Featured
വീട്ടിനുള്ളിലെ കുളിമുറിയില്‍ മുതല കുഞ്ഞ്…!!
വിളിക്കാതെ വന്ന ഈ അതിഥിയെ വീട്ടിനുള്ളിലെ കുളിമുറിയില്‍ അപ്രതീക്ഷിതമായി കാണപ്പെടുകയായിരുന്നു . ഇക്കഴിഞ്ഞ ജൂലൈ 21 നു ആനന്ദ് ജില്ലയിലെ ഭരത് പട്ടേല്‍ എന്നയാളുടെ വീട്ടിലാണ് സംഭവം.
98 total views

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയയിലെ വീട്ടിലാണ് മുതലയെ കണ്ടെത്തിയത് .
വിളിക്കാതെ വന്ന ഈ അതിഥിയെ വീട്ടിനുള്ളിലെ കുളിമുറിയില്‍ അപ്രതീക്ഷിതമായി കാണപ്പെടുകയായിരുന്നു . ഇക്കഴിഞ്ഞ ജൂലൈ 21 നു ആനന്ദ് ജില്ലയിലെ ഭരത് പട്ടേല്‍ എന്നയാളുടെ വീട്ടിലാണ് സംഭവം. സാധാരണ പോലെ കുളിമുറിയിലേക്ക് കടന്ന ഭരത് പട്ടേല്‍ പെട്ടെന്ന് കുളിമുറിയുടെ മൂലയില്‍ മുതലകുഞ്ഞിനെ കാണുകയായിരുന്നു . ഉടന്‍ തന്നെ ഡോര്‍ ലോക്ക് ചെയ്ത് വീട്ടുകാരെയും അയല്‍വാസികളെയും വിവരമറിയിക്കുകയായിരുന്നു .
തുടര്‍ന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥരും മറ്റും സ്ഥലത്തെത്തി മുതലയെ പിടികൂടി കൂട്ടിലാക്കി . കുറച്ചകലെയുള്ള ഗ്രാമത്തിലെ തടാകത്തില്‍ മുതലയെ തുറന്നുവിടുകയും ചെയ്തുവെന്നാണ് വാര്‍ത്ത! .
ഫൈവ് ഫൂട്ട് ഇനത്തില്‍ പ്പെട്ട മുതല എങ്ങനെ തന്റെ വീട്ടിലെത്തി എന്ന അമ്പരപ്പിലാണ് ഭരത് പട്ടേല്‍ ഇപ്പോളും .
99 total views, 1 views today