വീശിയടിച്ച തിരമാലകളില്‍ തട്ടി കപ്പല്‍ നെടുകെ പിളരുന്ന രംഗം – വീഡിയോ

155

01

വീശിയടിക്കുന്ന തിരമാല. കടല്‍ അതിന്റെ എല്ലാ ശക്തിയും എടുത്താണ് തിരമാലകളെ വിടുന്നത് കണ്ടാല്‍ ബോധ്യമാകും. അതിനിടയില്‍ ഒരു കപ്പല്‍ കിടന്നു ആടിയുലയുന്നതാണ് നമ്മള്‍ കാണുക. പെട്ടന്നാണ് അത് സംഭവിച്ചത്. ശക്തമായ തിരമാലകളെ പ്രതിരോധിക്കുവാനാകാതെ കപ്പല്‍ നെടുകെ മുറിയുന്നതാണ് നമ്മള്‍ കാണുക. അതൊക്കെയും സംഭവിക്കുമ്പോഴും അതിനു മുകളില്‍ രണ്ടു ജോലിക്കാരെ നമുക്ക് കാണാനാകും. നെടുകെ പിളര്‍ന്ന കപ്പല്‍ വെള്ളത്തിലേക്ക് മറിഞ്ഞു വീഴുന്നതും വീഡിയോയില്‍ കാണാം. ഫ്രാന്‍സിലെ ഒരു തീരത്തിനടുതാണ് സംഭവം നടന്നത്.

എന്തായാലും ഈ കാര്‍ഗോ ഷിപ്പിലെ മുഴുവന്‍ ജോലിക്കാരെയും രക്ഷാപ്രവര്‍ത്തകര്‍ ഹെലിക്കോപ്റ്ററില്‍ വന്നു രക്ഷപ്പെടുത്തി.