വെടിയേറ്റ്‌ ജീവന് വേണ്ടി പിടഞ്ഞ യുവതിയെ പോലിസ് വണ്ടിയില്‍ കെട്ടി വലിക്കുന്ന ക്രൂര ദൃശ്യം പുറത്ത് !

138

02

രണ്ടു അധോലോക സംഘാംഗങ്ങള്‍ തമ്മില്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റു ജീവന് വേണ്ടി പിടഞ്ഞ യുവതിയെ പോലിസ് സംഘം തങ്ങളുടെ വാനില്‍ കെട്ടി വലിക്കുന്ന ദൃശ്യം പുറത്തായി. സംഭവം പുറം ലോകം അറിഞ്ഞതോടെ ബ്രസീലിയന്‍ പോലീസിനെതിരെ വന്‍ ജനരോഷം ഉയരുകയാണ്. 38 വയസുള്ള ക്ലോഡിയ സില്‍വ ഫെറെയ്‌റ ഈ ക്രൂരതയ്ക്ക് ഇരയായത്. ബ്രസിലിയന്‍ പട്ടണമായ റിയോ ഡി ജെനിറോയിലെ മഡ്യൂറയില്‍ ആണ് സംഭവം അരങ്ങേറിയത്.

കള്ളക്കടത്തുകാരും പോലീസുമായി നടന്ന ഏറ്റു മുട്ടലിലാണ് ഒന്നുമറിയാത്ത വഴിയിലൂടെ പോകുന്ന യുവതിക്ക് വെടിയേറ്റത്. അതിനു ശേഷമാണ് യുവതിയെ വാനില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പോലിസ് തങ്ങളുടെ വാനില്‍ കെട്ടി വലിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പോലീസുകാര്‍ അറസ്റ്റിലായി. 250 മീറ്ററോളം പോലിസ് യുവതിയെ കെട്ടി വലിച്ചു കൊണ്ട് പോയതായി ദൃക്സാക്ഷികള്‍ പറയുന്നു.

യുവതി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇവരുടെ മകന്‍ പറഞ്ഞു. എന്തിനാണ് പോലിസ് ഈ ക്രൂരത ചെയ്തതെന്ന് വ്യക്തമായിട്ടില്ല.