്ന് കുരുത്തക്കേട് വാങ്ങിക്കണ്ട എന്ന് കരുതി ഞാന്‍ റൂമിലേക്ക്‌ തന്നെ പോയി.

എന്‍റെ റൂമിലിരിന്ന് തന്നെ അയാളുടെ വീരഗാഥകള്‍ കേള്‍ക്കാം. അയാള്‍ ഉമ്മയുടെ പഴയകാല വീരേതിഹാസങ്ങള്‍ വിളമ്പുകയാണ്. എല്ലാം രസകരമായ കഥകളായത് കൊണ്ടാവാം മുത്തുക്ക പുട്ടിന് തേങ്ങാപ്പീരയെന്ന പോലെ മൂളുന്നത് കേള്‍ക്കാമായിരുന്നു.

ഭക്ഷണം കഴിഞ്ഞ് അയാള്‍ വീണ്ടും ഉമ്മറത്തിണ്ണയില്‍ വന്നിരുന്നു. ഒപ്പം മുത്തുക്കയും. സമയം രണ്ടു മണിയോടടുക്കുന്നു. വീണ്ടും കഥകള്‍ പറഞ്ഞിരിക്കെ, ഷാജി കയറി വന്നു. ഷാജി അയാള്‍ക്ക് സലാം പറഞ്ഞു. ഒപ്പം എല്ലാവരെയും ഒന്ന് നോക്കി ഒരു ചമ്മിയ ചിരിയും ചിരിച്ചു. അവന്‍ എന്തോ ഒരു ഹാലിലാണ് വന്നു കേറിയിട്ടുള്ളത്. അവന്‍റെ കിതപ്പ് കണ്ടാല്‍ തോന്നും, കോട്ടക്കല്‍ നിന്നും ഇതുവരെ ഓടിയിട്ടാണ് വന്നതെന്ന്.

അയാള്‍ പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു. “അപ്പൊ ഷാജി പറഞ്ഞതെല്ലാം ഓര്‍മ്മയുണ്ടല്ലോ, ഞമ്മടെ ഉമ്മാടെ കമ്പനിയാണ്, നിന്നെ എനിക്ക് ബോധിച്ചു, അപ്പൊ നീ തന്നെ ഡ്രൈവറായി വേണം, ഇത് ഒരു ഡ്രൈവറുടെ ജോലിയല്ല ശരിക്ക്, ഉമ്മാക്ക് വിശ്വസ്തനായ ഒരാളെ കൂടെ വേണം, കമ്പനിയില്‍ പോണം, വരണം, ബാങ്കില്‍ പോണം, ഇതിനെല്ലാം വിശ്വാസമില്ലാത്തവരെ കൂടെ കൂട്ടിയാല്‍ പിന്നെ ഉമ്മയെ അവര്‍ കൊന്നു കളഞ്ഞു കാശും കൊണ്ട് പോകും, മനസ്സിലാവുന്നുണ്ടോ?

Advertisementമനസ്സിലാവുന്നുണ്ടോ എന്ന ആ ചോദ്യം ഷാജിക്ക്‌ പെട്ടെന്ന് മനസ്സിലായി. അവന്‍ മെല്ലെ തലയാട്ടി.

അയാള്‍ പിന്നെ മുത്തുക്കാടെ നേരെ തിരിഞ്ഞു, “മുത്തൂ നിനക്കറിയോ, ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ,, മനുഷ്യന്മാര്‍ പൈസക്ക്‌ വേണ്ടി എന്ത് തോന്നിവാസവും കാട്ടും,, അത് കൊണ്ടാ എനിക്ക് ഇങ്ങനെ നല്ല സ്വഭാവവും ആത്മാര്‍ത്ഥതയുമുള്ള ആളെ തന്നെ വേണമെന്ന് തോന്നിയത്‌”.

“അപ്പൊ ഇനി വിസ അടിക്കാന്‍ നാളെ തന്നെ പോണം. ഷാജി വരണമെന്നില്ല, ആ പാസ്പോര്‍ട്ട് കോപ്പി കൊണ്ട് വന്നത് ഇങ്ങു തന്നേക്ക്,  പിന്നെ നാളെ ഞായറാഴ്ച, കോടതി ലീവാ, അപ്പൊ പിന്നെ മജിസ്ട്രേട്ടിന്‍റെ വീട്ടില്‍ പോയി നമ്മടെ കമ്പനി ലൈസെന്‍സ് വെച്ച് അറ്റസ്റ്റ് ചെയ്യണം. അതിനു കുറച്ചു കാശു വരും. ഒരു മുന്നൂറു രൂപ വരും. അത്ര മാത്രം. എന്‍റെ  കൈയില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കൊടുത്തേനെ, പിന്നെ നിങ്ങള്‍ക്ക്‌ തരാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ മാത്രം തന്നാല്‍ മതി. ഞാന്‍ മറ്റന്നാള്‍ ഉമ്മാനെ കണ്ടു കാശു വാങ്ങി അടുത്ത ആഴ്ച റെഡിയാക്കാം. എന്തെ?

 

Advertisementഅത് കുറിക്കു കൊണ്ടു. ഷാജിയുടെ കൈയില്‍ പൈസയില്ല. എങ്കില്‍ കൂടി അവന്‍ മുത്തുക്കയെ നോക്കി ഒന്ന് തൊണ്ടയനക്കി. അത് കണ്ട പാടെ മുത്തുക്കാക്ക് കാര്യം മനസ്സിലായി. ഇക്ക വേഗം മുന്നൂറു രൂപയെടുത്ത് ഷാജിക്ക്‌ കൊടുത്തു.

ഷാജി അതയാള്‍ക്ക് നേരെ നീട്ടി. പക്ഷെ, അയാള്‍ അത് വാങ്ങാതെ പറഞ്ഞു. “ഷാജി, ആ പൈസ നിന്‍റെ ഉമ്മാടെ കൈയില്‍ കൊടുക്ക്, നല്ലൊരു കാര്യത്തിനാണ്. അപ്പൊ ഉമ്മ മനസ്സറിഞ്ഞ് പൊരുത്തപ്പെട്ട് തരട്ടെ, അതാണ്‌ അതിന്‍റെ ഒരു ശരി”.

“ഉമ്മാ ആ പൈസ വേടിക്ക്‌”.  അയാള്‍ ഷാജിയുടെ ഉമ്മായോടായി പറഞ്ഞു, അമ്മായി ഉടന്‍ തന്നെ പൈസ വാങ്ങി അയാളുടെ നേരെ നീട്ടി.

“ബിസ്മി ചൊല്ലിയിട്ടു ഇങ്ങു തന്നോളൂ” അയാള്‍ കൈ നീട്ടി.

Advertisementഅമ്മായി ബിസ്മി നീട്ടിച്ചൊല്ലി പൈസ അയാള്‍ക്ക് കൊടുത്തു. അയാള്‍ പൈസ പോക്കറ്റില്‍ ഇടുന്നതിനിടെ പറഞ്ഞു.

“ഇനി ഷാജി അടുത്ത ആഴ്ച കുന്നംകുളത്ത് താജ്‌ ഹോട്ടലില്‍ വരണം. അതും ഞങ്ങളുടെ ഹോട്ടലാ… അവിടെ വന്നു റഹീംക്കയെ അന്വേഷിച്ചാല്‍ അവര്‍ വിസയുടെ കോപ്പി എടുത്തു ഷാജിക്ക്‌ തരും.  വിസയും പാസ്പോര്‍ട്ട് കോപ്പിയും ഞാന്‍ അവിടെ കൊടുക്കാം.” ഒരല്‍പനേരം അയാള്‍ പുറത്തേക്ക് നോക്കിയിരുന്നു. പിന്നെ ഷാജിയുടെ നേരെ തിരിഞ്ഞു.

 

എങ്കില്‍ ഷാജി പൊക്കോളൂ,, ഞാന്‍ അടുത്ത ബസിനു തന്നേ പുറപ്പെടാം. കൊച്ചിയിലെത്തി മജിസ്റ്റ്രേറ്റ്നെ കണ്ട് കൈയോടെ ഇത് ശരിയാക്കി എടുക്കണം. പിന്നെ ജോലിയില്‍ കയറിയാല്‍ ചുറുചുറുക്കോടെ എല്ലാം ചെയ്യണം. മനസ്സിലായോ?

Advertisement 

“ഓ ഉവ്വേ” ഷാജി നീട്ടി മറുപടി കൊടുത്തു. താന്‍ ഒരു കേമനാണെന്ന ഭാവത്തില്‍.

അയാള്‍ പിന്നെ എന്‍റെ നേരെ തിരിഞ്ഞു. ഞാന്‍ കരുതി, അടുത്ത വിസ എനിക്കായിരിക്കും എന്ന്. പക്ഷെ, അത് വിസക്കായിരുന്നില്ല. അയാള്‍ക്ക് അടുത്ത ബസിന് പോകണം, കൂറ്റനാട്ടെക്ക് അടുത്ത ബസ്‌ എപ്പോഴാണെന്ന് അറിയണം.

ഇതെല്ലാം കാണാപ്പാഠമായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, 3.00 മണിക്ക് ഒരു ബസ് ഉണ്ട്. അത് കഴിഞ്ഞാല്‍.3.30നു അടുത്ത ബസ്‌.

Advertisementഅയാള്‍ പെട്ടെന്ന് ചാടിയെണീറ്റു. “ഇല്ല, 3.30 വരെ നിക്കണില്ല, അടുത്ത ബസിനു തന്നെ പോകാം. കൊച്ചിയില്‍ എത്താനുള്ളതാ…അപ്പൊ ശരി, എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം. നിങ്ങടെ പ്രാര്‍ത്ഥനയാണ് എന്‍റെ മുതല്‍ക്കൂട്ട്. നിങ്ങള്‍ക്കറിയാലോ, കാശു വാങ്ങാതെ, ആളുകളെ വിസക്ക്‌ കൊണ്ട് പോവാന്‍ ഇക്കാലത്ത് ആരും തയാറാവില്ല. പക്ഷെ, ഞാന്‍ അങ്ങനെ ചെയ്യണത്, ഒരാള്‍ രക്ഷപ്പെട്ടാല്‍, നന്നായല്ലോ എന്ന് കരുതീട്ടാ…എന്നാ വരട്ടെ… അസ്സലാമുഅലൈക്കും”.

അയാള്‍ ഇറങ്ങി പടി കടക്കലും ബസ്‌ വന്നതും ഒരുമിച്ചായിരുന്നു. അയാള്‍ ചാടിക്കേറി, പിന്നെ പുറത്തേക്ക് തലയിട്ട് എല്ലാവരെയും നോക്കി ചിരിച്ച് കൊണ്ട് കൈവീശിക്കാണിച്ചു.

 

ഒരാഴ്ച കഴിഞ്ഞു. അയാള്‍ പറഞ്ഞത് പ്രകാരം ഷാജി അന്ന് അത്തറും പൂശി ചുണക്കുട്ടനായി കുന്നംകുളത്തിന് വെച്ച് പിടിപ്പിച്ചു. അന്ന് മുഴുവന്‍ ഷാജി ‘കരകാണാ കടലല മേലേ’ എന്ന പാട്ടും പാടിയാണ് നടന്നിരുന്നത്. അങ്ങനെ പ്രതീക്ഷകളോടെ, കുന്നംകുളത്തിന്‍റെ വിരിമാറില്‍ ലാന്‍ഡ്‌ ചെയ്തു. താജ്‌ ഹോട്ടല്‍ തേടിപ്പിടിച്ചു കടയുടമയെ കണ്ടെത്തി.

Advertisementവളരെ ഗൌരവത്തോടെ ‘ഞാന്‍ ഷാജിയാണ്’ എന്ന് പറഞ്ഞു. ആണോ ? എന്ന് കടയുടമ തിരിച്ചു ചോദിച്ചു.അത് ഷാജിക്കത്ര പിടിച്ചില്ല എങ്കില്‍ക്കൂടി ക്ഷമയോടെ കാര്യം പറഞ്ഞു: “ആ പിന്നെ ഞാന്‍ നിങ്ങടെ മുതലാളി റഹീംക്ക പറഞ്ഞിട്ട് വരികയാ..

ഇത് കേട്ടതും ആ കടയുടമ ബാക്കി ഇങ്ങോട്ട് പറയാന്‍ തുടങ്ങി.

“അയാളുടെ ഉമ്മാടെ കമ്പനിയില്‍ ഡ്രൈവര്‍  ജോലിക്കല്ലേ? പത്തഞ്ഞൂറു തൊഴിലാളികള്‍ ഉള്ള അയാടെ ഉമ്മാടെ കമ്പനിയില്‍….സൌദിയില്‍ അല്ലെ?

ഷാജിക്ക്‌ ആശ്വാസമായി, എല്ലാം കറക്റ്റ്, അപ്പൊ വിസ റെഡി, അവന്‍ മനസ്സില്‍ സന്തോഷിച്ചു. അവന്‍ ആവേശത്തോടെ: “ആ അതെ”

Advertisementകടയുടമ: “എത്ര കൊടുത്തു”

ഷാജി: എന്തിന്?

കടയുടമ: “അയാള്‍ക്ക്‌ എത്ര കൊടുത്തൂന്ന്?

ഷാജി: “മുന്നൂറു രൂപ കൊടുത്തു കേട്ടോ!! അവന്‍ മുന്നൂറു പറഞ്ഞപ്പോള്‍ വായ കുറെ വലുതാക്കി കാണിച്ചു. പൈസ കൊടുത്തത്‌ കുറഞ്ഞാലും പറയുമ്പം കുറയണ്ട.

Advertisementകടയുടമ: “ അപ്പൊ അത്രേ പോയുള്ളൂ അല്ലെ? ന്നാ മോന്‍ പടച്ചോന് സ്തുതി പറഞ്ഞു മെല്ലെ, ദാ ആ പോണ് പട്ടാമ്പി വണ്ടി, അതില്‍ കേറി പൊക്കോ…ഡാ മോനെ നിന്‍റെ ഭാഗ്യം ന്ന് പറയാട്ടാ….ഇവടെ ഇതും പറഞ്ഞ്ങാണ്ട് ഇപ്പൊ എത്ര പേരാ വരണതെന്നറിയോ….അവരൊക്കെ കൊടുത്തത്‌, ആയിരവും പതിനായിരവുമാ….മുന്നൂറും ഇരുന്നൂറും അല്ല. ആ നായിന്‍റെ മോനെ ഒന്ന് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അവന്‍റെ എല്ലും തോലും ഞാന്‍ സൂപ്പ്‌ വെച്ച് ഇവിടെ വിറ്റേനേ”” കടയുടമ രോഷമടക്കാന്‍ പാടുപെട്ടു.

മുന്നൂറു പോയതിനേക്കാള്‍ ഷാജിക്ക്‌ അപ്പോള്‍ വിഷമം തോന്നിയത്‌, താന്‍ കൊടുത്ത സംഖ്യ കുറഞ്ഞു പോയല്ലോ എന്നായിരുന്നു. കാരണം അയാള്‍ അതിനെ അത്രക്കഞ്ഞു പുഛിച്ചു കളഞ്ഞല്ലോ?

ഷാജി : “അപ്പോള്‍ അയാള്‍ പറഞ്ഞതെല്ലാം പിന്നെ ആരുടെ കഥയാ…?അയാളുടെ കഥ മുഴുവന്‍ പറഞ്ഞു കേട്ട ഷാജി കൌതുകത്തോടെ കടക്കാരനോട് ചോദിച്ചു.

കടക്കാരന്‍: എടൊ, അയാള്‍ നിങ്ങളുടെ ചുറ്റു വട്ടത്തു തന്നെയുള്ള കഥയാ പറഞ്ഞത്‌. ഇയാള്‍ പോകുന്നിടത്തെല്ലാം ഇങ്ങനെ ആ നാട്ടിലെ തന്നെ വ്യത്യസ്തമായ കഥകളാ  പറയുക. അയാള്‍ ഒരു ദിവസം കൂറ്റനാട്‌ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്‌. അവിടുത്തെ ആരുടെയെങ്കിലും ചരിത്രം ഒപ്പിച്ചെടുക്കാന്‍ അയാള്‍ക്ക് അത് തന്നെ ധാരാളമാണ്”.

Advertisementപിന്നെയൊന്നും ചോദിക്കാന്‍ നില്‍ക്കാതെ അവന്‍ അടുത്ത വണ്ടിക്ക് തിരിച്ചു കേറി വീട്ടിലെത്തി ബെഡ്ഡില്‍ മലര്‍ന്നു കിടന്നു. ഉമ്മ ഷാജിയോട് കാര്യം തിരക്കി.

ഷാജി: “ഉമ്മാ സൌദിയില്‍ പോയാല്‍ പിന്നെ ഇനി ഇങ്ങളെയൊക്കെ എന്നാ കാണാന്‍ പറ്റാ, അതോണ്ട് ഞാന്‍ പോവണ്ടാന്നു തീരുമാനിച്ചു”

ഉമ്മ: “ എന്നാലും എന്‍റെ മോന്‍ സ്നേഹമുള്ളവനാ….”

പക്ഷെ, ഷാജിക്ക്‌ ഈ രഹസ്യം ഇട്ടു മൂടി വെക്കാന്‍ ഒരു പാത്രമില്ലായിരുന്നു. എങ്ങനെയോ എല്ലാം പുറത്തായി.

Advertisement 

കഥയെല്ലാം അറിഞ്ഞ മുത്തുണ്ണി അളിയന്‍ ഷാജിയെ കണ്ടപ്പോള്‍ ചോദിച്ചു : “ഷാജിയെ…..എന്നാഡാ  ഗള്‍ഫില്‍ പോണത്‌?

ഷാജി: “അളിയാ കൂറ്റനാട്‌ വന്നടിയുന്ന പാമ്പിനെയും പഴുതാരയെയും  ഇവിടെ നിന്ന് കക്കാട്ടിരിയിലേക്ക്‌ തന്നെ തെളിച്ചു വിട്ടോട്ടോ!!

******************ശുഭം **********************

Advertisement 

കഥക്കാധാരമായ സംഭവം നടക്കുന്നത് 2003 മെയ്‌ മാസം…

 116 total views,  1 views today

AdvertisementAdvertisement
Entertainment18 mins ago

യുദ്ധം നിർത്തൂ കാപാലികരേ !

Entertainment43 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment1 hour ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment3 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career4 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment4 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment4 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

controversy22 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement