0

ഗള്‍ഫിലേക്ക് ആദ്യമായി വന്ന സമയത്ത് റൂമില്‍ വാഷിംഗ് മെഷിന്‍ ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അലക്കലോക്കെ കൈ കൊണ്ട് തന്നെയായിരുന്നു. ചൂട് കാലത്ത് ജീന്‍സ് പാന്‌ടൊക്കെ അലക്കി പിഴിയുമ്പോഴാണ് ഇതിന്റെയൊക്കെ ഒരു കഷ്ടപ്പാട് തിരിച്ചറിയുന്നത്.

നമ്മുടെ അത്രയൊന്നും ആരോഗ്യം ഇല്ലാഞ്ഞിട്ടും ഉമ്മയും പെങ്ങള്‍ മാരൊക്കെ ദിവസവും കഷ്ടപ്പെട്ട് അലക്കുന്നതിനെ കുറിച്ച് ഞാന്‍ അപ്പോള്‍ ആലോചിക്കാറുണ്ട്. ‘ഉമ്മാ ചോറ്’ എന്ന് നീട്ടി വിളിച്ചാല്‍ ചോറ് യാന്ത്രികമായി ഉണ്ടായി ടേബിളില്‍ വരില്ല എന്നും അരി എടുത്തു നന്നായി കഴുകി വെള്ളം തിളപ്പിച്ച് അതിലിട്ട് വേവുന്നത് വരെ കാത്ത് നില്‍ക്കണമെന്നും, കൃത്യമായി അളവില്‍ ഉള്ളിയും തക്കാളി യും അരിഞ്ഞെടുത്ത് ഉപ്പും മുളകു മൊക്കെ പാകത്തില്‍ ചേര്‍ത്താല്‍ മാത്രമേ കറിക്ക് രുചി ഉണ്ടാവുകയുള്ളൂ എന്നും ചെറിയൊരു അശ്രദ്ധ കൊണ്ട് ഇതിന്റെയൊക്കെ അളവ് തെറ്റിയാല്‍ ഉണ്ടാകുന്ന സ്വാദ് വ്യത്യാസം വലിയ പ്രശ്‌നമല്ല എന്ന് പഠിപ്പിച്ചതും ഗള്‍ഫ് തന്നെ.

നാട്ടിലായാല്‍ മൂന്നും നാലും കൂട്ടാന്‍ ഇല്ലാതെ ചോറ് കഴിക്കാന്‍ പറ്റാത്തവര്‍ ഒരു പരിപ്പ് കറി യും കൂടിയാല്‍ ഒരു അച്ചാറും കൂടി ഉണ്ടായാല്‍ ഇവിടെ നിന്ന് നല്ലോണം ചോറ് ഇറങ്ങും. പരാതിയുമില്ല, പരിഭവവുമില്ല. സത്യത്തില്‍ സ്ത്രീകള്‍ ചെയ്യുന്ന വീട്ടു ജോലികള്‍ ഒരു അധ്വാനമായി നമ്മള്‍ കാണാറില്ല എന്ന് മാത്രമല്ല അതിനെ അംഗീകരിക്കാന്‍ പോലും മടിയാണ് . നിങ്ങള്‍ ആ ജോലികള്‍ ചെയ്യുന്നത് വരെ ഇതൊക്കെ ഒരു ജോലിയാണോ എന്നൊരു മനോഭാവമായിരിക്കും നിങ്ങള്‍ക്ക്.

You May Also Like

5 ലക്ഷത്തോളം വരുന്ന സൗദി പൗരന്‍മാര്‍ ഭാര്യമാരുടെ തല്ലു കൊള്ളുന്നു..

സൌദിഅറേബ്യയില്‍ ഏകദേശം അഞ്ച് ലക്ഷത്തില്‍പ്പരം പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും മര്‍ദ്ദനം അനുഭവിക്കുന്നതായി അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രവാസികളുടെ ശ്രദ്ധക്ക് – അബുദാബിയില്‍ നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരല്ല..!!!

കഴിഞ്ഞ 19 മാസത്തിനിടെ 329 സൈബര്‍ കേസുകള്‍..!!!

കപ്പലണ്ടി കാക്ക – ഒരു പ്രവാസി ദുരിതക്കഥ

വിരസമായ മറ്റൊരു വാരാന്ത്യം. പാര്‍ക്കിലെ ആളൊഴിഞ്ഞ കോണില്‍ തനിച്ചിരുന്നു എന്തെക്കെയൊ ഓര്‍ത്തിരിക്കുമ്പോഴാണ്, ‘സാറേ, കപ്പലണ്ടി വേണോ?’ ചിന്തകളെ മുറിച്ചതിന്റെ ഈര്‍ഷ്യയോടെ തലയുയുര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ മെലിഞ്ഞുണങ്ങിയ പ്രായമുള്ള ഒരാള്‍.

യു.എ.ഇ നിയമങ്ങള്‍ ഇനി വിരല്‍തുമ്പില്‍ ; മൊബൈല്‍ ആപ്പ് വൈറലാകുന്നു

യു.എ.ഇ നിയമങ്ങള്‍ അറിയുന്നതിന് മന്ത്രിസഭ പുതിയ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി