വേദനിക്കുന്ന കോടീശ്വരന്‍ മുകേഷ് അംബാനിയുടെ ദിവസവരുമാനം എത്രയെന്ന് അറിയണോ ?

225

രാജ്യത്തെ വേദനിക്കുന്ന കോടീശ്വരനായ മുകേഷ് അംബാനിയുടെ ദിവസവരുമാനം എത്രയെന്ന് അറിയണോ നിങ്ങള്‍ക്ക് ? 1,100 കോടി രൂപയാണ് ആ മഹാന്‍ ഒരു ദിവസം സമ്പാദിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക വരുമാനം 400,000 കോടി കഴിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന കണക്കു പുറത്തു വന്നത്.

ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം വന്‍ കുതിപ്പാണ് മുകേഷ് ഉടമസ്ഥനായ റിലയന്‍സ് ഗ്രൂപ്പ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3,71,119 കോടി എന്ന വാര്‍ഷിക വരുമാനമാണ് ഇപ്പോള്‍ 4,01,301 കോടിയായി ഉയര്‍ന്നിരിക്കുന്നത്. മകന്‍ ആകാശിനേയും മകള്‍ ഇഷയേയും മുകേഷ് കുടുംബ ബിസിനസിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്.

ടെലികോം രംഗത്ത് അടുത്ത വിപ്‌ളവമായി പ്രതീക്ഷിക്കുന്ന 4 ജി റിലയന്‍സ് ഗ്രൂപ്പാണ് നടപ്പിലാക്കുന്നത്. റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്ന കമ്പനിയുടെ കീഴിലാണ് 4 ജി പ്രവര്‍ത്തിക്കുന്നത്. ഫോണ്‍, ടി.വി സര്‍വീസ് ട്രയല്‍ റണ്‍ ആരംഭിച്ച് കഴിഞ്ഞു. മുകേഷിന്റെ മകന്‍ ആകാശാണ് പുതു തലമുറ ബിസിനസിന് ചുക്കാന്‍ പിടിക്കുന്നത്. പെട്രോകെമിക്കല്‍ രംഗത്തെ നിക്ഷേപമാണ് മുകേഷിനെ കൂടുതല്‍ ധനികനാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്‌ളക്‌സ് ഗുജറാത്തിലെ ജാം നഗറില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഗ്രൂപ്പിന്റേതാണ്