വെറൈറ്റി കളറില്‍ മുട്ടയിട്ട ഒരു ന്യൂജനറേഷന്‍ താറാവ്..!!!!

0
425

Untitled-1

മുട്ടയുടെ ലോകം അംഗീകരിച്ച നിറം വെള്ളയാണ്. അതിനി കൊഴിയായാലും പാമ്പായാലും ശരി. പിന്നെ ചില ചില്ലറ ജീവികള്‍ വെള്ളയില്‍ തവിട്ടു കലര്‍ന്ന നിറങ്ങളില്‍ മുട്ട ഇടാറുണ്ട്..!!! പക്ഷെ പച്ച മഞ്ഞ നിറങ്ങളില്‍ മുട്ട ഇടുന്ന ജീവികളുണ്ടോ ??? ഒന്ന് ചിന്തിക്കാന്‍ പോലും നില്‍ക്കാതെ നമ്മള്‍ പറയും ‘നോ’..!!! ഈ ‘നോ’ വേസ്റ്റ് ആണ് എന്ന് തെളിയിച്ചു കൊണ്ട് ആലപ്പുഴ ജില്ലയിലെ ഒരു താറാവ് ഒരു മുട്ടയിട്ടു, ഒരു ഉഗ്രന്‍ ‘പച്ച’ കളര്‍ മുട്ട..!!!

ആലപ്പുഴ ജില്ലയിലെ കണ്ണനാകുഴി ചെറുവല്ലൂര്‍ വടക്കത്തില്‍ മനോഹരന്റെ താറാവാണ്, ഈ ന്യൂജനറേഷന്‍ മുട്ടയിട്ടത്. കഴിഞ്ഞ ദിവസം ഈ താറാവ് ആദ്യം ഇട്ടത് വെള്ള മുട്ട, പിന്നെ നീല, ഒടുവില്‍ പച്ച. മുട്ടയുടെ നിറം മാറ്റി മാറ്റി ‘ഇടുന്നത്’ ഈ താറാവിന്റെ ഒരു ഹോബിയാണെന്ന് മനോഹരന്‍ പറയുന്നു. ഈ വെറൈറ്റി മുട്ടകളുടെ ഉള്‍ഭാഗം സാധാരണ മുട്ടകളുടെത് പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ ഈ മുട്ടകള്‍ വാങ്ങാന്‍ ഇപ്പോള്‍ മനോഹരന്റെ വീടിനു മുന്നില്‍ കനത്ത ക്യുവാണ്..!!!