വീണ്ടുമൊരു മാര്‍ച്ച്‌ 6

0
208

1

ലോകമെമ്പാടുമുള്ള ദന്താരോഗ്യ വിദഗ്ധര്‍ക്കൊരു ദിനം. പേരീന് മാത്രം ഓര്‍മ്മ പുതുക്കാന്‍ അല്ലെങ്കില്‍ പത്രതാളുകളില്‍ ഫോട്ടോ കൊടുക്കാന്‍ ചില പരിപാടികള്‍ എവിടെയെങ്കിലും നടത്തുന്നു എന്നതിനപ്പുറം കാതലായ ഒരു മാറ്റവും ആര്‍ക്കും എങ്ങും സംഭവിക്കാതെ ഒരു മാര്‍ച്ച് ആറും  കടന്നു പോകുന്നു.

വേദനയുള്ള പല്ലുകളെ പിഴുതെടുക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍  എന്ന് പൊതുജനം കരുതിപ്പോന്ന പഴയ കാലങ്ങളില്‍ നിന്ന് ദാന്താരോഗ്യ ശാസ്ത്രമിന്നു അത്യാധുനിക സംവിധാനങ്ങളിലേക്ക് ,അതിനൂതന ചികിത്സാ രീതികളിലേക്കു വളര്‍ന്നു.വൈദ്യശാസ്ത്രം എത്രമാത്രം അത്യാധുനികമായോ അത്രമാത്രം ഡോക്ടര്‍ രോഗീ ബന്ധത്തിലും വിള്ളലുകള്‍ വീണിട്ടുണ്ട്. പരിപാവനമെന്ന്  കരുതപ്പെട്ടിരുന്ന പല തൊഴിലുകളിലും കാലാന്തരത്തില്‍ മത്സരവും,ടൂറിസവും,കമ്മീഷനും  അമിത ലാഭേഛയും കുടിയേറി വന്നത് പോലെ,വൈദ്യശാസ്ത്രമേഖലയും അതിന്റെസാമുഹ്യ പ്രതിബദ്ധതയും സേവന തല്പരതയും വിട്ടൂ കുറെകൂടി കച്ചവട മനസ്തിതിയിലെക്ക് മാറ്റ്പ്പെട്ടു.ആരുടെയും കുറ്റമല്ല.അവസ്ഥാന്തരത്തില്‍ വന്നുപോകുന്ന മാറ്റങ്ങളാണ്.നിസ്സാരമായ രോഗങ്ങള്‍ക്ക് പോലും സ്പെഷൃലിസ്ററുകളെ തേടി പ്പോകുന്ന സമൂഹവും കാരണങ്ങളില്‍ ഒന്ന് മാത്രം.

ഒരു അനാട്ടമി പ്രോഫസറുണ്ടായിരുന്നു.ആദ്യമായി പ്രാക്ടിക്കല്‍ ക്ലാസില്‍ വരുന്ന കുട്ടികള്‍.ഡിസക്ഷന്‍ ടേബിളില്‍ നിരത്തിയിട്ടിരിക്കുന്ന ഫോര്‍മാലിന്റെ രൂക്ഷ ഗന്ധമുള്ള നഗ്നമായ മൃതശരീരങ്ങളെ ആദ്യമായി കാണുമ്പൊള്‍  അറപ്പോടു കൂടി മാറിനിക്കുന്ന കുട്ടികളെ അടുത്ത് വിളിച്ചിട്ട് അദ്ദേഹം പറയും.Keep your bare hand (without gloves) and touch this body.with all respect close your eyes and remember the soul who left this body for you .നിങ്ങളി ശരീരത്തെ സ്പര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക്  വേണ്ടി ഈ മാംസം വിട്ടിട്ടു പോയ ആത്മാവിനെ ഒരു നിമിഷം  സ്മരിക്കുക.എന്നിട്ടദ്ദേഹം മുകളില്‍ ഭിത്തിയില്‍ വലിയ അക്ഷരത്തില്‍ എഴുതിയിട്ടിരിക്കുന്ന വരികള്‍ വായിക്കുവാന്‍ പറഞ്ഞു.Body is the temple of God.Respect the soul who departed from this body.വൈദ്യശാസ്ത മേഖലയിലെ കുഞ്ഞുങ്ങള്‍ക്ക്  ചൊല്ലി കൊടുക്കേണ്ട ആദ്യ പാഠം.ആണും പെണ്ണുമായി ഓരോ കുട്ടികളെയും കൊണ്ട് അദ്ദേ ഹമിങ്ങനെ ചെയ്യിച്ചു.ഒരു പക്ഷെ അന്ന്  17 ഓ  18ഓ  വയസിന്റെ പക്വതയില്‍ അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ മനസിലായിരുന്നില്ല, ഇന്നിപ്പോള്‍ നന്നായി തിരിച്ചറിയാനാകുന്നുണ്ട്.When you touch a body,u r touching his soul.സമഗ്രമായ സൌഖ്യം.

ഉള്ളു പൊള്ളിക്കുന്ന ഒരു അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ വരച്ചിട്ട മഹാനായ ഒരു ഭിഷഗ്വരനുണ്ട്.ഡോ വി പി ഗംഗാധരന്‍ എന്ന അന്താരാഷ്‌ട്ര പ്രശസ്തനായ കാന്‍സര്‍ ചികിത്സകന്റെ ‘ജീവിതമെന്ന അത്ഭുതം ‘എന്ന പുസ്തകം ഒരിക്കലെങ്കിലും വായിക്കാതെ പോകരുത്

വൈദ്യശാസ്ത്ര രംഗത്തുള്ള ഒരാളും .അദ്ദേഹം തുടങ്ങുന്നതിങ്ങനെയാണ്‌.”ചിരിച്ച മുഖങ്ങളല്ല ഞാനേറെയും കണ്ടിട്ടുള്ളത്.എന്നെ കാണാനെത്തുന്നവരുടെ നെഞ്ചിലെ വിതുമ്പല്‍ ഞാന്‍ വ്യക്തമായി കേള്‍ക്കാറുണ്ട്..ഒരു കുടുമ്പത്തെ മുഴുവന്‍ ഈ മഹാരോഗം തകര്‍ക്കുന്നത് വേദനയോടെ നോക്കി നിന്നിട്ടുണ്ട്.വൈകാരികവും സാമ്പത്തികവുമായ തകര്‍ച്ചകള്‍. സ്നേഹം പോലെ തന്നെ തീവ്രമാണു സ്നേഹരാഹിത്യവുമെന്ന അത്ഭുതം ഞാന്‍ കണ്ട ജീവിതങ്ങള്‍ എനിക്ക് കാണിച്ചു തന്നു. ഈ പുസ്തകം വായിക്കുമ്പോള്‍ എന്നിലെ എല്ലാ അഹന്തകളും മൂടുപടങ്ങളും അഴിഞ്ഞു വീഴുന്നു.ഉള്ളുരുകുന്ന കണണൂനീരിനാല് ചില വരികള്‍ക്കപ്പുറം വായിക്കാനാകുന്നില്ല.അദ്ദേഹം എഴുതിയ ആമുഖം അവസാനിക്കുന്നതിങ്ങനെയാണ്.’കണണീരും  ചിരിയും ഇടകരുന്ന എത്രയോ ദശ സന്ധികളില്‍ ഞാനെന്ന ഈ ജിവിതവും..മത്സരത്തിന്റെയും പകയുടെയും ഈ ലോകത്ത് അടിസ്ഥാനപരമായി ഈ ജീവിതമെന്നത് എത്ര നിസാരമെന്നു കണ്ടു കൊണ്ട്”….മനുഷ്യനെ ഹൃദയം കൊണ്ട് തൊട്ട ആ വലിയ മനുഷ്യന്   ഈ Dentist dayയില്‍ എന്റെ പ്രണാമം.‍.

വെറുതെയെങ്കിലും ചിന്തിക്കാറുണ്ട്.എന്നെ ഞാനാക്കിയതില്‍ തൊഴിലിനു വലിയ പങ്കുണ്ട്.എല്ലാം സ്വയം നേടിയെന്നാരും പറയരുത്.പിറകിലേക്ക് നോക്കിയാല്‍ എനിക്കും ഏറെ വീട്ടാക്കടങ്ങളുണ്ട്.എല്ലാമുണ്ടായിരുന്നുവെങ്കിലും വട്ടപൂജ്യത്തില്  നിന്നാണ് തുടങ്ങാനായത്.ക്ലിനിക് തുടങ്ങാന്‍ ഒരു സെക്യൂരിട്ടിയുമില്ലാതെ വിശ്വാസത്തിന്മേല്‍ ല്‍ ലോണ്‍ തന്ന ബാങ്ക് മാനേജര്‍,കടം വാങ്ങുകയെന്നതൊരുവിഷമകരമായ അവസ്ഥയായിരുന്നു എങ്കിലും ഭാര്യയോടോ അവരുടെ വീട്ടുകാരോടോ പറയരുതെന്നും പറ്റുന്ന സമയത്ത് പലിശയില്ലാതെ മുതല്‍ മാത്രം മടക്കിത്തന്നാല്‍ മതിയെന്നും പറഞ്ഞു കടം തന്നസ്നേഹിതന്‍, എന്തെന്കിലുമോന്നു ഉറക്കെ പറയാന്‍ പോലുമുള്ള ആത്മവിശ്വസമില്ലാതിരുന്ന കുട്ടിയോട് you can and you will succeed എന്ന് പറഞ്ഞനുഗ്രഹിച്ച സിനിയര്‍ ഡോക്ടര്‍,  ചേര്‍ത്തു നിര്‍ത്തിയ പേഷൃന്‍സ്,അധികമൊന്നും വേണ്ടാ,ലോണടയ്ക്കാനും വീട്ടുവാടകയ്ക്കുളളതു മിച്ചം തന്നാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ച സ്ഥലത്ത് സമൃദ്ധിയായി വാരികോരി ത്തന്ന ദൈവം.വഴിയാത്രയില്‍ പതിനാറു വര്ഷം പിന്നിലേക്ക് നോക്കുമ്പോള്‍ നന്ദി ചൊല്ലി തീര്‍ക്കുവാന്‍ ഈ ജിവിതവും മതിയാകില്ല.

എന്നെ ഞാനാക്കിയ ഈ തൊഴിലിനു,എന്റെയടുത്ത് വന്ന എല്ലാവര്ക്കും, എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും സ്നേഹിതര്‍ക്കും ആശംസകളോടെ.