Bollywood
വെള്ളമില്ലാത്ത നാടിന്റെ കഥയുമായി ‘മൈ നെയിം ഈസ് കലാം’ സംവിധായകന്
വെള്ളമില്ലാത്ത നാടിന്റെ കഥയുമായി ‘കോന്‍ കിത്നേ പാനി മേന്‍’.
83 total views

‘മൈ നെയിം ഈസ് കലാം’ എന്ന സുന്ദരമായ ഹിന്ദി ചിത്രം ഓര്‍മയില്ലേ? ബാലവേലയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ഏറെ അഭിനന്ദനങള്‍ വാരിക്കൂട്ടിയ ഈ ചിത്രത്തിന്റെ സംവിധായകന് നിള മാധവ് പാണ്ഡ വീണ്ടും ഒരു സാമൂഹിക പ്രശ്നം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ‘കോന്‍ കിത്നേ പാനി മേന്‍’. വെള്ളം ഇല്ലാത്ത ഒരു ഗ്രാമത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. കുണാല്‍ കപൂര്‍, രാധിക ആപ്തെ, സൗരബ് ശുക്ല, ഗുല്‍ഷന്‍ ഗ്രോവര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ ആഴ്ച ആദ്യം പുറത്തുവന്ന അഹല്യ എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷമെത്തുന്ന രാധിക ആപ്തെയുടെ ചിത്രം എന്നതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ കോന്‍ കിത്നേ പാനി മേന്‍ കാത്തിരിക്കുന്നത്. ചിത്രം ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യും.
84 total views, 1 views today