Narmam
വീണ്ടും ഒരു പെണ്ണ് കാണല്‍
“ഹാ….നീ ഇത് വരെ റെഡി ആയില്ലേ ?.എട്ടു മണിക്ക് നമുക്ക് പോകണം
എന്ന് പറഞ്ഞതാല്ലാരുന്നോ ?”
അനിലിന്റെള ഉച്ചത്തില്‍ ഉള്ള ചോദ്യം കേട്ട് ഞെട്ടി ചെറു മയക്കത്തില്‍ ആയിരുന്ന എന്റെ. ദേഹത്തോട്ടുംബെഡ് ലോട്ടും കൈയില്‍ ഉണ്ടാരുന്ന
കാപ്പി മറിഞ്ഞു .നല്ല ഒരു സുഖമുള്ള പ്രഭാത സ്വപ്നം മുറിഞ്ഞ
ദേഷ്യത്തില്‍ ഞാന്‍ അവനെ രൂക്ഷമായിട്ടു നോക്കി പേടിപ്പിച്ചു (ശരിക്കും ,സത്യം ).
62 total views

“ഹാ….നീ ഇത് വരെ റെഡി ആയില്ലേ ?.എട്ടു മണിക്ക് നമുക്ക് പോകണം
എന്ന് പറഞ്ഞതാല്ലാരുന്നോ ?”
അനിലിന്റെള ഉച്ചത്തില്‍ ഉള്ള ചോദ്യം കേട്ട് ഞെട്ടി ചെറു മയക്കത്തില്‍ ആയിരുന്ന എന്റെ. ദേഹത്തോട്ടുംബെഡ് ലോട്ടും കൈയില്‍ ഉണ്ടാരുന്ന
കാപ്പി മറിഞ്ഞു .നല്ല ഒരു സുഖമുള്ള പ്രഭാത സ്വപ്നം മുറിഞ്ഞ
ദേഷ്യത്തില്‍ ഞാന്‍ അവനെ രൂക്ഷമായിട്ടു നോക്കി പേടിപ്പിച്ചു (ശരിക്കും ,സത്യം ).
” ശെടാ ..ആ കാപ്പി മുഴുവന്‍ ആ കട്ടിലേല് മറിച്ചോ?,കൊണ്ട് തന്നപ്പഴെ
പറഞ്ഞതാ എണിട്ടിരുന്നുകുടിക്കാന് .അല്ല ഞാന്‍ പറഞ്ഞാല്‍ വല്ലതും
ആ തലേലോട്ടു കേറില്ലല്ലോ.”
വേറാരുമല്ല സ്വന്തം സഹാധര്‍മിണി ആണ് .രാവിലെ തന്നെ കുടുംബ കലഹം ഉണ്ടാക്കാനയിട്ടാണോ ഇവന് ഇങ്ങോട്ട് വന്നത് .ഇവക്കിന്നു ഓഫീസില്‍ പോകണ്ടേ ,അതോഎന്നോട് വഴക്കുണ്ടാക്കാനയിട്ടു
വെയിറ്റ് ചെയ്യുവരുന്നോആവൊ .രാവിലെ ഒരു മൂടില്ല വൈകിട്ടാവട്ടെ ,എന്നെ കൂട്ടുകാരന്റെആ മുന്പിുല്‍ വെച്ച് അപമാനിച്ചതിന് ഞാന്പ്രനതികാരം വീട്ടും .
“എടാ നീ ഡ്രസ്സ് ചെയ്യ് ” അനിലിന്റെി അക്ഷമനായുള്ള സംസാരം ചിന്തയില്‍ നിന്ന് ഉണര്‍ത്തി .ഇന്നലെ അവന്റെച
കൂടെ പെണ്ണ് കാണാന്‍ ചെല്ലാം എന്ന് വാക്ക് കൊടുത്തതായിരുന്നു .
താമസിച്ചാണ് കിടന്നത് .അതിന്റെി ക്ഷീണം .നേരം
വെളുത്തത് അറിഞ്ഞില്ല .ശരിക്കും ഇത് ഒരു പെണ്ണ് കാണല്‍ അല്ല അമ്മായി അപ്പന് കാണല്‍ ആണ് .അഞ്ചു വര്ഷഅത്തെ
പ്രണയം അവള് വീട്ടില്‍ അവതരിപ്പിച്ചത് ഇന്നലെ ആണ് .അതിനു ഒരു കാര്യവും ഉണ്ടാരുന്നു .ഇന്ന് അവള്ടെ അപ്പന് ഗള്ഫിെല്
ജോലി സ്ഥലത്തേക്ക് മടങ്ങി പോവാണ് .ലീവിന്റെട അവസാന ദിവസങ്ങളില്‍ പ്രവാസികള്‍ക്ക മക്കളോട് ഒരു പ്രത്യേക സ്നേഹം ആണല്ലോ
അത് മുതലെടുത്താണ് കാര്യം അവതരിപ്പിച്ചത് .കര്ക്ക്ശ ക്കാരനും ടിപ് ടോപ് പട്ടാളച്ചിട്ടയുടെയും ആളാണ് കക്ഷി .
പുള്ളിയുടെ ഒരു നല്ല അഭിപ്രായം നേടിയെടുക്കണം .അതാണ് ലക്ഷ്യം .
രാവിലെ അവരുടെ യാത്രയുടെ തിരക്ക് തുടങ്ങുന്നതിനു മുന്പ്ന പോയിട്ട് വരണം .
. ഞാന്‍ മെല്ലെ എണീറ്റ് ചുവരിലോട്ടു നോക്കി,07 05 am
ഇതിനാണോ ഇവന് ഇത്ര ചാകാന്‍ തുടങ്ങുന്നത് .അനിലിനെ ഒന്ന് അടിമുടി നോക്കി,കുളിച്ചു സുന്ദരനയിട്ടുണ്ട് .ഷേവ് ചെയ്തതിനു തെളിവയിട്ടു ഒരു കൈവഴി ഇടതു കവിളില്‍ ഉണ്ട് .
രാവിലെ വന്നു കുടുംബ കലഹവും ഉണ്ടാക്കി പോരഞ്ഞു നല്ല ഒരു സ്വപ്നവും നശിപ്പിച്ചു .അല്ലേലും ഈ സ്വപ്നങ്ങള്‍ എല്ലാം ഇങ്ങനാഒന്നുംസ്വസ്ഥമായി രാത്രില് കിടക്കുമ്പോള്‍ വരില്ലല്ലോ .
“കാലമാടന് “കുറച്ചു കഴിഞ്ഞേ പോകുന്നുള്ളൂ ,തലേന്നിട്ട ഷര്്ട്ന് റെ പോക്കറ്റില്‍ നിന്നും സിഗരട്ട് എടുത്തു ചുണ്ടില്‍ വച്ചു.ലൈറെര്‍ കാണുന്നില്ല .
അടുക്കലയിലോട്ടു ഇപ്പം പോയാല്‍ ശരിയകിയെല്ല .എന്തായാലും
അനിലിനെ ഒന്ന് ഉപദേശിക്കാം ,വിവാഹാനന്തര പ്രത്യാഘാതങ്ങള്‍ .
അടുത്തോട്ടു ചെന്ന് സംസാരം തുടങ്ങിയപ്പോഴേക്കും അവന് എന്നെ രൂക്ഷമായിട്ടുനോക്കി,സമയം പോയതുകൊണ്ടാണോ അതോ
പല്ലുതെക്കാത്ത എന്റെമ ക്ലോസ് അപ്പ് എയര്‍ ഫ്രെഷ്നെര്‍ കൊണ്ടാണോ
അറിയില്ല .എന്തായാലും പ്രാഥമിക ആവശ്യങ്ങള്‍ കഴിച്ചേക്കാം.വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ ?
ഇനി ഞാന്‍ കാരണം അവനു പെണ്ണ് കിട്ടാതെ പോകണ്ട ,
ഞാനും ഒന്ന് കുളിച്ചു സുന്ദരനയേക്കാം.ടോയിലെറ്റില്‍ ഒന്ന് സ്വസ്ഥമായി
ഇരിക്കാന്‍ പറ്റിയില്ല പുറത്ത് കൊട്ട് കേട്ടു,
“പപ്പാ സ്കൂള്‍ ബസ് വരാറായി വേഗം ഇറങ്ങ്,” കൂടാതെ ഒരു റെക്കമേന്ടഷന് “കൊച്ചിന് സ്കൂളില്‍ പോകാനുള്ളതാ”
“ഹല്ലാ ഇതെന്താ ഞാന്‍ ടോയിലെറ്റില്‍ കയറുന്ന സമയം മാത്രമേ ഇവര്‍ക്ക സ്കൂള്‍ ബസ് വരുത്താന്‍ കണ്ടോള്ലോ? ”
പുറത്തിറങ്ങി അവനെ ഒന്ന് നോക്കി,പേടിച്ചില്ല (ഹാ..എന്നാ പറയാം)
വേഗം ഡ്രസ്സ് മാറി വണ്ടിയില്‍ കേറി ഇരുന്നില്ല അതാ ഓടി വരുന്നു സഹധര്മിരണി , പോകുന്ന വഴിക്ക് ഓഫിസില്‍ ഇറക്കാവോ എന്ന് .എന്തൊരു സ്നേഹം . അനിലിനെഒന്ന് കൂടി ഒന്ന് നോക്കി
.ഇനിയും സമയം ഉണ്ട് എന്നാ മട്ടില്‍.
….വേണ്ടാരുന്നു .
പോകുന്ന വഴിക്ക് അവന് എന്റെ കാര്‍ ഒരു ബ്യൂട്ടി പാര്ലയര്
ആക്കി .എന്നിട്ടും മുടിയെലുള്ള കലാപരിപാടി അവസാനിപ്പിച്ചില്ല. വീട് തപ്പി തപ്പി “ചോയിച്ച് ചോയിച്ച് “അവസാനം കണ്ടുപിടിച്ചു .
റോഡില്‍ നിന്ന് അതാഒരു പതിനെട്ടാം പടി .നല്ല മഴ പെയ്തു എന്ന് തോന്നുന്നു ഉരുള്‍ പൊട്ടിയ പോലെ ചെളി വെള്ളം മുകളിന്നു ഒലിച്ചു വരുന്നു.മുകളിലോട്ടു നോക്കി .അതാ കാരണവര്‍ മുകളില്‍ ഇറങ്ങുന്ന ത്
നോക്കി നില്ക്കു ന്നു .കണ്ടപ്പഴേ എനിക്ക് ഒരു അലവലാതി ലുക്ക് തോന്നി .അനിലിന്റെഴ നിര്ബ്ന്ധം മൂലം ഞാന്‍ ആദ്യം ഇറങ്ങി രണ്ടു പടി മുകളിലോട്ടു കേറി.അപ്പോഴത ഇറങ്ങിയ അനില്‍ അതെ പോലെ
തിരിച്ചു കേറുന്നു.ഞാന്‍ വിളിച്ചിട്ടും അവന് വരുന്നില്ല .
“ഹാ ഇത്ര നാണവോ.ഇറങ്ങി വാടാ”.
അപ്പോഴാണ് അവന് സത്യാവസ്ഥ പറഞ്ഞത് പാവം എന്റെ.
വീടിന്റെ് സിറ്റ് ഔട്ടില്‍ നിന്ന് നേരെ കാറിലോട്ടു കേറിയപ്പം പുറത്ത് ഊരി ഇട്ട ഷൂസ് ഇടാന്‍ മറന്നു പോയി .എന്റെറ നിര്ബനന്തത്തിനു
വഴങ്ങി ചെരിപ്പിടാതെ ഉടുത്ത് ഒരുങ്ങി ആ ചെളി വെള്ളത്തിലൂടെ നഗ്ന പാദനായി മുകളിലോട്ടു കേറുമ്പോള്‍ .അനില്‍ ഭാവി അമ്മായി അപ്പനെ ഒന്ന് നോക്കി .അപ്പോള്‍ ആ രണ്ടു പേരുടെയും മുഖത്ത് ഉള്ള ആ വികാരം നവരസങ്ങളില്‍ എന്തായാലും പെടില്ല …
63 total views, 1 views today