fbpx
Connect with us

Featured

വി.ടി ബല്‍റാം എം.എല്‍.എ മനസ്സുതുറക്കുന്നു: ധൈഷണികതയുടെ നവരാഷ്ട്രീയം

കോണ്‍ഗ്രസ്‌ തത്വങ്ങളുടെ ചട്ടകൂട്ടില്‍ ഒതുങ്ങിനിന്നുകൊണ്ട് തന്നെ തന്റെ ശക്തവും വ്യത്യസ്തവും ആയ രാഷ്ട്രീയ നിലപാടുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന യുവനേതാവാണ് തൃത്താല എം.എല്‍.എ ശ്രീ വി.ടി ബല്‍റാം. ഇന്ന് കേരള രാഷ്ടീയവും നവമാധ്യമലോകവും ഒരുപോലെ കാതോര്‍ക്കുന്ന അഭിപ്രായങ്ങള്‍ക്ക് ഉടമയായ ശ്രീ ബല്‍റാം, കേരളം ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഭാവിയുടെ നേതാവ് എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ കുടിയേറിക്കഴിഞ്ഞു. എന്നിരുന്നാലും ബല്‍റാമിന്റെ വാക്കുകള്‍ക്കു അര്‍ത്ഥഭേദങ്ങള്‍ കല്‍പ്പിച്ചു വിവാദമാക്കാന്‍ മാധ്യമലോകം മത്സരിക്കുന്ന പാശ്ചാത്തലത്തില്‍ ബൂലോകം ഡോട്ട് കോം വായനക്കാര്‍ക്ക് മുന്‍പില്‍ ഈ യുവനേതാവ് മനസ്സ് തുറക്കുന്നു. വിവാദങ്ങളായ ഫേസ്ബുക്കില്‍ ബില്ല് പോസ്റ്റ് ചെയ്യല്‍, മുല്ലപെരിയാര്‍ പ്രസ്താവന, ജാതി മത ശക്തികളുടെ രാഷ്ട്രീയത്തിലെ കൈകടത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നു.

 122 total views

Published

on

കോണ്‍ഗ്രസ്‌ തത്വങ്ങളുടെ ചട്ടകൂട്ടില്‍ ഒതുങ്ങിനിന്നുകൊണ്ട് തന്നെ തന്റെ ശക്തവും വ്യത്യസ്തവും ആയ രാഷ്ട്രീയ നിലപാടുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന യുവനേതാവാണ് തൃത്താല എം.എല്‍.എ ശ്രീ വി.ടി ബല്‍റാം. ഇന്ന് കേരള രാഷ്ടീയവും നവമാധ്യമലോകവും ഒരുപോലെ കാതോര്‍ക്കുന്ന അഭിപ്രായങ്ങള്‍ക്ക് ഉടമയായ ശ്രീ ബല്‍റാം, കേരളം ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഭാവിയുടെ നേതാവ് എന്ന നിലയില്‍ ജനഹൃദയങ്ങളില്‍ കുടിയേറിക്കഴിഞ്ഞു. എന്നിരുന്നാലും ബല്‍റാമിന്റെ വാക്കുകള്‍ക്കു അര്‍ത്ഥഭേദങ്ങള്‍ കല്‍പ്പിച്ചു വിവാദമാക്കാന്‍ മാധ്യമലോകം മത്സരിക്കുന്ന പാശ്ചാത്തലത്തില്‍ ബൂലോകം ഡോട്ട് കോം വായനക്കാര്‍ക്ക് മുന്‍പില്‍ ഈ യുവനേതാവ് മനസ്സ് തുറക്കുന്നു. വിവാദങ്ങളായ ഫേസ്ബുക്കില്‍ ബില്ല് പോസ്റ്റ് ചെയ്യല്‍, മുല്ലപെരിയാര്‍ പ്രസ്താവന, ജാതി മത ശക്തികളുടെ രാഷ്ട്രീയത്തിലെ കൈകടത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നു.

ബൂലോകം ഡോട്ട് കോം മാനേജിംഗ് എഡിറ്റര്‍ ഡോക്ടര്‍.അരുണ്‍ കൈമള്‍, ശ്രീ വി.ടി ബല്‍റാമുമായി ഈ മെയിലിലൂടെയും ഫോണിലൂടെയുമായി നടത്തിയ അഭിമുഖം മൂന്ന് ഘട്ടങ്ങളായി ബൂലോകം ഡോട്ട് കോം പ്രസിദ്ധീകരിക്കുന്നു. നാട്ടുകാര്‍ക്കൊപ്പം നാട്ടുകാരനായി

ശ്രീ ബല്‍റാം, ഇരുപതു വര്‍ഷത്തോളം സി.പി.എം കുത്തകയാക്കി വെച്ചിരുന്ന തൃത്താല മണ്ഡലത്തില്‍, ഒരു തകര്‍പ്പന്‍ ജയത്തോടെ ആരംഭിച്ചതാണല്ലോ കേരളരാഷ്ട്രീയത്തില്‍ താങ്കളുടെ താരോദയം. അതിനുശേഷം നിയമസഭാംഗം എന്ന നിലയില്‍ പല വിഷയങ്ങളിലും വ്യത്യസ്തവും ശ്രദ്ധേയവും ആയ നിലപാടുകളിലൂടെ കേരള ജനതയുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ മനസ്സില്‍ ‘പുതുതലമുറ രാഷ്ട്രീയത്തിന്റെ വിദ്യാസമ്പന്നനായ നേതാവ് ‘ എന്ന സ്ഥാനം താങ്കള്‍ അരക്കിട്ട് ഉറപ്പിക്കുകയുണ്ടായി. കേരളത്തിലെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടുന്ന നവമാധ്യമലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും, സ്വീകരിക്കപ്പെടുകയുകയും ചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ താങ്കളാണ്. ബൂലോകത്തിന്റെ ലോകവ്യാപകമായുള്ള പതിനായിരക്കണക്കിന് വായനക്കാര്‍ക്ക് താങ്കളുടെ സാന്നിധ്യം ഏറെ സന്തോഷം പകര്‍ന്നു നല്‍കുന്നു.

Q-ഒരു കുസൃതി ചോദ്യത്തില്‍ തുടങ്ങട്ടെ! തൃത്താലയില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ രഹസ്യം എന്താണ് ? താങ്കള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലപാടുകളുടെ വിജയം ആണോ; അതോ കേരളത്തില്‍ അങ്ങോളം ഇങ്ങോളവും കാമ്പസ്സുകളില്‍ ചര്‍ച്ചാവിഷയം ആയിട്ടുള്ളതും, സോഷ്യല്‍ മീഡിയയില്‍ താങ്കളുടെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും രഹസ്യമായി അസൂയപ്പെടുന്നതുമായ ഗ്ലാമര്‍ (ചെറുപ്പക്കാരുടെ ഭാഷയില്‍ ഈ ‘മുടിഞ്ഞ ഗ്ലാമര്‍’) ആണോ?

ചോദ്യത്തിലെ കുസൃതി മനസ്സിലാക്കിക്കൊണ്ടു തന്നെ പറയട്ടെ, തൃത്താലയിലേത് ഒരു രാഷ്ട്രീയ വിജയം തന്നെയായിരുന്നു. ഇരുപത് വര്‍ഷം നീണ്ടുനിന്ന വികസന മുരടിപ്പിന് അറുതിവരുത്താന്‍ പുതിയ കാലഘട്ടത്തിലെ ഒരു ചെറുപ്പക്കാരന് കഴിയുമെന്ന വിശ്വാസം തന്നെയാണ് എന്നെ പിന്തുണയ്ക്കാന്‍ തൃത്താലയിലെ വോട്ടര്‍മാരെ പ്രേരിപ്പിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തെരഞ്ഞെടുപ്പിലുടനീളം ഞാന്‍ ഉയര്‍ത്തിയതും ഈ പുതിയ രാഷ്ട്രീയത്തേയും വികസനരംഗത്തെ പുത്തന്‍ കാഴ്ചപ്പാടുകളേയും പറ്റിയുള്ള ചിന്തകളായിരുന്നു. അവയ്ക്ക് കിട്ടിയ ജനകീയാംഗീകാരമാണ് എന്റെ വിജയം എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. സ്ഥാനാര്‍ത്ഥികളൂടെ വിഷ്വല്‍ അപ്പീല്‍ ഒരു തെരഞ്ഞെടുപ്പില്‍ ചെറിയ സ്വാധീനമൊക്കെ ചെലുത്തിയേക്കാം, ഞാന്‍ പൂര്‍ണ്ണമായി നിഷേധിക്കുന്നില്ല. ഏതായാലും തൃത്താലയിലെ എന്റെ വിജയത്തിനു പിന്നില്‍ ഗ്ലാമര്‍ പോലുള്ള രാഷ്ട്രീയേതര കാരണങ്ങളാണുള്ളതെന്ന പ്രചരണം ശരിയാണെന്ന് തോന്നുന്നില്ല.

AdvertisementQ-ഒരുപക്ഷെ കേരളം കണ്ടിട്ടുന്നതില്‍ വെച്ച് ഏറ്റവും വിദ്യാസമ്പന്നരായിട്ടുള്ള എം.എല്‍.എ മാരുടെ നിരയില്‍ ഏറ്റവും മുന്നിലായിരിക്കും താങ്കളുടെ സ്ഥാനം. ബിഎസ്സ്സി കെമിസ്ട്രിയില്‍ സ്വര്‍ണ മെഡലോടുകൂടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക്, ഇലക്ട്രോണിക് എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ്സ് ബിരുദം, ഒന്നാം ക്ലാസ്സോട് കൂടി എം ബീ എ, അതിനൊക്കെ പുറമേ എല്‍ എല്‍ ബി ബിരുദവും ഒന്നാം ക്ലാസ്സില്‍. പഠനത്തില്‍ മുന്നിട്ടു നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഡോക്ടറോ എന്ജിനീയരോ ആയി സ്വദേശത്തോ വിദേശത്തോ ഉന്നത പദവികളില്‍ എത്തി പണം സമ്പാദിക്കുന്നത് ഏറ്റവും ഉത്തമം ആയി കരുതപ്പെടുന്ന നമ്മുടെ സമൂഹത്തില്‍, ഇതെല്ലാം അനായാസം കൈപ്പിടിയില്‍ ഒതുങ്ങുമായിരുന്നിട്ടും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം തെരഞ്ഞെടുക്കുവാനുള്ള കാരണം എന്താണ്? ഒന്ന് വിശദീകരിക്കാമോ?

ചെറുപ്പം മുതലേ ഞാന്‍ രാഷ്ടീയത്തില്‍ ആകൃഷ്ടനായിരുന്നു. പറയത്തക്ക രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലെങ്കിലും പത്രങ്ങളൊക്കെ വായിച്ച് രാഷ്ട്രീയത്തേക്കുറിച്ച് പ്രാഥമികമായ ഒരു ധാരണ എനിയ്ക്കുണ്ടായിരുന്നു. ഞാന്‍ എട്ടാം ക്ലാസ് കഴിഞ്ഞു നില്‍ക്കുന്ന കാലത്താണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. അദ്ദേഹത്തേക്കുറിച്ച് അക്കാലത്ത് പത്രമാധ്യമങ്ങളിലൊക്കെ വന്ന വിവരണങ്ങള്‍ വായിച്ചാണ് ഞാന്‍ പോലുമറിയാതെ ഞാന്‍ രാഷ്ട്രീയക്കാരനാകുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രവും മഹത്തായ ആശയങ്ങളുമൊക്കെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ സമൂഹത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ക്രിയാത്മകമായി ചെയ്യുക എന്ന ചിന്തയിലേക്കാണതെന്നെ നയിച്ചത്. പ്ലസ് ടു വരെ രാഷ്ട്രീയമില്ലാത്ത റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലാണ് പഠിച്ചിരുന്നതെന്നതുകൊണ്ട് നേരിട്ട് രാഷ്ട്രീയത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വീര്‍പ്പുമുട്ടലിലായിരുന്നു അതുവരെ. എന്നാലും എന്റെ മാര്‍ഗ്ഗം ഇതാണെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചുകഴിഞ്ഞിരുന്നു. സത്യത്തില്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം കാരണമാണ് പ്ലസ് ടു കഴിഞ്ഞ് നേരിട്ട് എന്‍ട്രന്‍സ് എഴുതാതെ റഗുലര്‍ കോളെജില്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ആദ്യവര്‍ഷം തൊട്ട് തന്നെ കെ.എസ്.യു.വിന്റെ പ്രവര്‍ത്തകനായി. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൌണ്‍സിലറായി ജയിച്ച് ഏതാണ്ട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണവിടെ നിന്ന് പുറത്തിറങ്ങുന്നത്. പഠിക്കാന്‍ മോശമല്ലാത്തതുകൊണ്ട് ബി.എസ്.സി.യ്ക്ക് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഒന്നാം റാങ്ക് ഉണ്ടായിരുന്നുവെന്ന് മാത്രം. അതും രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുന്ന ഒന്നായിട്ടാണ് ഞാന്‍ കരുതിയത്. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുഴുവന്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു. റാങ്കൊക്കെ വാങ്ങി പാസായ ഒരാള്‍ പിന്നീട് വെറുതെ നടക്കുന്നത് വീട്ടുകാരും സമൂഹവും അംഗീകരിക്കില്ലെന്നറിയാവുന്നതുകൊണ്ട് മോശമല്ലാത്ത കോഴ്‌സുകള്‍ക്ക് ചേര്‍ന്ന് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു. അങ്ങനെയാണ് എഞ്ചിനീയറിങ്ങും എം.ബി.എ.യും എല്‍.എല്‍.ബിയുമൊക്കെ എടുക്കുന്നത്.

Q-മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആകാനുള്ള തീരുമാനത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായില്ലേ? എം എല്‍ എ എന്ന നിലയിലും, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും കുടുംബത്തില്‍ നിന്നും വേണ്ട പ്രോത്സാഹനം ലഭിക്കുന്നുണ്ടോ?

മറ്റേതൊരു മധ്യവര്‍ഗ്ഗ കുടുംബത്തേയും പോലെ എന്റെ വീട്ടുകാരും രാഷ്ടീയപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പഠനത്തിലൊന്നും മോശമല്ലാത്തതുകൊണ്ട് കര്‍ശനമായ വിലക്കൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല എന്ന് മാത്രം. എന്റെ സഹോദരന്മാരൊക്കെ കഷ്ടപ്പെട്ട് പഠിച്ച് ജോലിയൊക്കെ വാങ്ങി മുന്നോട്ടുപോകുന്നവരാണ്. പക്ഷേ വിവാഹപ്രായമൊക്കയായിട്ടും ഞാന്‍ എവിടെയും ‘സെറ്റില്‍’ ചെയ്യുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ അവര്‍ക്കും ചെറിയ ആശങ്കയൊക്കെ ഉണ്ടായിത്തുടങ്ങി. എന്നാലും കാര്യമായ നിരുത്സാഹപ്പെടുത്തലുകളൊന്നും ഒരു ഘട്ടത്തിലുമുണ്ടായിരുന്നില്ല. 

Advertisementവിവാഹമാലോചിക്കുമ്പോള്‍ അനുവിനോട്(ഭാര്യ അനുപമ) എന്റെ ഏക ഡിമാന്‍ഡും എന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് മാത്രമായിരുന്നു. ഒട്ടും അറിവോ പരിചയമോ ഉള്ള ഒരു മേഖലയല്ലാതിരുന്നിട്ടും അനു എന്നോട് ഇപ്പോഴും പരമാവധി സഹകരിച്ച് പോരുന്നു, അതിലെനിക്ക് നന്ദിയുണ്ട്. എന്നാലും പലപ്പോഴും ആഗ്രഹിക്കുമ്പോള്‍ ഞാനടുത്തില്ലെന്നത് വിഷമമുണ്ടാക്കുന്നുണ്ടെന്ന് അനു പറയാറുണ്ട്. ഇപ്പോള്‍ മകന്റെ (അദ്വൈത് മാനവ്) കാര്യങ്ങളെല്ലാം നോക്കി ‘ബിസി’ ആവുന്നതുകൊണ്ട് വലിയ കുഴപ്പമില്ലെന്ന് തോന്നുന്നു. എന്നാലും ചിലപ്പോള്‍ ഫോണില്‍പ്പോലും വിളിക്കാറില്ലെന്ന പരാതിയൊക്കെ നിലനില്‍ക്കുന്നുണ്ട്.

Q-യശ:ശരീനായ ലീഡര്‍ ശ്രീ കെ. കരുണാകരന്‍ഒരിക്കല്‍ ഇങ്ങനെ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഒരു ഡോക്ടര്‍ മകനെ ഡോക്ടര്‍ ആക്കണം എന്നും, വക്കീല്‍ മകനെ വക്കീല്‍ ആക്കണം എന്നും ആഗ്രഹിക്കുനതുപോലെ ഒരു രാഷ്ട്രീയക്കാരന്‍ തന്റെ മക്കളെ രാഷ്ട്രീയക്കാരന്‍ ആക്കണം എന്നാഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ് ? ‘ഇത് വാസ്തവം ആയാലും അല്ലെങ്കിലും ‘കുടുംബ രാഷ്ട്രീയം’ ഇന്ന് ഇന്ത്യയില്‍ തന്നെ എറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടല്ലോ? വിദേശരാജ്യങ്ങളിലെ ജനാധിപത്യപ്രക്രിയയില്‍ ഒന്നും കാണാത്ത രീതിയുള്ള ‘കുടുംബരാഷ്ട്രീയം’ നമ്മുടെ വന്കരയുടെയും, രാജ്യത്തിന്റെയും, സംസ്ഥാനത്തിന്റെയും രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണല്ലോ? ഇതൊരു നല്ല പ്രവണതയായി കരുതാമോ? കുടുംബ പാരമ്പര്യം ആണോ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിപ്പെടാനുള്ള ഏറ്റവും മികച്ച മാനദണ്ഡം?

രാഷ്ട്രീയക്കാരന്‍ സ്വന്തം മകന്‍/മകള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി കടന്നുവരണമെന്നാഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്യേണ്ടത് ഒരുപരിധി വരെ ആ രാഷ്ട്രീയ നേതാവിന്റെ ബാദ്ധ്യത കൂടിയാണെന്ന് എനിയ്ക്ക് തോന്നുന്നു. കാരണം സമൂഹത്തിലെ ബാക്കിയുള്ളവരെയെല്ലാം തന്റെ ആശയങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുക എന്നതാണല്ലോ ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും ചെയ്യുന്നത്. ആ പ്രവര്‍ത്തനം സ്വന്തം കുടുംബത്തില്‍ നിന്ന് ആരംഭിക്കുന്നതു തന്നെയാണുചിതം. അതുകൊണ്ടുതന്നെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും സ്വന്തം രാഷ്ട്രീയം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം മക്കളെയെങ്കിലും അത് ബോധ്യപ്പെടുത്തുക എന്നത് ഓരോ രാഷ്ട്രീയപ്രവര്‍ത്തകനും ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്. അങ്ങനെ ചെയ്യാന്‍ കഴിയാത്തതിന്റെ ദുരന്തമാണ് കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവടക്കം പലരും ഇന്നനുഭവിക്കുന്നത്. പൊതുജീവിതത്തില്‍ അഴിമതിയ്ക്കും സ്വജനപക്ഷപാതിത്ത്വത്തിനുമെതിരെ പടപൊരുതുന്നുവെന്ന് അഭിമാനിക്കുന്നവര്‍ക്ക് സ്വന്തം മക്കളുടെ കാര്യത്തില്‍ ആ സ്വഭാവദാര്‍ഡ്ഢ്യം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഒരു ദുരന്തം തന്നെയാണ്.

എന്നാല്‍ അതിനര്‍ത്ഥം നേതാവായ പിതാവിന്റെ/ബന്ധുവിന്റെ മേല്‍ വിലാസം ഉപയോഗിച്ച് കുറുക്കുവഴികളിലൂടെ അധികാരരാഷ്ട്രീയത്തിന്റെ തലപ്പത്തെത്തുകയും പിന്നീട് അത് ചോദ്യം ചെയ്യപ്പെടാതെ നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്ന പ്രവണത ന്യായീകരിക്കപ്പെടുന്നു എന്നതല്ല. അങ്ങനെയുള്ള മക്കള്‍ രാഷ്ട്രീയം ഗുണാത്മകമല്ല എന്നു തന്നെയാണെന്റെ അഭിപ്രായം. യഥാര്‍ത്ഥത്തില്‍ നമ്മുടെ സമൂഹം പൂര്‍ണ്ണമായ തോതില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടാത്തതു കൊണ്ടാണിത്തരം ഫ്യൂഡല്‍ രീതികള്‍ ഇന്നും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ കടന്നുവരുന്നതെങ്ങനെ എന്നതിനേക്കാള്‍ അങ്ങനെ വരുന്ന ആളുകള്‍ ഏത് മൂല്യങ്ങളേയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നതാണ് പ്രധാനം. ഉദാഹരണത്തിന് കോണ്‍ഗ്രസിനേ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു കുടംബത്തിലെ അംഗം എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ കടന്നുവന്ന രാഹുല്‍ ഗാന്ധി ഇന്ന് ചെയ്യുന്നത് തന്റെ അധീശത്വം എന്നും നിലനില്‍ക്കുന്നതിനാവശ്യമായ രീതിയില്‍ അധികാരം കൈപ്പിടിയിലാക്കുകയല്ല. മറിച്ച് അധികാരസ്ഥാനങ്ങളില്‍ നിന്ന് കഴിയാവുന്നത്ര അകലം പാലിച്ച് തന്റെ സംഘടനയെ പരമാവധി ജനാധിപത്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനമാണദ്ദേഹത്തിന്റെ ഭാഗത്തുനിന്നും കാണാന്‍ കഴിയുന്നത്. യു.പി.യിലെ പുതിയ മുഖ്യമന്ത്രി അഖിലേഷ് യാദവും പുതിയ കാലഘട്ടത്തിനനുസരിച്ച് സ്വന്തം പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനാണ് ശ്രമിക്കുന്നത് എന്ന് കാണാന്‍ കഴിയും. മക്കള്‍ രാഷ്ട്രീയത്തിലെ ഈ പുതിയ ട്രെന്‍ഡ് ഒരു പരിധിവരെ ഗുണകരമാണെന്ന കാര്യം അംഗീകരിക്കാതെ പറ്റില്ല. എന്നാല്‍ സമൂഹം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ഇത്തരം സ്വാഭാവിക അധികാരാരോഹണങ്ങള്‍ക്ക് പ്രസക്തി കുറയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

AdvertisementQ-സാമുദായിക ശക്തികള്‍ ഇന്ന് കേരള രാഷ്ട്രീയത്തില്‍ ചെലുത്തുന്ന അപകടകരമായ സ്വാധീനത്തെ ചെറുക്കുവാന്‍ ബാധ്യതയുള്ള കോണ്‍ഗ്രസ് പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും, ഒരു പരിധി വരെയെങ്കിലും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ജനം ശങ്കിക്കുമ്പോള്‍, താങ്കളുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്, രാഷ്ട്രീയത്തിലെ ജാതി മത ശക്തികളുടെ കൈകടത്തലിനെ ശക്തിയായി വെല്ലുവിളിച്ചിരിക്കുക ആണല്ലോ. തത്വാധിഷ്ടിതമായ ഈ നിലപാടിന് പാര്‍ട്ടിക്കുള്ളിലും പുറത്തും വേണ്ടത്ര പിന്തുണ ലഭിക്കുന്നുണ്ടോ? ജാതി മത കോമരങ്ങളെ കേരള രാഷ്ട്രീയത്തില്‍ നിന്നും തുടച്ചു നീക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധം ആണോ?

ജാതിയുടേയും സമുദായത്തിന്റേയുമൊക്കെ പേരില്‍ സംഘടനകള്‍ ഉണ്ടാകുന്നതോ അവ സാമൂഹ്യമായ ആവശ്യങ്ങള്‍ ഉയര്‍ത്തുന്നതോ തെറ്റാണെന്ന കാഴ്ചപ്പാടെനിക്കില്ല, മാത്രമല്ല ഒരു പരിധി വരെ അതിനെ പോസിറ്റീവ് ആയിട്ടാണ് ഞാന്‍ കാണുന്നത്. പ്രത്യയശാസ്ത്രപരമായിത്തന്നെ സ്വത്വ രാഷ്ട്രീയത്തോട് സി.പി.എമ്മിന്റേതുപോലുള്ള തീര്‍ത്തും നിഷേധാത്മകമായ നിലപാടല്ല ഞങ്ങള്‍ക്കുള്ളത്. അതിന്റെ പ്രതിലോമകരമായ വശങ്ങളെ മാത്രമേ ഞങ്ങളെതിര്‍ക്കുന്നുള്ളൂ. ഇന്ത്യയുടെ മതസാമുദായിക ബഹുത്വത്തെ നമുക്ക് അംഗീകരിക്കേണ്ടതായിട്ടുണ്ട്. പല സമുദായങ്ങളും മുന്നോക്കമായതിനും പിന്നാക്കമായതിനും പിന്നില്‍ ചരിത്രപരമായ കാ!രണങ്ങളാണുള്ളതെന്ന കാര്യം മറന്നുകൂടാ. അതുകൊണ്ടുതന്നെ സ്വന്തം പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി ഏതെങ്കിലും സമുദായം സംഘടിക്കുകയും അത്തരം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹത്തിനുമുന്നിലും ഭരണകൂടങ്ങളുടെ മുന്നിലും അവതരിപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യപരമായ അവകാശമായിത്തന്നെ നമ്മള്‍ അംഗീകരിക്കണം. ഓരോ സമുദായവും അങ്ങനെ മുന്നോട്ടു വന്നാല്‍ കേരളീയസമൂഹം മൊത്തത്തില്‍ മുന്നോട്ടുപോകുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

എന്നാല്‍ അതിനും അപ്പുറത്തേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ആജ്ഞാപിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തന ശൈലി ചില സമുദായ സംഘടനാ നേതാക്കന്മാരുടെ ഭാഗത്തുനിന്നു സമീപ കാലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്നതാണ് ഇവിടെ വിമര്‍ശനവിധേയമായിട്ടുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടെ നയപരമായ കാര്യങ്ങളില്‍ പൊതുസമൂഹത്തിലെ മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പാര്‍ട്ടികളുടെ നേതാവ് ആരായിരിക്കണം, തെരഞ്ഞെടുപ്പില്‍ ആരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കണം, ഭരണം കിട്ടിയാല്‍ ആരെയെല്ലാം മന്ത്രിയാക്കണം, ഏതേത് മന്ത്രിയ്ക്ക് ഏതേത് വകുപ്പുകള്‍ വീതം വച്ച് കൊടുക്കണം എന്നീ കാര്യങ്ങളിലൊക്കെ ഔദ്ധത്യപൂര്‍വ്വം ഇടപെടാന്‍ ഏതെങ്കിലും ജാതിസംഘടന കടന്നുവന്നാല്‍ അത് അംഗീകരിക്കാനാകില്ല.

കോടതിയില്‍ പ്രതികള്‍ക്ക് സമന്‍സ് അയച്ചുവരുത്തുന്നതു പോലെയാണ് ചില മതമേലധ്യക്ഷന്മാര്‍ ജനപ്രതിനിധികളെ സ്വന്തം അരമനകളിലേയ്ക്കും ആസ്ഥാനമന്ദിരങ്ങളിലേയ്ക്കും വിളിച്ചുവരുത്തുന്നത്. ഇത്തരത്തിലുള്ള കടന്നു കയറ്റങ്ങള്‍ ആത്മാഭിമാനമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാന്‍ സാധിക്കില്ല. ദൌര്‍ഭാഗ്യവശാല്‍ ഇത്തരത്തിലുള്ള തെറ്റായ പ്രവണതകള്‍ സമുദായ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുമ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുക്കുന്നതില്‍ ഉന്നത രാഷ്ട്രീയ നേതൃത്ത്വം കാണിക്കുന്ന അലംഭാവവും ഇച്ഛാശക്തിരാഹിത്യവുമാണ് കാര്യങ്ങള്‍ വഷളാക്കുന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു പരിചയപ്പെടുത്തിയ മതേതരത്ത്വത്തിന്റെ മഹത്തായ ഒരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തിന് ഇടക്കാലത്തുവന്ന ചെറിയ ഇടര്‍ച്ചയാണ് സമുദായ സംഘടനകള്‍ക്ക് തങ്ങളുടെ ദുസ്വാധീനം കോണ്‍ഗ്രസിനുമേല്‍ പ്രയോഗിക്കാന്‍ ആത്മവിശ്വാസം പകരുന്നത്. ആ സാഹചര്യത്തിലാണ് നെഹ്രുവിന്റെ മതേതര കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിയായിരിക്കണം കോണ്‍ഗ്രസ് മുന്നോട്ടുപോകേണ്ടതെന്ന കൃത്യമായ രാഷ്ട്രീയ ലൈന്‍ സ്വീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് കടന്നുവരുന്നത്. കോണ്‍ഗ്രസ്സിലെ പുതുതലമുറ ഈ ആശയത്തെ ആവേശപൂര്‍വ്വം സ്വീകരിക്കുന്നതായാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ യുവജനയാത്രയില്‍ നിന്ന് ഞങ്ങള്‍ക്കു കിട്ടിയ പാഠം. ഞാനും വിഷ്ണുനാഥുമൊക്കെ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടിന് കോണ്‍ഗ്രസിനു പുറത്ത് പൊതുസമൂഹത്തില്‍ നിന്നുപോലും ശക്തമായ പിന്തുണലഭിക്കുന്നു എന്ന കാര്യം ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

AdvertisementQ-സാധാരക്കാരനായ ഒരു കേരളീയന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ കോണ്‍ഗ്രസ്‌, കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് എല്ലാം ഈ അപകടകരമായ പ്രവണത വളര്‍ത്തുന്ന ഒരു ശീലം ഉണ്ടെന്നു തോന്നുന്നു. ഇതിനു പരിഹാരമായി ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തി, സാമുദായിക രീതിയിലുള്ള വോട്ടു ബാങ്കുകളുടെ രൂപീകരണം തടയുക എന്നതല്ലേ വേണ്ടത്. ഭാവിയില്‍ ഈയൊരു ലക്ഷ്യത്തെ സാധൂകരിക്കുവാനായി യൂത്ത് കോണ്‍ഗ്രെസ് എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ?

ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ, സാമുദായവും ജാതിയുമൊക്കെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളായി തുടരുന്നിടത്തോളം അതിന്റെ അടിസ്ഥാനത്തില്‍ വോട്ടുബാങ്കുകള്‍ സൃഷ്ടിക്കപ്പെടുന്നത് സ്വാഭാവികമാണ്. അത് ജനാധിപത്യത്തിന്റെ ഭാഗമായിത്തന്നെ നമ്മള്‍ അംഗീകരിക്കേണ്ടതായി വരും. എന്നാല്‍ മതനിരപേക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്തുപോലും ജാതിയുടേയും സമുദായത്തിന്റേയും സ്‌പോണ്‍സര്‍ഷിപ്പുണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ എന്ന അവസ്ഥ ഉണ്ടാവുന്നത് ആശാസ്യമല്ല. അത് അരാഷ്ട്രീയതയാണ്, അതിനെ തുറന്നെതിര്‍ക്കേണ്ടിവരുന്നത് സ്വാഭാവികം മാത്രം.

[തുടരുന്നു : മുല്ലപ്പെരിയാര്‍, ഫേസ് ബുക്ക് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള പ്രതികരണം ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നു.]

ശ്രീ. വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ഇതാണ്.

AdvertisementDr. അരുണ്‍ കൈമള്‍ ബൂലോകം മാനേജിംഗ് എഡിറ്റര്‍

*ബൂലോകം മാനേജിംഗ് എഡിറ്റര്‍ ആയ ഡോക്ടര്‍ അരുണ്‍ കൈമള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം ബീ ബീ എസ് പഠനവും, ബ്രിട്ടനിലെ റോയല്‍ കോളേജില്‍ നിന്നും സൈക്ക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം ഇപ്പോള്‍ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ കണ്‍സല്‍ട്ടന്റ്, ക്ലിനിക്കല്‍ ഡയറക്ടര്‍ പദവികള്‍ വഹിക്കുന്നതിനു പുറമേ വെയില്‍സിലെ യൂണിവേര്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍ അദ്ധ്യാപകന്‍ ആയും പ്രവര്‍ത്തിക്കുന്നു .

 123 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment10 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment10 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment10 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment10 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment10 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment10 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space13 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India13 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment14 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment16 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment17 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment22 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment23 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement