01

ലോകത്തെങ്ങുമുള്ള മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വരുന്ന പ്രധാന പരാതിയാണ് ചാര്‍ജ് നില്‍ക്കുന്നില്ല എന്നത്. മിക്ക സ്മാര്‍ട്ട്‌ ഫോണുകളും ചാര്‍ജ് 6 മണിക്കൂര്‍ എങ്കിലും നിന്നാല്‍ അത്രയും നന്നായി എന്ന സ്ഥിതിയാണ്. ഒരു ദിവസത്തിലധികം ചാര്‍ജ് നില്‍ക്കുന്ന സെറ്റ് ആണെങ്കില്‍ അത് വല്ല മൂന്നാം കിട കമ്പനികളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഹാന്‍ഡ്‌സെറ്റുകളും ആയിരിക്കും. ഇങ്ങനെ അതിവേഗം ചാര്‍ജ് കാലിയാവുന്ന ലോകത്ത് അതിവേഗം ചാര്‍ജ് ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്. യാത്രക്കിടയില്‍ ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ വീടെത്തും വരെ ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അര മിനുട്ട് കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒരു മാര്‍ഗം കണ്ടെത്തിയാല്‍ എന്തായിരിക്കും അവസ്ഥ?

02

സ്റ്റോര്‍ഡോട്ട് എന്ന കമ്പനിയാണ് പ്രോട്ടോടൈപ് ചാര്‍ജ്ജര്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ ഇവരുടെ പ്രോട്ടോടൈപ് ചാര്‍ജ്ജര്‍ ഉപയോഗിച്ച് സാംസങ്ങ് S4 മാത്രമേ ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എങ്കിലും അധികം വൈകാതെ കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള ചാര്‍ജ്ജറുകള്‍ ലഭ്യമാക്കുവാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് ടെക് ബ്ലോഗുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

03

രണ്ടു വര്‍ഷത്തിനകം പുറത്തിറക്കാനിരിക്കുന്ന ചാര്‍ജ്ജറിന് സാധാരണ ചാര്‍ജ്ജറിനേക്കാള്‍ ഇരട്ടി വില വരും. ഏകദേശം 30 ഡോളര്‍.
സ്റ്റോര്‍ ഡോട്ട് കമ്പനി പുറത്ത് വിട്ട വീഡിയോയില്‍ പ്രോട്ടോടൈപ് ചാര്‍ജ്ജറിന് ലാപ് ടോപ് ചാര്‍ജ്ജറിനോളം വലുപ്പമുണ്ട്. എങ്കിലും
വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കുമ്പോഴേക്കും ചാര്‍ജ്ജറിന്റെ വലുപ്പം കുറക്കുവാന്‍ കമ്പനിക്ക് സാധിച്ചേക്കും.

നാനോ ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ പ്രശസ്തമായ കമ്പനി പ്രോട്ടോടൈപ് ചാര്‍ജ്ജറില്‍ ഉപയോഗിച്ചിരിക്കുന്നത് ക്വാണ്ടം ഡോട്ട് ടെക്നോളജിയാണ് എന്നാണ് അവരുടെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളില്‍ ഉള്ളത്.

You May Also Like

നോക്കിനില്‍ക്കെ 50 ലക്ഷത്തോളം വില വരുന്ന ഒന്നിലധികം ഷെവര്‍ലെ കാറുകള്‍ ഭൂമിക്കടിയിലേക്ക് പോയി

ഷെവര്‍ലെ കോര്‍വെറ്റ് കാറുകളുടെ വില ചോദിച്ചാല്‍ കാറുകളെ കുറിച്ച് അറിയുന്ന ആളുകള്‍ നമ്മെ ഇവനാര് എന്നൊന്ന് നോക്കും. കാരണം ആഡംബര കാറായ കോര്‍വെറ്റിന് 50 ലക്ഷത്തോളം ആണ് അതിന്റെ വില. ഇന്ന് രാവിലെയാണ് ഒന്നിലധികം കാറുകള്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങി പോയത്.

പക്ഷി ക്യാമറ മോഷ്ടിച്ചു; തന്‍റെ മാനത്ത് കൂടിയുള്ള പറക്കല്‍ സ്വയം റെക്കോര്‍ഡ്‌ ചെയ്തു !

മുതലകളുടെ വീഡിയോ എടുക്കാന്‍ വേണ്ടി ഫിറ്റ്‌ ചെയ്ത ക്യാമറ കള്ളനെ കയ്യോടെ പിടികൂടിയത് ക്യാമറയിലെ വീഡിയോ കണ്ടപ്പോള്‍ . ഒരു സീ ഈഗിള്‍ ആയിരുന്നു വില്ലന്‍ . തന്റെ 110 കിലോമീറ്റര്‍ നീണ്ട യാത്ര സ്വയം റെക്കോര്‍ഡ്‌ ചെയ്തിരുന്നു ഈ കള്ളന്‍ ഗരുഡന്‍ .

ലിംഗാകൃതിയിലുള്ള ബാഗുകളിൽ പാനീയങ്ങൾ വിൽക്കുന്ന കഫേ

ലിംഗാകൃതിയിലുള്ള ബാഗുകളിൽ (Penis-shaped Bags) പാനീയങ്ങൾ വിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? നമ്മുടെ നാട്ടിലെങ്കിൽ പത്തു…

4.7 മില്ല്യന്റെ വ്യാജ ഇന്ത്യന്‍ നോട്ടുകളുമായി 4 പേര്‍ ദുബായില്‍ പിടിയില്‍

താനിത് വരെ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല കവര്‍ച്ച എന്നാണ് അല്‍ മന്‍സൂരി ഇതിനെ വിശേഷിപ്പിച്ചത്.