വെടിയുണ്ടകള്‍ക്കിടയിലൂടെ അവന്‍ ഓടിയത് ആ പിഞ്ചു ബാലികയെ രക്ഷപ്പെടുത്താന്‍ – അസാധാരണ വീഡിയോ

0
174

01

ആ പിഞ്ചു ബാലനിപ്പോള്‍ സിറിയക്കാര്‍ക്കിടയില്‍ മാത്രമല്ല, ലോകമൊട്ടാകെ ഒരു താരമായി മാറിയിരിക്കുകയാണ്. കാരണം ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്കിടയിലൂടെ പാഞ്ഞു ചെന്നാണ് ഒരു പെണ്‍കുട്ടിയെ അവന്‍ രക്ഷപ്പെടുത്തിയത്. മരണ വക്കില്‍ നിന്നും മാനവിക മൂല്യം പ്രകടിപ്പിച്ച അവന്റെ വീഡിയോ യൂട്യൂബ് വഴിയും ഫേസ്ബുക്ക് വഴിയും വാട്‌സ് ആപ്പ് വഴിയും പ്രചരിക്കുകയാണ്.

സിറിയയില്‍ ഗവണ്മെന്റ് അനുകൂല ഷിയാ സൈന്യവും വിമത ഗ്രൂപ്പും ലോകത്തിനു ആകമാനം ഭീഷണിയുമായി മാറിയിരിക്കുന്ന ഐസിസും തമ്മില്‍ ഘോര യുദ്ധം നടക്കുന്ന മേഖലയില്‍ നിന്നുമാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

വെടിയുണ്ടകള്‍ തുരുതുരാ പായുന്ന തെരുവില്‍ നിലത്ത് കിടക്കുന്ന നിലയിലാണ് ആ ബാലനെ വീഡിയോയില്‍ ആദ്യം കാണുന്നത്. പതിയ അവിടെ നിന്ന് എഴുന്നേല്‍ക്കുന്ന ബാലന്‍ വെടിയുണ്ടകള്‍ വകവെയ്ക്കാതെ കത്തുന്ന കാറുകള്‍ക്ക് അടുത്തേക്ക് പായുന്നു. അതിനിടെ അവനെ ഒരു വെടിയുണ്ട വീഴ്ത്തുന്നത് പോലെ നാം കാണുന്നു. അവന്‍ നിലത്തേക്ക് വീഴുന്നു. മരിച്ചെന്ന് അപ്പോള്‍ നാം കരുതും. എന്നാല്‍ അല്‍പ നിമിഷങ്ങള്‍ക്കകം തന്നെ അവന്‍ പതിയെ എഴുന്നേല്‍ക്കുന്നു. വെടിയുണ്ടകള്‍ക്കിടയിലൂടെ ഇഴഞ്ഞ് വണ്ടിക്കരികിലേക്ക് എത്തുന്നു. അവിടെ ഒരു കൊച്ചു പെണ്‍കുട്ടിയുണ്ടായിരുന്നു. അവളുടെ കൈ പിടിച്ച് വെടിയുണ്ടകള്‍ക്കിടയിലൂടെ പതിയെ അവന്‍ നടന്നു ചെല്ലുന്നത് ഒരു ചുവരിന്റെ മറവിലേക്കാണ്. അവിടെ അവന്‍ അവളെ മാടി വിളിച്ച മരണത്തെ ധീരതയോടെ തോല്‍പ്പിക്കുകയാണ്.