വേനല്‍ചൂടില്‍നിന്നും രക്ഷ നേടാന്‍ ചില പൊടിക്കൈകള്‍

302

summer_heat_india_boolokam
ഇടയ്ക്കിടെ മഴ വിരുന്നെത്തുന്നുണ്ടെങ്കിലും വേനല്‍ ചൂടിനാല്‍ വലയുകയാണ് നാമെല്ലാവരും. അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കുക എന്നത് ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാവുന്ന ഒരു കാര്യമല്ല. എന്നാല്‍, അനുദിനജീവിതത്തില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ വേനല്‍ ചൂട് കൊണ്ടുള്ള പല പ്രശ്‌നങ്ങളും ഒഴിവാക്കാവുന്നതേ ഉള്ളു. നമ്മള്‍ ഇതിലൊന്നും അത്ര ശ്രദ്ധ കൊടുക്കിന്നില്ല എന്ന് മാത്രം.

1. ധാരാളം വെള്ളം ശരീരത്തില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. നാരങ്ങവെള്ളം, ഇളനീര്‍, ഫ്രൂട്ട് ജ്യൂസുകള്‍, സംഭാരം എന്നിവ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ദാഹം തോന്നുന്നില്ലെങ്കില്‍ കൂടിയും വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണം.

2. ഇളം നിറങ്ങള്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുക. കറുപ്പ് പോലെയുള്ള കടും നിറങ്ങള്‍ കൂടുതല്‍ ചൂടിനെ ആകര്‍ഷിക്കും.

3. കട്ടി കുറഞ്ഞ, അയവുള്ള വസ്ത്രങ്ങള്‍ വേനല്‍കാലത്തേയ്ക്ക് തിരഞ്ഞെടുക്കുക. ഇത് വായു സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാകും.

4. ഉച്ചയ്ക്ക് 12 നും വൈകുന്നേരം 4 നും ഇടയില്‍ നേരിട്ട് സൂര്യന് കീഴില്‍ നിന്നുകൊണ്ട് ചെയ്യുന്ന ജോലികള്‍ ഒഴിവാക്കുക.