വൃദ്ധന്മാരെ സൂക്ഷിക്കുക..!!!

194

safe_image

ഈ വൃദ്ധന്മാരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്..!!! എന്തൊക്കെ ന്യൂജനറേഷന്‍ ആണെങ്കിലും എല്ലാവരുടെയുള്ളിലും അല്‍പ്പം സ്‌നേഹം, മര്യാദ, ബഹുമാനം ഒക്കെ ഉണ്ടാകും. ഇതൊക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളത് കൊണ്ടാണ് ഒരു കൂട്ടം വൃദ്ധജനങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്നത് കണ്ടു അയാള്‍ വണ്ടി നിറുത്തി കൊടുത്തത്. അയാള്‍ വണ്ടി നിറുത്തിയപ്പോള്‍ പുറകെ വന്ന വണ്ടികളും ബ്രേക്ക് ചവിട്ടി, പിന്നെ അവിടെ സംഭവിച്ചത്..ഹോ..ഒന്നും പറയണ്ട..!!!

നാല് അഞ്ചു വൃദ്ധര്‍ പതിയെ റോഡ് മുറിച്ചു കടക്കാന്‍ തുടങ്ങി, ഒച്ചിഴയും പോലെ നടന്നു നീങ്ങിയ അവര്‍ പിന്നെ റോഡില്‍ നിന്നു. പിന്നെ അപ്പുറത്തെ കട അടച്ചിരിക്കുന്നത് കണ്ടു വീണ്ടും തിരിച്ചു നടക്കാന്‍ തുടങ്ങി, അവര്‍ തിരിച്ചു എത്തുന്നതിനിടയില്‍ കട തുറന്നു..വീണ്ടും റോഡിന്റെ നടുവില്‍ നിന്നും ഈ സംഘം ‘U’ ടേണ്‍ എടുത്തു. ഇതിനിടയില്‍ ഒരു അപ്പൂപ്പന്റെ പേഴ്‌സ് താഴെ വീണു ചില്ലറ മൊത്തം ചിതറി. പിന്നെ അത് തപ്പിയെടുക്കാന്‍ ഉള്ള ശ്രമം..!!!

ഇതെല്ലാം ആയപ്പോള്‍ ,നമ്മുടെ കാര്‍ യാത്രക്കാരുടെ കണ്ട്രോള്‍ പോയി. അവര്‍ക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ .!!! ചിരിക്കണോ, കരയണോ ??? ഒടുവില്‍ വൃദ്ധന്മാര്‍ പരിപാടി നിറുത്തി.. അപ്പൂപ്പന്മാരും അമ്മുമ്മമാരും തങ്ങളെ പറ്റിച്ചതാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരു ചമ്മിയ ചിരി..!!!