വേണ്ടി വന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിവരെയാകും : മലാല

    122

    malala-yousafzai-ftr

    പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകണം. അതാണ്‌ മലാലയുടെ ഇപ്പോഴത്തെ ഏറ്റുവും വലിയ ആഗ്രഹം. ശാന്തിയും സമാധാനവുമുള്ള പാകിസ്ഥാന്‍, അതാണ് മലാല കാണുന്ന സ്വപ്നം.!

    നോബല്‍ ജേതാവ് മലാല യൂസഫ് സായി ‘രാഷ്ട്രീയത്തിലൂടെ എന്റെ രാജ്യത്തെ ഏറ്റവും നന്നായി സേവിക്കാന്‍ കഴിയുകയും അതിനായി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടിവരികയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും തയ്യാറാകും’ എന്ന് പറയുന്നു. . ബ്രിട്ടണില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാകും മലാലയുടെ രാഷ്രീയ പ്രവേശനം.

    പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രചാരണം നടത്തിയതിന് 2012 ല്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല യൂസഫ് കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ കൈലാസ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു.