വി.റ്റി കോണ്‍ഗ്രസ് വിടണമെങ്കില്‍ “ഇച്ചിരി പുളിക്കും” !ബല്‍റാമിന്റെ ചുട്ട മറുപടി

  174

  new

  കോണ്‍ഗ്രസ് യുവ നേതാവ്. നവമാധ്യമങ്ങളിലെ നിറ സാന്നിധ്യം. അതാണ്‌ തൃത്താല എംഎല്‍എ വിടി ബല്‍റാം.

  കോണ്‍ഗ്രസ്സുകാരിലെ സഖാവ് എന്നാണ് പലരും വി.റ്റിയെ വിശേഷിപിക്കുന്നത്. പലപ്പോഴും കോണ്‍ഗ്രസിന്റെ പല നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളത് കൊണ്ട് തന്നെയാണ് ഇദ്ദേഹത്തിനു ഇങ്ങനെ ഒരു പേര് വീണതും.

  പാര്‍ട്ടിയില്‍ നിന്ന് ഇടയ്ക്ക് ഇടയ്ക്ക് ശാസനയൊക്കെ കിട്ടുന്ന വി.റ്റി അവസാനം മനം മടുത്ത് പാര്‍ട്ടി വിട്ടു പോകാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?

  ബല്‍റാം കോണ്‍ഗ്രസ് വിട്ടുപോവുകയാണ് എന്ന് പറഞ്ഞു കൊണ്ട് “പടിയറക്കത്തിന്റെ പടിവാതില്‍ക്കല്‍” എന്നാ തലക്കെട്ടോടു കൂടി ഒരു പോസ്റ്റ്‌ ഫേസ്ബുക്കില്‍ പ്രചരിക്കുന്നു.

  വി.റ്റി കോണ്‍ഗ്രസിന്റെ പടിയിറങ്ങാനുള്ള ആലോചനയിലാണെന്ന് കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഉള്ള ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു എന്നാണ് പോസ്റ്റ്‌.

  ഇതു ശ്രദ്ധയില്‍ പെട്ട വി.റ്റി ഉടന്‍ തന്നെ മറുപടിയുമായി രംഗത്ത് എത്തി.

  ഇച്ചിരി പുളിക്കും

  അങ്ങനെ ഒരു തോന്നലെങ്കിലും മനസ്സിലുണ്ടായിരുന്നെങ്കില്‍ അത് മിനിമം ഒരു ദേശീയ ചാനല്‍ വാര്‍ത്തയെങ്കിലുമാക്കാന്‍ എനിക്കറിയാം.
  അപ്പോഴാണു ഒരു പ്രാദേശിക ലേഹകന്റെ ഒലക്കേലെ സ്‌കൂപ്പ്!

  ഏതാ ദാസാ ഈ അലവലാതി അഞ്ചല്‍?

   

  ഇങ്ങനെയായിരുന്നു വി.റ്റിയുടെ മറുപടി പോസ്റ്റ്‌ !

  Advertisements