വീണ്ടും ഒരു ധോണി സ്‌റ്റൈല്‍ ക്ലൈമാക്‌സ്

430
INdVsSA1
AFP

ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യസൗത്ത് ആഫ്രിക്ക ഒന്നാം ട്വന്റി20 മത്സരത്തില്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മികച്ച ബാറ്റിംഗ് മികവില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഇരുപത് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മ 106 റണ്‍സും വിരാട് കോഹ്‌ലി 43 റണ്‍സും നേടി. ധോണി 20 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ബോളില്‍ സിക്‌സര്‍ പറത്തുകയെന്ന പതിവ് ഇത്തവണയും ധോണി തെറ്റിച്ചില്ല. അങ്ങനെ വീണ്ടും ഒരു ധോണി സ്‌റ്റൈല്‍ ക്ലൈമാക്‌സ്.

നേരത്തെ ടി20യില്‍ 1000 റണ്‍സ് നേടിയ വിരാട്കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റിക്കാര്‍ഡ് നേടിയിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ സുരേഷ് റെയിനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആയി.

മത്സരം തത്സമയം കാണുവാന്‍ ഹോട്ട്സ്റ്റാര്‍ സന്ദര്‍ശിക്കുക