Narmam
വീട്ടമ്മമാര്‍ക്കായി ഇംഗ്ലീഷ് ക്ലാസുകള്‍
ആസ്വദിച്ചു കാണുന്ന ചാനല്‍ പരിപാടികളുടെ ഇടയില്‍ പരസ്യങ്ങള്‍ അതിക്രമിച്ചു കയറുക എന്നുള്ളത് പണ്ട് മുതലേ നമ്മള് അനുഭവിച്ചു വരുന്ന ഒരു ദുരവസ്ഥയാണ്. അത് ചാനലുകാരുടെ അവകാശമായത് കൊണ്ട് നമ്മള് ഇത്ര കാലവും ക്ഷമിച്ചു. ചില പരസ്യങ്ങള്‍ നമ്മള് ആസ്വദിക്കാറുണ്ട് എന്നുള്ളതും ഒരു വസ്തുത തന്നെ..
ബട്ട് അങ്ങനെ ആസ്വദിച്ചു ഒരു പരസ്യം കാണാനിരുന്ന എന്റെ സകല മൂടും കളഞ്ഞ ഒരു പരസ്യം ദാ ഇവിടെ..
76 total views

വീഡിയോ പ്രിവ്യു കണ്ടപ്പോള്‍ തന്നെ ബള്‍ബ് മിന്നിയ കുറെ പേര് ഇത് വായിക്കുന്നവരില്‍ ഉണ്ടാവും. ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യുകയാണ് രണ്ടു പേരും. മിക്സര്‍ ഗ്രൈന്ടെര്‍ അടിച്ച പോയ കേസ് ആണെന്ന് തോന്നുന്നു. ബട്ട് അതിനാണോ ഇത്രയും നഷ്ടബോധം അലതല്ലുന്നത് ?
അല്ല ഞാനിതാരോടാ പറയുന്നത്?
കേരളത്തിലെ എല്ലാ മനുഷ്യ ജീവികളും സായിപ്പിന്റെ ഭാഷ പടിച്ചിട്ടല്ലേ ടി വി കാണാനിരിക്കുന്നത് !! മലയാളി കമ്പനികളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ബ്രേക്ക് ടൈം നമുക്ക് സ്പോക്കണ് ഇംഗ്ലീഷ് ക്ലാസിലിരിക്കാം. സമയനഷ്ടം വരില്ലെന്ന് ഗാരണ്ടി. പ്രത്യേകിച്ച് ഇത് കൂടുതലായും ഉപകരിക്കുക വീട്ടമ്മമാര്‍ക്കും പെണ്-സീരിയല്‍ കാണുന്ന ഒരു തരം ആണ് വര്ഗങ്ങള്ക്കുമായിരിക്കും.
രാത്രി വീട്ടുവേലയോക്കെ പടിക്കാനിരിക്കുന്ന മകളെ ഏല്‍പ്പിച്ചു നിങ്ങള്‍ സീരിയലുകളുടെ സീരിയലിലേക്ക് കണ്ണും നീട്ടിയിരിക്കുക. ഏകദേശം 3 മിനിറ്റ് നേരം കാത്തിരിക്കുക. ക്ലാസ്സ് ആരംഭിക്കുകയായി.
ഇനി ഒരു 10 മിനിറ്റ് നേരം ക്ലാസ്സ് ഉണ്ടായിരിക്കും, ഇന്റര്‍വെല്‍ ടൈം ആയി സീരിയല്‍ കാണുക.
ഇങ്ങനെ ഏകദേശം ദിവസം 3 മണിക്കൂര്‍ ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്. പ്രാരംഭ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇപ്പോള്‍ 2 ടീച്ചേര്‍സ് മാത്രമാണ് ക്ലാസ്സ് എടുക്കുന്നത്. ഭാവിയില്‍ ഇനിയും പുതിയ കലാകാരന്മാരും കലാകാരികളും രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
നോട്ട് : ഹൃദയ സ്തംഭനം ഉള്ളവര്‍ ദയവായി ക്ലാസ്സ് അറ്റന്‍ഡ് ചെയ്യരുത്. ഒന്നുകില്‍ ക്ലാസ്സ് ടൈം ഉണ്ടാവുന്ന അമിത വേഗമോ അല്ലെങ്കില്‍ ബ്രേക്ക് ടൈം ഉണ്ടാവുന്ന കുടുംബ പ്രശ്നങ്ങളോ നിങ്ങളെ തളര്ത്തിയെക്കാം
ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു?
ഉഷ്ണം ഉഷ്ണേന ശാന്തി
77 total views, 1 views today