വേണ്ടി വന്നാല്‍ മുഖ്യമന്ത്രിയുടെ വരെ ഫ്യൂസ് ഋഷി അണ്ണന്‍ ഊരും : സര്‍ക്കാര്‍ വകുപ്പുകളെ ഞെട്ടിച്ചു കൊണ്ടുള്ള നടപടികള്‍.!

    0
    167

    maxresdefault

    സകല സര്‍ക്കാര്‍ വകുപ്പുകളെയും തേടി ആ മീശക്കാരന്‍ വരുന്നു. മീശയുള്ള ആ സിംഗ് ഇനി ബൈക്ക് യാത്രക്കാരുടെയല്ല മറിച്ചു സര്‍ക്കാര്‍ വകുപ്പുകളുടെ വില്ലനാണ്.!  വൈദ്യുതി ചാര്‍ജ് കുടിശ്ശിക സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഈടാക്കുന്നതിന് നിയമ നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറയുകയും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മോഷണം പിടികൂടി പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

    വൈദ്യുതി മോഷണ വിവരം കൈമാറുന്നവര്‍ക്ക് അര ലക്ഷം രൂപയോ പിഴയുടെ അഞ്ചു ശതമാനമോ നല്‍കും. കെഎസ്ഇബി ജീവനക്കാരുടെ അച്ചടക്കം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേട് എന്നിവയും പരിശോധിക്കുമെന്നും ഇതിനായി ഒരു എസ്പി, രണ്ട് ഡിവൈഎസ്.പിമാര്‍, മൂന്ന് സി.ഐമാര്‍ എന്നിവരുള്‍പ്പെട്ട സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.