Flipkart

കഴിഞ്ഞ ഒക്ടോബറില്‍ സംഭവമായി മാറിയ ബിഗ് ബില്യണ്‍ ഡേ വീണ്ടും നടത്താന്‍ രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റായ  ഫ്‌ളിപ്കാര്‍ട്ടിന്റെ തീരുമാനം. ഏറെ പരാതികള്‍ കേട്ടെങ്കിലും 600 കോടി രൂപയുടെ കച്ചവടമാണ് അദ്യ ബില്യണ്‍ ഡേ യിലൂടെ കമ്പനി നടത്തിയത്. അന്ന് നിരവധി  പരാതികള്‍ ഉയരുകയും, കമ്പനിയ്ക്ക് പരസ്യമായി മാപ്പ്പറയേണ്ടിയും വന്നു.

കഴിഞ്ഞ തവണത്തെ പോരായ്മകള്‍ തിരുത്തിക്കൊണ്ടാണ് വീണ്ടുമൊരു വില്പന മാമാങ്കത്തിന് ഫ്‌ലിപ്കാര്‍ട്ട് അരങ്ങൊരുക്കുന്നത്. മോശം പ്രോഡക്ടുകള്‍ ഒഴിവാക്കിയും, ആവശ്യത്തിന് അനുസരിച്ച് ഉത്പന്നങ്ങള്‍ നല്കിയും, ഓര്‍ഡറുകള്‍ പരമാവധി വേഗത്തില്‍ നല്കാനും ഇത്തവണ കമ്പനി കൂടുതല്‍ ശ്രദ്ധിക്കും.

കഴിഞ്ഞ ബിഗ് ബില്യണ്‍ ഡേയില്‍ 1.5 മില്യണ്‍ ആളുകളാണ് പങ്കെടുത്തത്. ഇത്തവണ അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളെ താങ്ങാനുള്ള ശേഷി വെബ്‌സൈറ്റിന് നല്കാനും കമ്പനി തയ്യാറെടുക്കുന്നു. സൈറ്റിന്റെ എഞ്ചിനിയറിംഗ് ഡിവിഷനില്‍ 1000 ജാാലിക്കാരെ ഫ്‌ളിപ്കാര്‍ട്ട് നിയമിച്ച് കഴിഞ്ഞു.

അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സൈറ്റായി മാറനാണ് കമ്പനിയുടെ ശ്രമം. വെബ്‌സൈറ്റില്‍ നിന്നല്ലാതെ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും കമ്പനി പരമാവധി ഉപഭോക്തക്കളെ പ്രതീക്ഷികുന്നുണ്ട്. എന്നാല്‍ അടുത്ത ബിഗ് ബില്യണ്‍ ഡേ എന്നായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

Advertisements