Boolokam
വെബ് സൈറ്റ് റാങ്കിംഗ്; മലയാളത്തില്‍ ആദ്യമായി.
മലയാളത്തില്‍ അനേകം വെബ് പോര്‍ട്ടലുകള്‍ ഇന്നുണ്ട്. നമ്മുടെ പത്ര മുത്തശ്ശിമാരും ടെലിവിഷന്‍ ചാനലുകളും ഒക്കെ തങ്ങളുടേതായ വെബ് സൈറ്റുകള്‍ ഉണ്ടാക്കി ആളുകളെ പിടിച്ചിരുത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. ഇവയെ നമുക്ക് ജനസമ്മതിയുടെ അടിസ്ഥാനത്തില്‍ എങ്ങിനെ ഗ്രേഡ് ചെയ്യാം എന്നത് ഒരു ശ്രമകരമായ പണി തന്നെ ആയിരിക്കും. അതിനായി വ്യക്തമായ ചില രീതികള്‍ ഉണ്ടെങ്കിലും ഒന്നും അത്ര കുറ്റ രഹിതമാണെന്ന് തോന്നുന്നില്ല.
255 total views

ഈ വര്‍ഷം ബൂലോകം അതിന്റെ അവാര്‍ഡുകള്‍ നടത്തുന്നതിന് ഒപ്പം മലയാളത്തില്‍ ഉള്ള നല്ല വെബ് സൈറ്റുകളെ കണ്ടെത്തുവാനായി ഒരു റാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്. മലയാളത്തില്‍ ആരും ഇതുവരെ ഇങ്ങിനെ ഒരു സംരംഭം ചെയ്തിട്ടുള്ളതായി കണ്ടിട്ടില്ല. നവ മാധ്യമങ്ങള്‍ വേദികള്‍ കൈയ്യടക്കുമ്പോള്‍ ആരൊക്കെയാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് എന്നറിയുന്നത് തികച്ചും കൌതുകകരമായ ഒരു കാര്യം ആയിരിക്കും. സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടുകൂടി ഇന്ന് മാധ്യമ സമവാക്യങ്ങള്‍ മാറി മറിയുകയാണ്. ഈ മാറ്റം മാധ്യമങ്ങളെ മാത്രമല്ല എഴുത്തുകാരെയും വായനക്കാരെയും എല്ലാം ഒരു പോലെ ബാധിക്കുന്ന വസ്തുതയാണ്. എന്ത് വായിക്കണം എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം ഇന്ന് വായനക്കാര്‍ക്ക് ലഭ്യമാണ്. ഇനി വരുന്ന കാലങ്ങളില്‍ പരക്കെ മാറ്റങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.
- ബൂലോകം വെബ്സൈറ്റ് – ബ്ലോഗ് അവാര്‍ഡുകള്‍
- ബൂലോകം അവാര്‍ഡുകള്‍ 2012
- ബ്ലോഗര്‍ക്കാണോ സൂപ്പര്‍ ബ്ലോഗര്‍ ?
മലയാളത്തില്‍ അനേകം വെബ് പോര്‍ട്ടലുകള്‍ ഇന്നുണ്ട്. നമ്മുടെ പത്ര മുത്തശ്ശിമാരും ടെലിവിഷന്‍ ചാനലുകളും ഒക്കെ തങ്ങളുടേതായ വെബ് സൈറ്റുകള്‍ ഉണ്ടാക്കി ആളുകളെ പിടിച്ചിരുത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. ഇവയെ നമുക്ക് ജനസമ്മതിയുടെ അടിസ്ഥാനത്തില്‍ എങ്ങിനെ ഗ്രേഡ് ചെയ്യാം എന്നത് ഒരു ശ്രമകരമായ പണി തന്നെ ആയിരിക്കും. അതിനായി വ്യക്തമായ ചില രീതികള്‍ ഉണ്ടെങ്കിലും ഒന്നും അത്ര കുറ്റ രഹിതമാണെന്ന് തോന്നുന്നില്ല.
ബൂലോകം വായനക്കാര്‍ ഇന്നത്തെ മലയാളം ഇന്റര്‍നെറ്റ് വായനക്കാരില്‍ ഒരു നല്ല ശതമാനം തന്നെയുണ്ട്. പ്രബുദ്ധരായ ഇവര്‍ മലയാളത്തിലെ കൊള്ളാവുന്ന എല്ലാ വെബ് സൈറ്റുകളും വായിക്കുകയും ചെയ്യുന്നുണ്ട്. അഭ്യസ്ത വിദ്യരും ഇന്നത്തെ സിനിമ , ടെക്നോളജി തുടങ്ങിയ കാര്യങ്ങളില്‍ ഒരുപക്ഷേ ലോക നിലവാരത്തില്‍ നിന്നുകൊണ്ടുതന്നെ വിലയിരുത്തുവാന്‍ കഴിവുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ഈ സാഹചര്യത്തില്‍ ബൂലോകം വായനക്കാര്‍ക്ക് മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും നല്ല വെബ്സൈറ്റിനെ കണ്ടുപിടിക്കുവാന്‍ കഴിയും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.
256 total views, 1 views today