വെബ്സൈറ്റുകളുടെ ഭൂതകാലത്തേക്ക് ഒരു യാത്ര..!

0
213

01

Way Back Machine അഥവാ വെബ്സൈറ്റുകളുടെ ടൈം മെഷീന്‍

ചില ഇംഗ്ലീഷ് സിനിമകളിലും കോമഡി ഷോകളിലുമെല്ലാം ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കാന്‍ സഹായിക്കുന്ന ടൈം മെഷീന്‍ എന്ന യന്ത്രത്തെ നിങ്ങള്‍ കണ്ടു കാണുമല്ലോ. കാണുക മാത്രമല്ല അതുപോലൊരു മെഷീന്‍ സ്വന്തമാക്കാന്‍ പോലും നിങ്ങള്‍ കൊതിച്ചിട്ടുണ്ടാവണം അല്ലേ, ഹോ ഇതൊക്കെ ഇപ്പോള്‍ നടക്കാന്‍ പോകുന്ന കാര്യമാണോ എന്ന് പറഞ്ഞ് നെറ്റി ചുളിക്കാന്‍ വരട്ടെ. നമ്മള്‍ മനുഷ്യന്മാര്‍ക്ക് പറ്റിയില്ലെങ്കിലും വെബ്സൈറ്റുകള്‍ക്ക് അതിന്‍റെ ഭൂതകാലത്തേക്ക് ഒന്ന്‍ എത്തിനോക്കാന്‍ അവസരമൊരുക്കുന്ന ഒരു വെബ്സൈറ്റ് ആണ് Way Back Machine.

സൈറ്റ് സന്ദര്‍ശിച്ച ശേഷം ടെക്സ്റ്റ്‌ ബോക്സില്‍ ഏതു സൈറ്റിന്‍റെ ഭൂതകാലത്തേക്കാണോ പോകേണ്ടത്,ആ സൈറ്റിന്‍റെ ഡൊമൈന്‍ ടൈപ്പ്ചെയ്യുക തുടര്‍ന്ന് Browse History എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വരുന്ന പേജില്‍ ആ സൈറ്റിന്‍റെ ഏതെല്ലാം കാലത്തെ Archive കള്‍  ലഭ്യമാണ് എന്ന്‍കാണാം അതില്‍ ഏതെങ്കിലുമൊരു Archive ല്‍ ക്ലിക്ക് ചെയ്യുന്നതോടെ പ്രസ്തുത വെബ്സൈറ്റിന്‍റെ ഭൂതകാലങ്ങളിലേക്ക് സഞ്ചരിക്കാവുന്നതാണ്.

ബൂലോകം.കോം ആദ്യകാലത്ത് ബൂലോകംഓണ്‍ലൈന്‍.കോം ആയിരുന്നെന്ന സത്യം നിങ്ങള്‍ക്കറിയാമോ? ബൂലോകം വെബ്‌ ആര്‍ക്കൈവ് ഇവിടെ കാണാം

പണ്ട് തുടങ്ങിയ കാലത്തൊക്കെ നമ്മുടെ ഗൂഗിളും യാഹൂവുമെല്ലാം എങ്ങനെയായിരിക്കുമെന്ന് നിങ്ങള്‍ക്ക് കാണണ്ടേ

02

1998 ല്‍ ഗൂഗിളിന്‍റെ ആരംഭകാലത്തെ രൂപം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക അതേ കാലഘട്ടത്തിലെ യാഹൂവിന്‍റെ രൂപം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഇനിയും വേ ബാക്ക് മെഷീനിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ ഈ Wikipedia Page സന്ദര്‍ശിച്ചാല്‍ മതിയാകും