Featured
വേട്ടക്കാര്‍ വേട്ടയാടപ്പെടുമ്പോള്‍
യുദ്ധങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രമേ പ്രദാനം ചെയ്തിട്ടുള്ളൂ. ഓരോ യുദ്ധവും വ്യക്തമായ ഓരോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് നടന്നിട്ടുള്ളത്, ചിലപ്പോള്‍ അത് ഒരു സാമ്രാജ്യത്തിന്റെ ഏകീകരണത്തിന് വേണ്ടിയാകാം, ചിലപ്പോള്‍ രാജ്യത്തിന്റെ അതിരുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാകാം, ചിലപ്പോള്‍ മറ്റൊരു രാജ്യത്തിന്റെ ദേശീയ സമ്പത്തും പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്നതിനു വേണ്ടിയാകാം, ലക്ഷ്യം എന്ത് തന്നെയായാലും യുദ്ധത്തിന്റെ ആകെത്തുക എപ്പോഴും നഷ്ടങ്ങളും വേദനകളും ആണ്
69 total views

യുദ്ധങ്ങള്‍ എന്നും നഷ്ടങ്ങള്‍ മാത്രമേ പ്രദാനം ചെയ്തിട്ടുള്ളൂ. ഓരോ യുദ്ധവും വ്യക്തമായ ഓരോ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് നടന്നിട്ടുള്ളത്, ചിലപ്പോള്‍ അത് ഒരു സാമ്രാജ്യത്തിന്റെ ഏകീകരണത്തിന് വേണ്ടിയാകാം, ചിലപ്പോള്‍ രാജ്യത്തിന്റെ അതിരുകള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാകാം, ചിലപ്പോള്‍ മറ്റൊരു രാജ്യത്തിന്റെ ദേശീയ സമ്പത്തും പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്നതിനു വേണ്ടിയാകാം, ലക്ഷ്യം എന്ത് തന്നെയായാലും യുദ്ധത്തിന്റെ ആകെത്തുക എപ്പോഴും നഷ്ടങ്ങളും വേദനകളും ആണ്
തെക്കന്‍ ഒമാനിലെ മിര്ബാതില് 1972 ജൂലൈ 19 നു ആണ് ആണ് ഒമാനി ഗവര്‍മന്റും Popular Front for the Liberation of Oman (PFLOAG) എന്ന ഗോറില്ല സംഘടനയും തമ്മില്‍ പോരാട്ടം ആരംഭിക്കുന്നത്. ഇത് Battle Of Mirbat എന്നറിയപ്പെടുന്നു
റോയല്‍ എയര്‍ ഫോഴ്സ് ഒമാനും (RAFO) ബ്രിട്ടീഷ് സ്പെഷ്യല്‍ എയര്‍ ഫോര്സും (SAS ) സംയുക്തമായി ആണ് മുന്നൂറോളം മാത്രമുള്ള ഗോറില്ലകളെ നേരിട്ടത്. നാല്പതോളം RAFO എജന്റ്സും 9 SAS എജന്റ്സും ഒരു ഭാഗത്തും ഏകദേശം മുന്നൂറോളം വരുന്ന PFLOAG ഏജന്റ്സ് എതിര് ഭാഗത്തും എണ്‍പതോളം PFLOAG ഗോറില്ലകളുടെയും മൂന്ന് RAFO ഓഫീസിര്മരുടെയും മരണത്തിനിടയാക്കിയ Battle Of Mirbat ഒരു വലിയ യുദ്ധമായി അറിയപ്പെടുന്നില്ല. ആവശ്യത്തിലധികം എണ്ണയും പ്രകൃതി വാതകവും പ്രകൃതിദത്തമായി ലഭിക്കുന്ന ഗള്‍ഫ് മേഖലയില്‍ ആ കാലഘട്ടത്തില്‍ ആഭ്യന്തരവും അന്തര്‍ദേശീയവുമായ യുദ്ധങ്ങളും പാശ്ചാത്യ ഇടപെടലുകളും സര്‍വ സാധാരണമായിരുന്നു . അത് കൊണ്ട് തന്നെ Battle Of Mirbat നു എന്താണ് ഒരു ലേഖനം എഴുതാന്‍ ഉള്ള പ്രാധാന്യം എന്ന് വായനക്കാര്‍ക്ക് തോന്നാം, ഈ ലേഖനം യുദ്ധത്തെ കുറിച്ചല്ല എന്നാല്‍ യുദ്ധനായകന്മാരെ കുറിച്ചാണ്.
SAS-Special Air services ഇവര്‍ ബ്രിട്ടിഷ് ആര്‍മിയുടെ നെടുംതൂണ് ആണ്, ആര്‍മിയിലെ ഏറ്റവും അപകടകാരികള്‍ ആയ പ്രത്യേക പരിശീലനം ലഭിച്ച ഒരു സംഘം എന്ന് പറയാം. യുദ്ധമുഖത്തെ വളരെ അപകടകരമായതും ബുദ്ധിമുട്ടുള്ളതുമായ ദൌത്യങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന വരേണ്യ വര്‍ഗം അമേരിക്കയില്‍ NAVY SEALS, റഷ്യയില്‍ KGB, ഇസ്രായേലില്‍ Mossad എന്നിങ്ങനെ ഓരോ പേരില്‍ ഓരോ രാജ്യങ്ങളിലും ഉണ്ടാകും അതിവിശിഷ്ട പരിശീലനം ലഭിച്ച നിപുണന്മാരുടെ ഒരു വിഭാഗം ഏതു കാലാവസ്ഥയിലും ജീവിക്കുവാനും, ഏതു പ്രതികൂല സാഹചരങ്ങളെയും തരണം ചെയ്യാനും എല്ലാ വിധ ആയുധങ്ങളും കൈകാര്യം ചെയുവാനും കരയിലും വെള്ളത്തിലും വായുവിലും ഏതു വാഹനവും ഓടിക്കുവാനും പരിശീലനം ലഭിച്ച ലോകത്തുള്ള എല്ലാ ആയോധന കലകളും സ്വായത്തമാക്കിയ ഒരു പറ്റം “വേട്ടക്കാര്‍” ചുരുക്കത്തില്‍ അതാണ് SAS ഏജന്റ്സ്. ഇവര്‍ ബ്രിട്ടനില്‍ ദേശീയ വീരയോധാക്കള് ആയി വാഴ്ത്തപ്പെടുന്നു.
എന്നാല്‍ Battle Of Mirbatല്‍ ബ്രിട്ടീഷ് SAS അംഗം ആയിരുന്ന സര് റാനുള്ഫ് ഫിന്ന്സ് 1991 ല്‍ തന്റെ The Feather Men എന്ന പുസ്തകത്തില്‍ നടത്തുന്ന ചില വെളിപ്പെടുത്തലുകള്‍ നമ്മളെ ഞെട്ടിപ്പിക്കുന്നു. Battle Of Mirbat ല്‍ തന്റെ മക്കളുടെ ജീവന് നഷ്ടപ്പെട്ട ഒരു ഷെയ്ഖ് അതിനു കാരണക്കാരായ രണ്ടു SAS ഏജന്റ്സ് അടക്കം നാല് ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍മാരെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. ദി ക്ലിനിക് എന്ന് വിശേഷിപ്പിക്കപെട്ട ഈ കൊലകള്‍ വിശ്രമ ജീവിതം നയിക്കുന്ന എല്ലാ പഴയ യുദ്ധ വീരനായകന്മാരിലും ഭീതിയുടെ നിഴല്‍ പരത്താന്‍ പര്യാപ്തമായിരുന്നു.
നാല് തവണ തനിക്കു നേരെ വധ ശ്രമം ഉണ്ടായി എന്ന് ഫിന്ന്സ് ഈ ബുക്കില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ നാല് തവണയും അദ്ദേഹത്തിന്റെ ജീവന് രക്ഷപെടുത്തിയത് The Feather Men എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഒരു രഹസ്യ സംഘടന ആണ്. Ex – SAS അംഗങ്ങളുടെ ജീവന്റെ സംരക്ഷണത്തിന് വേണ്ടി Ex – SAS തന്നെ രൂപം കൊടുത്ത ഒരു സംഘടന ആണ് ഇത് എന്ന് ഫിന്ന്സ് പറയുന്നു.
എങ്കിലും ഇപ്പോളും സംശയങ്ങള്‍ ബാക്കി, ലോകത്ത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല പരിശീലനം ലഭിച്ച ഏറ്റവും മികച്ച പോരാളികളുടെ ജീവന് എടുക്കാന്‍ കഴിവുള്ള ഒരു വാടക കൊലയാളികളുടെ സംഘം, അവര്‍ ആരായിരിക്കും ?
ആരായിരിക്കും വേട്ടക്കാരെ വേട്ടയാടുന്നവര്‍ ??
70 total views, 1 views today