വെറുപ്പ് – രണ്‍ജിത്ത് തവനൂര്‍

597

Untitled-1

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് നിങ്ങളെയാണ്…’

ഇരുള്‍മുറ്റിനില്‍ക്കുന്ന എന്റെ കിടപ്പുമുറിയില്‍ ഉറക്കം അവളുടെ ചിന്തകളോടൊപ്പം ഒളിച്ചുകളിയ്ക്കുകയാണ്. പതുപതുത്ത പഞ്ഞിക്കിടക്കയില്‍ എന്നെ തിരിച്ചും മറിച്ചും കിടത്തിക്കൊണ്ട് സമയം നേരംകളഞ്ഞു കളിച്ചുകൊണ്ടിരുന്നു.

അവളുടെ ആ വാക്കുകള്‍ മാത്രം മനസ്സ് ഉച്ചത്തില്‍ മുഴക്കിക്കൊണ്ടിരുന്നു.

‘വെറുക്കുന്നു…! വെറുക്കുന്നു…! വെറുക്കുന്നു…!’

മേശയ്ക്ക് മുകളിലിരുന്ന് പേന എന്നെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു

‘വാ, സമയമായി എഴുതാന്‍…’

നിറഞ്ഞ അവളുടെ ഓര്‍മ്മകളോടൊപ്പം വിരലുകളിലൂടെ പേന ഒരു ചെറുകടലാസുകഷ്ണത്തില്‍ കുറിച്ചു

ചന്ദനതിരിയുടെ സുഗന്ധം നിറഞ്ഞ കോടിമുണ്ടിന്റേയും രാമച്ചത്തിന്റേയും മുകളിലായി അടുക്കിവച്ച ചിരട്ടകളുടേയും വിറകുകളുടേയും അടിയില്‍ കത്തിയമരുന്നതിന് മുന്‍പായി…,ഒരുരുള ചോറ് എന്റെ പേരില്‍ കാക്കയ്ക്ക് നല്‍കുന്നതിന് മുന്‍പായി…,

ഈ കയറില്‍ തൂങ്ങിയാടുന്ന എന്റെ ശരീരം ആരെങ്കിലും കാണുന്നതിന് മുന്‍പായി… നിന്നെ കാണാനായി വരാന്‍ കഴിയും എന്ന വിശ്വാസത്തോടെ…

കഴുത്തില്‍ ഈ കയര്‍ മുറുക്കട്ടെ… പ്രതീക്ഷിക്കുക നമ്മുടെ അവസാന കൂടിക്കാഴ്ച്ചയ്ക്കായി…