വെബ്ബിലെ ആദ്യ തരുണീമണികള്‍

    331

    ഓരോ സെക്കണ്ടിലും ബില്ല്യന്‍ കണക്കിന് ചിത്രങ്ങളാണ് വെബ്ബിലേക്ക് നമ്മള്‍ അപ്‌ലോഡ്‌ ചെയ്യുന്നത്,കുടുംബക്കാരുടെ ചിത്രങ്ങളും,ഒഴിവുകാലത്തിന്റെ ആഘോഷങ്ങളും,മീറ്റിങ്ങുകളുടെ ചിത്രങ്ങളും എന്ന് വേണ്ട എന്തിനും ഏതിനും ചിത്രങ്ങള്‍ എടുത്തു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും ഇടുന്നത് ദിവസേന  എല്ലാരുടെയും ഹോബിയായി മാറിയിരിക്കുന്നു.പക്ഷെ ലോകത്തില്‍ ആദ്യമായി ഈ www മായാ പ്രപഞ്ചത്തിലേക്ക് അപ്‌ലോഡ്‌ ചെയ്യപ്പെട്ട ആദ്യ ഇമേജ് ഏതാണ് എന്ന് അറിയുന്നത് കൌതുകം ഉണര്‍ത്തുന്ന വസ്തുതയാണ്. വേള്‍ഡ് വൈഡ് വെബ്ബിന്റെ തുടക്കം ഏതൊരു സംരംഭം എന്നത് പോലെ തന്നെ ചെറിയ രീതിയിലായിരുന്നു. തൊണ്ണൂറുകളില്‍ വെബ്ബിന്റെ ജന്മ സ്ഥലമായ European Organization for Nuclear Research (CERN) ല്‍ ഒരു കൂട്ടം പെണ്‍കുട്ടികള്ണ്ടായിരുന്നു. Les Horribles Cernettes എന്ന പോപ്‌ ബാന്റിലെ അംഗങ്ങള്‍. മേല്പറഞ്ഞ സംഘടനയുടെ പല ചടങ്ങുകളിലും ഇവര്‍ വേദി കീഴടക്കിയിരുന്നു.

    1992 ല്‍ CERN Hardonic ഫെസ്ടിവലിന് ശേഷം www ന്റെ ശില്പിയായ ടിമ് ബെര്നെര്‍ ലീ (അദ്ദേഹം ആ സമയത്ത് CERN ല്‍ ജോലി നോക്കുകയായിരുന്നു) ഈ ബാന്റിലെ ഒരംഗമായ സില്വാനോ ഡി ജെന്നറയോട് ബാന്റിന്റെ ചില സ്കാന്‍ ചെയ്ത ചിത്രങ്ങള്‍ തരാമോ എന്നാവശ്യപ്പെട്ടു.തന്റെ പുതിയ ഒരു കണ്ടുപിടുത്തത്തില്‍ പരീക്ഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം കൂട്ട ചേര്‍ത്തു.ഒരു പക്ഷെ അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല ലോകം മുഴുവന്‍ മാറ്റി മറിക്കാന്‍ കഴിയുന്ന ഒരു കണ്ടുപിടുത്തില്‍ ഒരു ചരിത്രഅദ്ധ്യായം കുറിക്കുകയാണെന്ന്.ജെന്നറ വലുതായൊന്നും ആലോചിക്കാതെ തന്റെ MAC ഉപയോഗിച്ച് FTP സഹായത്തോടെ  ടിംസിന് അയച്ചു കൊടുത്തു.അത് ചരിത്രമായിരുന്നു.

    ചരിത്രമെഴുതിയ ആ ചിത്രം ഇതാണ്. നാല് സുന്ദരി കുട്ടികള്‍ പോസ് ചെയ്ത ചരിത്ര സൃഷ്ട്ടി.

    ഈ ചിത്രമാണ് ആദ്യമായി വെബ്ബില്‍ എത്തിയതും വെബ്‌ ബ്രവ്സര്‍ലൂടെ ലോകം കണ്ടതുമായ  ചിത്രം.ഇതോടെ ലോക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു ഈ പോപ്‌ ബാന്റ്.പല പ്രമുഖ വേദികളിലേക്കും ക്ഷണം,The New York Times, The Herald Tribune, La Tribune de Geneവേ, CERN കൊറിയര്‍ തുടങ്ങി അസംഖ്യം പത്രങ്ങളുടെ കവറേജ്. ബാനറില്‍  അനേകം മാറ്റങ്ങള്‍ ഉണ്ടായെങ്കിലും തുടര്‍ന്നും ,ലോക പ്രശസ്തമായി  മാറി ഈ സുന്ദരികള്‍. ഒപ്പം വെബ്ബില്‍ കയറിപറ്റിയ  ആദ്യ സുന്ദരികള്‍ എന്നും ,ആദ്യ പോപ്‌ ബാന്റ് എന്നും തുടങ്ങി അനേകം റെക്കോര്‍ഡുകളും അവരെ തേടിയെത്തി.