വെള്ളം പോലിരിക്കുന്ന ജപ്പാന്‍ കേക്ക്..!!!

167

Untitled-1

ജപ്പാന്‍ക്കാരുടെ ആഹാരസാധനങ്ങള്‍ കണ്ടിട്ടുണ്ടോ.??? അവയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായ്യില്‍ വെള്ളമൂറാന്‍ തുടങ്ങും, അത്ര സ്വാദിഷ്ട്ടമാണ് അവരുടെ ഓരോ ഭക്ഷണസാധനങ്ങളും..!!! അങ്ങനെ അവരുടെ മെനുവില്‍ ഉള്ള ഒരു കിടിലന്‍ ഐറ്റത്തെയാണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്.

ആദ്യം കാണുമ്പോള്‍ ഒരു വലിയ വെള്ളതുള്ളിപ്പോലെ തോന്നുമെങ്കിലും, ഇത് ഒരു കേക്കാണ്. ജാപ്പനീസ് ആപ്പ്‌സില്‍ നിന്ന് വരുന്ന വെള്ളത്തിലാണ് ഈ കേക്കുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ മിസ്സു എന്നപ്പേരില്‍ അറിയപ്പെടുന്നു. വായില്‍ വച്ചാല്‍ ഉടനെ ഈ കേക്ക് ഉരുകി വെള്ളമാകും, അത്രയ്ക്ക് സോഫ്റ്റാണു കക്ഷി. 30 മിനിറ്റില്‍ കുടുതല്‍ ഇത് പുറത്തിരിക്കില്ല, അതുകൊണ്ടുത്തനെ ഉണ്ടാക്കി ഉടന്‍ കഴിച്ചിലെങ്കില്‍ സംഗതി വെള്ളമായി പോകും..

അഗര്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചാണ് ഈ കേക്കുണ്ടാക്കുന്നത്.