വീരുവും സഹീറും ഒക്കെയുണ്ട്, സച്ചിന്റെ പേരില്‍ മാത്രം ഇല്ലാത്ത ഒരു റെക്കോര്‍ഡ്‌ !

192

sachin-tendulkar1

ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റ് ഒരു മതവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അവരുടെ ദൈവവുമാണ്. ക്രിക്കറ്റ് കളി എന്നാല്‍ ഇന്ത്യയുടെ പ്രാണവായു ആണെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നാ മനുഷ്യന്‍ ലോക ക്രിക്കറ്റിന്റെ തന്നെ ജീവനാണ്. സച്ചിനെ കാണാന്‍ വേണ്ടി മാത്രം ഈ കളിയെ സ്നേഹിച്ചവര്‍, സച്ചിനെ പോലെയാകാന്‍ വേണ്ടി മാത്രം ഈ കളി പഠിച്ചവര്‍..അങ്ങനെ സച്ചിന്‍ തന്റെ 24 വര്‍ഷത്തെ കളി ജീവിതം കൊണ്ട് നേടിയ ആരാധകവൃത്തം വളരെ വളരെ വലുതാണ്‌.

ഇന്ത്യന്‍ ഏകദിന ടീമിന്റെ ഓപ്പണറായും ടെസ്റ്റില്‍ നാലാം നമ്പറിലും ബാറ്റിങ്ങിന് ഇറങ്ങിയിരുന്ന സച്ചിന്റെ പേരില്‍ ഇല്ലാത്ത റെക്കോര്‍ഡുകള്‍ ഇല്ലായെന്ന് തന്നെ പറയാം. പക്ഷെ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തോട് ഒപ്പം കളിച്ച വീരേന്ദര്‍ സേവാഗിനും സഹീര്‍ ഖാനും ഒക്കെയുള്ള ഒരു റെക്കോര്‍ഡ്‌ പക്ഷെ സച്ചിനില്ല..!

ബാറ്റിംഗ് എന്ന് വെച്ചാല്‍ തന്നെ സച്ചിനാണ് എന്ന് നമുക്ക് എല്ലാം അറിയാം . ബാറ്റിംഗില്‍ സാധ്യമായ ഒട്ടുമിക്ക റെക്കോര്‍ഡുകളും 24 കൊല്ലത്തെ കളി കൊണ്ട് സ്വന്തം പേരിലാക്കിയ സച്ചിന് പക്ഷെ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഒരു റെക്കോര്‍ഡ്‌ നേടാന്‍ കഴിഞ്ഞില്ല..!

ടെസ്റ്റ് ക്രിക്കറ്റില്‍ ഓരോ ബാറ്റിംഗ് പൊസിഷനുകളിലും ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചവരുടെ പട്ടികയാണ് ഇത്. കരിയറിന്റെ ഭൂരിഭാഗവും നാലാം നമ്പറില്‍ ഇറങ്ങിയ സച്ചിന് ഈ പട്ടികയില്‍ ഇടമില്ല.

നാലാം നമ്പറില്‍ ഇറങ്ങിയവരുടെ ആദ്യത്തെ 12 മികച്ച ഇന്നിംഗ്‌സുകളില്‍ പോലും സച്ചിന്‍ ഇല്ല. ബംഗ്ലാദേശിനെതിരെ 2004 ല്‍ നേടിയ 248 നോട്ടൗട്ടാണ് സച്ചിന്റെ കരിയര്‍ ബെസ്റ്റ്.

ഒന്നാം നമ്പറിലും രണ്ടാം നമ്പറിലും വെടിക്കെട്ട് വീരന്‍ വീരേന്ദര്‍ സേവാഗാണ് ഇത്. യഥാക്രമം 319ഉം 309ഉം റണ്‍സാണ് വീരു ഓപ്പണറായി ഇറങ്ങി അടിച്ചിട്ടുള്ളത്. സഹീര്‍ ഖാന്‍ സച്ചിനൊപ്പം ബാറ്റ് ചെയ്ത് നേടിയ 75 റണ്‍സാണ് പതിനൊന്നാമനായി ഇറങ്ങി ഇന്ത്യക്കാരന്‍ അടിച്ച മികച്ച സ്‌കോര്‍.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ആദ്യത്തെ 85 സ്‌കോറുകളില്‍ സച്ചിന്റെ പേരില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം.