മാന്യരേ

ബൂലോകം സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞതിനു ശേഷം ബ്ലോഗിന്റെ കാറ്റഗറി തിരിച്ച് ഒരവാര്‍ഡു കൂടി നടത്തുമെന്ന് മുമ്പ് പറഞ്ഞിരുന്നു. ഈ അവാര്‍ഡില്‍ വിജയികള്‍ക്ക് ഫലകവും പ്രശസ്തി പത്രവും നല്കുവാനായിരുന്നു തീരുമാനം. ഇവ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിനായി കൊച്ചിയില്‍ വച്ച് നടത്തുവാനായി തീരുമാനിച്ചിരിക്കുന്ന പരിപാടിയില്‍ വച്ച് നല്‍കുവാനും ബൂലോകം പരിപാടിയിട്ടിരുന്നു.

എന്നാല്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ഒരപ്രതീക്ഷിത വിവാദത്തില്‍ ചെന്ന് പെടുകയും ബ്ലോഗറന്മാരില്‍ പലരും അവാര്‍ഡുകളില്‍ തങ്ങള്‍ക്കിനി വിശ്വാസം ഇല്ല എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്ത സാഹചര്യത്തില്‍ ഒരു പുനര്‍ വിചിന്തനം ആവശ്യമായി വന്നിരിക്കുന്നു എന്ന വിവരം എല്ലാ മാന്യ ബ്ലോഗറന്മാരെയും അറിയിക്കുന്നു.

സൂപ്പര്‍ ബ്ലോഗര്‍ കഴിഞ്ഞപ്പോള്‍ ബൂലോകം മാനേജിംഗ് എഡിറ്റര്‍ അരുണ്‍ കൈമള്‍ പല മാന്യ ബ്ലോഗറന്മാരുമായി അവാര്‍ഡിനായി അവരുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ ആരായുകയുണ്ടായി

അതില്‍ ചിലത് താഴെ കൊടുക്കുന്നു. ബ്ലോഗറന്മാരുടെ പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

ബ്ലോഗര്‍മാര്‍ വിവിധ മേഘലകളില്‍ ആണല്ലോ. ആയതിനാല്‍ ബ്ലോഗര്‍ എന്നതിന് പകരം ഓരോ മേഖലയില്‍ നിന്നും ഓരോ നല്ല സൃഷ്ടി എന്നാക്കാം. ആ സൃഷ്ടികളുടെ ഉടമകളെ ആ വര്‍ഷത്തെ ഓരോ മേഘലയിലേയും നല്ല ബ്ലോഗര്‍ ആയി തിരഞ്ഞെടുക്കാം.

2012 ലേ ഏറ്റവും നല്ല കഥ, കവിത, ലേഖനം, കാര്‍ടൂണ്‍, യാത്രാ വിവരണം, എന്നിങ്ങനെ അഞ്ചായി തിരിച്ചു നല്‍കി ബ്ലോഗര്‍മാരില്‍ നിന്നും വായനക്കാരില്‍ നിന്നും പേറുക നിര്‍ദേശിക്കാന്‍ പറയാം. അങ്ങിനെ കിട്ടുന്ന ബ്ലോഗുകളില്‍ നിന്നും ഒരു പ്രാഥമിക സ്ക്രീങ്ങിനെ നടത്തി ഓരോ മേഘലയിലേയും 5 വീതം ബ്ലോഗുകള്‍ (സൃഷ്ടികള്‍ ) തിരഞ്ഞെടുത്തു വോട്ടിനിടാം.

വോട്ടിംഗ് സുതാര്യമാക്ക്കാന്‍ —

ഓണ്‍ ലൈന്‍ വോടിംഗ് ഒരു ശരിയായ സമ്പ്രദായം ആണു എന്നു തോന്നുന്നില്ല. പലപ്പോഴും മാല്‍പ്രാക്ടീസ് നടക്കും. പകരം 5 മേഘലക്കും ഓരോ പോസ്റ്റുകള്‍ ഇടുക. എന്നിട്ട് ആളുകള്‍ അവരുടെ സെലെക്ഷന്‍ കമന്റ്‌ ആയി പറയട്ടെ. എന്നാല്‍ കമന്റ്‌ മോടെരറേന്‍ വെക്കണം. അപ്പോള്‍ വോട്ടു ചെയ്ത ആളുടെ കൃത്യമായ വിവരം കിട്ടുമല്ലോ. പിന്നീട് ഫല പക്യാപനം പുറത്തു വിടുന്ന ദിവസം തന്നെ ഈ കമന്റുകളും പബ്ലിഷ് ചെയ്യാം. അപ്പോള്‍ പിന്നെ ആര്‍ക്കും ഒരു സംശയത്തിന് ഇടം ഉണ്ടാവുകയില്ല.

മറ്റൊരാള്‍ പറഞ്ഞത് കാണുക

മികച്ച ബ്ലോഗുകാലോ ബ്ലോഗ്‌ എഴുത്തുകാരോ അല്ല പരിഗണിക്കപ്പെട്ടത് . അടുത്ത സൌഹൃദവും കൂട്ടമായ വോട്ട് കാന്വസിംഗ് എന്നിവയാണ് കണ്ടത് . അത്തരം വോട്ടിംഗ് സ്വഭാവം ഈ അവാര്‍ഡിന്റെ വില ഇടിക്കും .  ബ്ലോഗ്‌ എന്നാ മാദ്ധ്യമത്തെ ജനകീയവും ശക്തവുമായ ഒരു മാദ്ധ്യമാമാക്കി ജനങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ ഇത്തരം അവാര്‍ഡ്‌കള്‍ക്ക് വിലയിടിവുണ്ടായാല്‍ അത് ബ്ലോഗിനെ കൊല്ലുന്നതിനു തുല്യമാണ് . അത് കൊണ്ട് തന്നെ category തിരിച്ചുള്ള ഒരു അവാര്‍ഡ്‌ നിര്‍ണ്ണയ രീതി ഗുണം ചെയ്യും .ഓരോരുത്തരും തങ്ങള്‍ അവാര്‍ഡിന്ബ്ലോ നിര്‍ദ്ദേശിക്കുന്ന ബ്ലോഗുകള്‍ nominate ചെയ്യട്ടെ . അത് പോലെ തന്നെ എന്ത് കൊണ്ട് ആ ബ്ലോഗ്‌ അവാര്‍ഡിന് അര്‍ഹ്ഹമായി എന്ന് കൂടി അത് നിര്‍ദ്ധേഷിക്കുന്നവര്‍ ഒരു ലഖു വിവരണത്തിലൂടെ വ്യക്തമാക്കട്ടെ . അത് എല്ലാവര്‍ക്കുമായി ഭൂലോകം പരസ്യപ്പെടുത്തട്ടെ . അതിനെ കുറിച്ച് പൊതു ചര്‍ച്ച ഉണ്ടായ ശേഷം ബ്ലോഗുമായി ബന്ധമുള്ള മുതിര്‍ന്ന അംഗങ്ങള്‍ ഉള്ള (മൂന്നു പേര്‍ മതി ) ഒരു അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം മറ്റുള്ളവര്‍ വോട്ട് ചെയ്യട്ടെ . അതിനു ശേഷവും വിവാദമുണ്ടായാല്‍ അത് ഈ അവാര്‍ഡിന്റെ മാറ്റ് കൂട്ടുകയെ ഉള്ളൂ ..

ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഈ വര്ഷം  കാറ്റഗറി തിരിച്ച് ഒരു അവാര്‍ഡ് സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡു ദാനത്തിനു മുമ്പായി നടത്തണമോ?

അങ്ങിനെ വേണമെങ്കില്‍ അതില്‍ ഏതെല്ലാം കാറ്റഗറികള്‍ വരണം? എങ്ങിനെയാണ് അത് നടത്തേണ്ടത്? നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ദയവായി അറിയിക്കുക.

താഴെ ഒരു വോട്ടിംഗ് തുടങ്ങിയിട്ടുണ്ട് . അതില്‍ പങ്കെടുത്തു മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കുക. അതിന്റെ അടിസ്ഥാനത്തില്‍ നമുക്ക് മുന്നോട്ടു പോകാം.