വെള്ളമടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ ഇതൊക്കെയാണ് ചെയ്യുന്നത്

150

നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിനു ഹാനികരം.

കേരളത്തിലെ ബഹുമാന്യരായ കുടിയന്മാരുടെ കാര്യമല്ല ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ പരിഷ്കൃത സമൂഹം കുടിച്ചു ലക്കുകെട്ടാല്‍ എന്തുചെയ്യും എന്നാണു ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

നമ്മുടെ നാട്ടിലെ കുടിയന്മാരെ പോലെ ഉടുതുണി വലിച്ചെടുത്തു തലയില്‍ കെട്ടുക, ഓടയില്‍ കിടക്കുക, വരുന്നവരുടെയും പോകുന്നവരുടെയും അടികൊള്ളുക, പിന്നെ കിട്ടുന്ന അടിയൊക്കെ വീട്ടില്‍ കൊണ്ടുപോയി ഭാര്യക്കും മക്കള്‍ക്കും കൊടുക്കുക തുടങ്ങിയ കലാപരിപാടികള്‍ ഒന്നും സായിപ്പന്മാര്‍ക്ക് ഇല്ല.

പഴയകാമുകനെ വിളിക്കുക,കൂട്ടുകാര്‍ക്ക് ഒക്കെ ഫ്രീയായി സാധനം മേടിച്ചു കൊടുക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് സായിപ്പന്മാര്‍ ചെയ്യുന്നത്. എന്നാലും കുടിച്ചു വാളുവയ്ക്കുക, ബോധം കേടുക, ഭയങ്കരമായ സത്യങ്ങള്‍ വിളിച്ചുപറയുക എന്ന സ്വഭാവങ്ങള്‍ രണ്ട് കൂട്ടര്‍ക്കും ഒരേപോലെ ഉണ്ട്.

കുടിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ എന്തൊക്കെ കാട്ടികൂട്ടും എന്ന് താഴത്തെ വീഡിയോ പറഞ്ഞു തരും കണ്ടു നോക്കുക.

Advertisements