വീണ്ടും രഹാനെ രക്ഷകനാകുമ്പോള്‍

433
indvsSAtest401
ചിത്രങ്ങള്‍ : ബി.സി.സി.ഐ.

ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ജയിക്കുകയെന്നത് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. രണ്ട് മത്സരങ്ങള്‍ വിജയിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞുവെങ്കിലും മൂന്നാം ടെസ്റ്റില്‍ ഒരുക്കിയ പിച്ചിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കേള്‍ക്കേണ്ടിവന്നിട്ടുള്ള വിമര്‍ശനങ്ങള്‍ ചില്ലറയല്ല. ഈ സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും അവസാനമത്സരവും ജയിച്ച് ടെസ്റ്റ് പരമ്പര തൂത്തുവാരാനും അതുവഴി ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം ഇടുവാനുമാണ് ടീം ഇന്ത്യ ശ്രമിക്കുന്നത്.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ അജങ്ക്യ രഹാനെയെക്കുറിച്ച് അറിയേണ്ടതെല്ലാം 

ഇത്രയൊക്കെ ലക്ഷ്യങ്ങള്‍ ഉണ്ടായിട്ടും ഓഫ് സ്പിന്നര്‍ ഡീന്‍ പീഡും സീമര്‍ ആബോട്ടും ചേര്‍ന്ന് അഴിച്ചുവിട്ട ആക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ആയുധം വെച്ച് കീഴടങ്ങി. വിരാട് കോഹ്ലി നാല്‍പത്തിനാലും ശിഖര്‍ ധവാന്‍ മുപ്പത്തിമൂന്നും റണ്‍സ് നേടി. പക്ഷേ, 139 റണ്‍സ് നേടിയപ്പോഴേയ്ക്കും 6 മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

indvsSAtest402

അവിടെ നിന്ന് അജങ്ക്യ രഹാനെ എന്ന ചെറുപ്പക്കാരന്റെ ചെറുത്തുനില്‍പ്പ് ഒന്നുകൊണ്ട് മാത്രമാണ് ടീം ഇന്ത്യ ഇരുനൂറ് റണ്‍സ് കടന്നത്. ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 231 റണ്‍സ് നേടിയിട്ടുണ്ട്. ഡീന്‍ പീഡ് 4 വിക്കറ്റും ആബോട്ട് 3 വിക്കറ്റും നേടി. വിക്കറ്റൊന്നും നേടിയില്ലെങ്കിലും മോര്‍ക്കല്‍ നന്നായി പന്തെറിഞ്ഞു. ആദ്യത്തെ തകര്‍ച്ചയില്‍ നിന്നും ഇതുവരെ എത്തിയതിന് ടീം ഇന്ത്യ നന്ദിയോടെ ഓര്‍ക്കേണ്ടത് കൃത്യസമയത്ത് തളരാതെ പിടിച്ചുനിന്ന് 89 റണ്‍സ് നേടിയ അജങ്ക്യ രഹാനെയേയും ആവശ്യസമയത്ത് നന്നായി പന്തെറിയാതിരുന്ന ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെയും ആണ്.

സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ മികച്ച 5 ഏകദിന വിജയങ്ങള്‍

ടീമുകള്‍ക്ക് റണ്‍സ് നല്‍കുന്നതില്‍ പിശുക്ക് കാണിക്കുന്നത് ഈ പരമ്പരയിലെ പിച്ചുകളുടെ പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. എങ്കിലും, ഇവിടുത്തെ പിച്ച് തമ്മില്‍ ഭേദം എന്ന്! പറയാവുന്നത് ആയതിനാല്‍ മുഴുവന്‍ കുറ്റവും പിച്ചിന്റെ മുകളില്‍ വയ്ക്കാനുമാവില്ല. ജയിക്കണം എന്ന് ഇപ്പോഴും ആഗ്രഹമുണ്ടെങ്കില്‍ ഇന്ത്യ ചെയ്യേണ്ടത് ഒരു 300 റണ്‍സ് എങ്ങനെയെങ്കിലും അടിച്ചെടുക്കുക എന്നതാണ്. അതെന്താവുമെന്ന് നാളെ കളി തുടങ്ങുമ്പോള്‍ അറിയാം.