Untitled-1

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് നിങ്ങളെയാണ്…’

ഇരുള്‍മുറ്റിനില്‍ക്കുന്ന എന്റെ കിടപ്പുമുറിയില്‍ ഉറക്കം അവളുടെ ചിന്തകളോടൊപ്പം ഒളിച്ചുകളിയ്ക്കുകയാണ്. പതുപതുത്ത പഞ്ഞിക്കിടക്കയില്‍ എന്നെ തിരിച്ചും മറിച്ചും കിടത്തിക്കൊണ്ട് സമയം നേരംകളഞ്ഞു കളിച്ചുകൊണ്ടിരുന്നു.

അവളുടെ ആ വാക്കുകള്‍ മാത്രം മനസ്സ് ഉച്ചത്തില്‍ മുഴക്കിക്കൊണ്ടിരുന്നു.

‘വെറുക്കുന്നു…! വെറുക്കുന്നു…! വെറുക്കുന്നു…!’

മേശയ്ക്ക് മുകളിലിരുന്ന് പേന എന്നെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു

‘വാ, സമയമായി എഴുതാന്‍…’

നിറഞ്ഞ അവളുടെ ഓര്‍മ്മകളോടൊപ്പം വിരലുകളിലൂടെ പേന ഒരു ചെറുകടലാസുകഷ്ണത്തില്‍ കുറിച്ചു

ചന്ദനതിരിയുടെ സുഗന്ധം നിറഞ്ഞ കോടിമുണ്ടിന്റേയും രാമച്ചത്തിന്റേയും മുകളിലായി അടുക്കിവച്ച ചിരട്ടകളുടേയും വിറകുകളുടേയും അടിയില്‍ കത്തിയമരുന്നതിന് മുന്‍പായി…,ഒരുരുള ചോറ് എന്റെ പേരില്‍ കാക്കയ്ക്ക് നല്‍കുന്നതിന് മുന്‍പായി…,

ഈ കയറില്‍ തൂങ്ങിയാടുന്ന എന്റെ ശരീരം ആരെങ്കിലും കാണുന്നതിന് മുന്‍പായി… നിന്നെ കാണാനായി വരാന്‍ കഴിയും എന്ന വിശ്വാസത്തോടെ…

കഴുത്തില്‍ ഈ കയര്‍ മുറുക്കട്ടെ… പ്രതീക്ഷിക്കുക നമ്മുടെ അവസാന കൂടിക്കാഴ്ച്ചയ്ക്കായി…

 

You May Also Like

“നിന്റെ കഴുത്തിനു താഴെ മൂന്നു സ്ഥലത്ത് എനിക്ക് ഉമ്മ വെക്കണം”

കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തു വരാത്ത യാഥാർഥ്യങ്ങളാണെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ

കാവ്യതേജസ്സും ഞാനും – സുനില്‍ എം.എസ്‌

ഒരു കാര്യം തീര്‍ച്ച: അച്ഛന് ഓ എന്‍ വിയുടേയും പി ഭാസ്‌കരന്റേയും പാട്ടുകളോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. അക്കാലത്തു വയലാര്‍ രാമവര്‍മ്മ രചിച്ച ചില നാടകഗാനങ്ങള്‍ ഓ എന്‍ വിയുടേതിനോളം തന്നെ പ്രസിദ്ധമായിരുന്നു. എങ്കിലും, വീട്ടിലുണ്ടായിരുന്ന റെക്കോഡുകളില്‍ വയലാറിന്റേതായി ഒന്നു പോലുമുണ്ടായിരുന്നില്ല.

ഞാനെന്ന ഞാന്‍ – ബൈജു ജോര്‍ജ്ജ്

എന്നാല്‍ …. ഇന്നു ഞാന്‍ തിരിച്ചറിയുന്നു ….!, ആ ഒന്നുമില്ലാത്ത നിഴലാണ് എന്റെ ശക്തി …! ആ കഴിവുകളില്ലാത്ത ശൂന്യതയിലാണ് എന്റെ കഴിവുകള്‍ …!

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 15) – ബൈജു ജോര്‍ജ്ജ്

അയാളുടെ ഉദ്ദേശം എനിക്ക് വ്യക്തമായി മനസ്സിലായി .., ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി …., ഏകദേശം നാല്പത് .., നാല്പത്തിയഞ്ച് .., വയസ്സ് പ്രായമുള്ള ഒരു മദ്ധ്യവയസ്കനായിരുന്നൂവത് …,