വീരപ്പന് പിന്‍ഗാമിയായി ശരവണന്‍ ഗൌണ്ടെര്‍..!!!

255

01

കാടിനെ കിടുകിടാ വിറപ്പിച്ച വീരപ്പന്‍ ഓര്‍മ്മയായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. വീണ്ടും ശാന്തിയും സമാധാനവും ഒക്കെ തിരിച്ചു വരുന്നു എന്നു തോന്നി തുടങ്ങിയപ്പോള്‍ ദാ വരുന്നു വീരപ്പന്റെ രണ്ടാം അവതാരം, ശരവണന്‍ ഗൌണ്ടെര്‍.!!!

ഒരു വര്‍ഷത്തിനിടയില്‍ മഹദേശ്വര മലനിരകളിലെ 6 കൊമ്പനാനകളെ ഗൌണ്ടെര്‍ കൊന്നു കഴിഞ്ഞു. ആനകളെ കുടാതെ പല അപൂര്‍വ ജീവികളെയും കൊന്നു പാര്‍സല്‍ ആക്കുകയാണ് ഗൌണ്ടെര്‍ ഇപ്പോള്‍. ഒരുകാലത്ത് വീരപ്പന്റെ വിഹാര ഭൂമിയായിരുന്ന സത്യാമംഗലം കാടുകള്‍ തന്നെയാണ് ഗൌണ്ടെരും കൈയടക്കി വച്ചിരിക്കുന്നത്.

താന്‍ വീരപ്പന്റെ ബാക്കി പത്രം ആണെന്ന് സ്വയം അവകാശപ്പെടുന്ന ശരവണന്‍ ഗൌണ്ടെര്‍, വീരപ്പനെ അനുകരിച്ചാണ് സകല പോക്കിരിത്തനങ്ങളും ചെയ്യുന്നത്. വീരപ്പന്‍ കേരളം,തമിഴ്നാട്,കര്‍ണാടക എന്നി സംസ്ഥാനങ്ങളിലായി 6,൦൦൦ ചതുര്‍. കി.മി കാട് ആണ് അടക്കി ഭരിച്ചിരുന്നത്,ശരവണന്റെ കൈയ്യില്‍ 200 ചതുര്‍. കി.മി കാട് മാത്രമേ ഉള്ളു.!!!

02

തമിഴ്നാട്, കര്‍ണാടക പോലീസ് എന്നിവ്വര്‍ ശരവണനെ പിടിക്കാന്‍മൂക്കിട്ടു “ഇക്ഷ ഇക്കഇമ്ര” വരച്ചു എങ്കിലും ഇതു വരെ പിടിക്കാന്‍ സാധിച്ചിട്ടില്ല. പണ്ട് 2001 ല്‍ ഒരു തവണ കര്‍ണാടക പോലീസ് പിടിച്ചു എങ്കിലും പിന്നീട് ജാമ്യത്തില്‍ ഇറങ്ങി ശരവണന്‍ മുങ്ങുകയായിരുന്നു. തന്നെ ആരെകിലും ഒറ്റിയാല്‍ അവനെ തട്ടും എന്നു ശരവണന്‍ പല തവണ വ്യക്തമാക്കിയിട്ടുള്ളത് കൊണ്ട് നാട്ടുക്കാരുടെ സഹായത്തോടെ ശരവണനെയും അവന്റെ 20 അംഗ സൈന്യത്തെയും കീഴടാകാന്‍ പോലീസിനു കഴിയില്ല.

Advertisements