വെളുക്കുവോളം വെള്ളം കോരി, അല്ല റണ്‍സ് അടിച്ചു, ഒടുക്കം എന്ത് പറ്റി?

0
385

cricket

വെളുക്കും വരെ നിന്ന് വെള്ളം കോരി അവസാനത്തെ കോരലിനു കുടം ഇട്ടു പൊട്ടിച്ചു. അതാണ്‌ സ്റ്റീവന്‍ സ്മിത്ത് ചെയ്തത്. വളരെ കഷ്ട്ടപെട്ടു 199 റണ്‍സ് എടുത്തു. ഒറ്റ റണ്‍സ് എടുക്കനായുള്ള നെട്ടോട്ടത്തില്‍ പുറത്താവുകയും ചെയ്തു.

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന് ഇരട്ടസെഞ്ചുറി നഷ്ടമായത് 1 റണ്‍സിന്.വെസ്റ്റ് ഇന്‍ഡീസിനെതിരെ സബാന പാര്‍ക്കില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് സ്മിത്ത് 199 റണ്‍സില്‍ പുറത്തായത്. ഫാസ്റ്റ് ബൗളര്‍ ജെറോം ടെയ്‌ലറാണ് സ്മിത്തിനെ വിക്കറ്റിന് മുമ്പില്‍ കുരുക്കിയത്. 361 പന്തുകള്‍ നേരിട്ട സ്മിത്ത് 21 ഫോറും രണ്ട് സിക്‌സും പറത്തിയാണ് 199 റണ്‍സെടുത്തത്. എന്നാല്‍ ഇരട്ട സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ ഔട്ടായിപ്പോയി.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 199 റണ്‍സെടുത്ത് പുറത്താകുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനാണ് സ്റ്റീവ് സ്മിത്ത്.

 ഇന്ത്യക്കെതിരെ രണ്ടുപേര്‍ ഇങ്ങനെ പുറത്തായിട്ടുണ്ട്. രണ്ടുപേരും പാകിസ്താന്‍ കളിക്കാര്‍. 1984 ല്‍ പാകിസ്താന്റെ മുദസര്‍ നസറാണ് ആദ്യമായി 199 ല്‍ പുറത്തായത്. ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഇത്. 1986ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ശ്രീലങ്കയ്‌ക്കെതിരെ 199 ല്‍ പുറത്തായി.

മാത്യു എലിയട്ട് (ഓസ്‌ട്രേലിയ), ജയസൂര്യ (ശ്രീലങ്ക), സ്റ്റീവ് വോ (ഓസ്‌ട്രേലിയ), യൂനിസ് ഖാന്‍ (പാകിസ്താന്‍), ഇയാന്‍ ബെല്‍ (ഇംഗ്ലണ്ട്) എന്നിവരാണ് ഇരട്ടസെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ മറ്റ് കളിക്കാര്‍.