Weird News
ഹൂസ്റ്റണില്‍ വീണ്ടും പറക്കും തളിക പ്രത്യക്ഷപ്പെട്ടു…
ചില അസൂയലുക്കള്‍ പറയുന്നത് അത് വെറും മേഘമാണെന്നും ഇതൊക്കെ ഇവരുടെ തോന്നലുമാണെന്നാണ്. എന്നാല്‍ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത് അത് മേഘം അല്ല എന്നാണ്.
135 total views

വീണ്ടും പറക്കും തളിക മനുഷ്യനെ ഇട്ടു വട്ടം കറക്കുന്നു. ഈ ലോകത്തു ഭൂമിയില്‍ മാത്രമേ ജീവനുള്ളോ എന്ന ചോദ്യത്തിന് അടിവരയിടാന്‍ ഇംഗ്ലണ്ടില്‍ പറക്കും പറക്കും തളിക കണ്ടു എന്ന അവകാശവാദവുമായി ചിലര്‍ മുന്നോട്ട് വന്നു.
ഇംഗ്ലണ്ടിലെ തെക്കേ അറ്റത്തുള്ള നഗരങ്ങളില്‍ ഉള്ള ആള്ക്കാര് ആണ് പറക്കും തളിക കണ്ടു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നത്. ചാരനിറത്തില്‍ വട്ടത്തില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു സാധനത്തിനെ അവര്‍ കണ്ടു എന്നാണ് പറയുന്നത്. ആദ്യം വിമാനം ആയിരിക്കുമെ എന്നാണ് വിചാരിച്ചിരുന്നത് എങ്കിലും പിന്നീട് അത് പറക്കും തളിക ആണെന്ന് മനസിലാക്കിയതായി അവര്‍ പറയുന്നു. എന്തിരുന്നാലും തെളിവിനു വേണ്ടി ചിലര്‍ ഫോട്ടോയും വീഡിയോയും ഒക്കെ എടുത്തിടുണ്ട്.
https://www.youtube.com/watch?v=XOA1KvNkHNA
ചില അസൂയലുക്കള്‍ പറയുന്നത് അത് വെറും മേഘമാണെന്നും ഇതൊക്കെ ഇവരുടെ തോന്നലുമാണെന്നാണ്. എന്നാല്‍ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത് അത് മേഘം അല്ല എന്നാണ്. ഇത് സംശയത്തിനു ആക്കം കൂട്ടുന്നു.ചൊവ്വയില്‍ ജീവനുണ്ടോ എന്നറിയാന്‍ നമ്മള് കുറെ കാലമായി പേടകങ്ങള്‍ അങ്ങോട്ട് അയക്കുന്നില്ലേ? അപ്പൊ ഇവിടെ ജീവനുണ്ടോ എന്നറിയാന്‍ അവര്‍ അയച്ചതായികൂടെ ആ തളിക?.
വാല്‍ക്കഷ്ണം : മിക്കവാറും കണ്ട കോളില്‍ നമുക്ക് ഭാവിയില്‍ ചൊവ്വയില്‍ നിന്ന് നമ്മുടെ മക്കള്‍ക്ക് പെണ്ണ് നോക്കി തുടങ്ങാം. അതാകുമ്പോള്‍ ചൊവ്വ ദോഷം ഇല്ലാത്ത പെണ്ണിനെ എങ്കിലും കിട്ടുമല്ലോ?ഏത്?
136 total views, 1 views today