Featured
വെള്ളത്തിന്റെ നടുവില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഈ കപ്പലാണ് !
അല്യൂര്‍ ഓഫ് ദ സീസ്; ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പല്‍…റോയല്‍ കരിബിയന്‍ എന്നാ കമ്പനിയാണ് ഈ കപ്പലിന്റെ ഉടകള്‍
104 total views

അല്യൂര്‍ ഓഫ് ദ സീസ്; ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പല്‍…റോയല്‍ കരിബിയന്‍ എന്നാ കമ്പനിയാണ് ഈ കപ്പലിന്റെ ഉടകള്‍.
ഏഴ് പ്രത്യേക വിഭാഗങ്ങളായി അല്യൂര്‍ ഓഫ് ദ സീസിനെ തിരിച്ചിരിക്കുന്നു. ഇരുപത്തഞ്ച് വ്യത്യസ്ത ശൈലിയിലുള്ള വിഭവങ്ങള്‍ വിളമ്പുന്ന തീന്മുറികള്, 2,384 പേരാണ് യാത്രികരെ സേവിക്കാനായിയുള്ള സജ്ജീകരണങ്ങള്‍…
അല്യൂര്‍ ഓഫ് ദ് സീസിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ചുവടെ…
225,282 ടണ്‍ ഭാരമാണ് അല്യൂര്‍ ഓഫ് ദ് സീസ് കപ്പലിനുള്ളത്. 6,360 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ഈ കപ്പലിനു സാധിക്കും. ഗുണനിലവാരമേറിയ മരങ്ങള്‍ കൊണ്ടാണ് കപ്പലിന്റെ ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്. ഗുണനിലവാരത്തിനും മറ്റുമായി നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട് അല്യൂര്‍ ഓഫ് ദ് സീസ് ക്രൂയിസ് കപ്പല്‍.
കപ്പലിനകത്ത് നിരവധി വിനോദോപാധികള്‍ കുത്തിനിറച്ചിട്ടുണ്ട്. നേരംപോക്കാന്‍ വഴികാണാതെ വിഷമിക്കില്ല ഈ കപ്പലില്‍ ഒരാളും. കപ്പിലനകത്തെ സ്കേറ്റിങ് ടാങ്കാണ് ചിത്രത്തില്‍ കാണുന്നത്. നൈറ്റ് ക്ലബ്, ഡാന്‍സ് ക്ലാസ്സുകള്‍, വൈന്‍ ടേസ്റ്റിങ് തുടങ്ങിയ നിരവധി ഇടപാടുകള്‍ കപ്പല്‍ ഓഫര്‍ ചെയ്യുന്നു.
താല്പര്യമുള്ളവരാണെങ്കില് കടലില്‍ കപ്പലിനകത്താണെന്നു കരുതി വെറുതെയിരിക്കേണ്ടതില്ല. ഇവിടെ കൃത്രിമമായി ഒരു റോക്ക് ക്ലൈമ്പിങ് ഏരിയ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
കപ്പലിനകത്തുള്ള ഒരു വലിയ പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണ ഘടകം. ഏതാണ്ട് 12000ത്തിലധികം ചെടികള്‍ ഈ പാര്‍ക്കിലുണ്ട്. അറുപതോളം മരങ്ങളും കാണാമിവിടെ! റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ തുടങ്ങിയ എല്ലാ നിരവധി സംവിധാനങ്ങള്‍ വാഹനത്തില്‍ കാണാവുന്നതാണ്.
എല്ലാ പ്രായത്തിലുള്ളവരെയും ലക്ഷ്യമാക്കുന്ന നിരവധി വിനോദോപാധികള്‍ കൊണ്ട് കപ്പല്‍ നിറച്ചിരിക്കുകയാണ്. തിന്നാനും കുടിക്കാനും നീന്താനും പാടാനും തുടങ്ങി നിങ്ങള്‍ എന്താഗ്രഹിക്കുന്നുവോ അതിനെല്ലാമുള്ള വഴികള്‍ ഇതിനകത്തുണ്ട്.
105 total views, 1 views today