വേറെ പണിക്ക് പോയി ജീവിതത്തില്‍ രക്ഷപ്പെട്ട ചില എഞ്ചിനീയര്‍ന്മാര്‍

  209

  new1

  ഇപ്പോള്‍ നമ്മുടെ നാട്ടിലെ അവസ്ഥ എന്ന് പറയുന്നത് എവിടെ തിരിഞ്ഞു നോക്കിയാലും എഞ്ചിനിയറിംഗ് കോളേജുകള്‍..! മുക്കിനു മുക്കിനു ഇത്തരം കോളേജുകളും വര്‍ഷ വര്‍ഷം നൂറു കണക്കിന് അഭ്യസ്ഥ വിദ്യരും..!!! ഇങ്ങനെ പെറ്റു പെരുകുന്ന എഞ്ചിനീയര്‍ന്മാര്‍ക്ക് ഒക്കെ പണി കൊടുക്കാന്‍ നമ്മുടെ രാജ്യത്തിന് ശേഷിയില്ല…ഇതും പഠിച്ചു ഇങ്ങനെ കറങ്ങി തിരിഞ്ഞു നിന്നാല്‍ അന്നം മുട്ടും എന്ന് മനസിലാക്കി വേറെ പണിക്ക് പോയി പുതിയ രംഗത്തില്‍ പ്രശസ്തറായ ഒരു കൂട്ടം എഞ്ചിനീയര്‍ന്മാരുണ്ട്…അവരെ കുറിച്ചാണ് ഈ ലേഖനം…

  1. അനില്‍ കുംബ്ലെ

  new4

  ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍ ആയ അനില്‍ ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയിരുന്നു. 1992ല്‍ എഞ്ചിനിയറിംഗ് ബിരുദം കഴിഞ്ഞു ക്രിക്കറ്റിലേക്ക് കടന്നു വന്ന ജമ്പോ എന്ന് വിളിപ്പേരുള്ള അനില്‍ പിന്നീട് ലോക ക്രികറ്റ് വെട്ടി പിടിക്കുകയായിരുന്നു.

  2. ഹര്‍ഷ ബോഗ്ലെ

  NEW3

  ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ഒരു ക്രിക്കറ്റ് കമന്റെറ്റര്‍..അതാണ് ഹര്‍ഷ. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രികറ്റ് കമന്റെറ്റര്‍മാരില്‍ ഒരാളായ ഹര്‍ഷ ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്നും കെമിക്കല്‍ എഞ്ചിനിയറിംഗ് പഠിച്ച വ്യക്തിയാണ്.

  3. റോവന്‍ ആറ്റ്കിന്സന്‍

  new1

  ഈ പേര് കേട്ടാല്‍ നിങ്ങള്‍ക്ക് ആളെ ചിലപ്പോള്‍ മനസിലാകില്ല. പക്ഷെ മിസ്റ്റര്‍ ബീന്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഈ മുഖം തെളിയും. അതെ മിസ്റ്റര്‍ ബീന്‍ എന്നാ കഥാപാത്രമായി വന്നു നമ്മളെ കുടുകുടെ ചിരിപ്പിച്ചിട്ടുള്ള റോവന്‍ ഒക്സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് പഠിച്ച വ്യക്തിയാണ്.

  4. ആല്‍ഫ്രഡ് ഹിച്ച്കോക്ക്

  new2

  സസ്പന്‍സ് സിനിമകള്‍ ലോകത്തിനു പരിചയപ്പെടുത്തിയ വിശ്വ വിഖ്യാത സംവിധായകന്‍. ഹോളിവുഡ് സിനിമകളെ ലോകം മുഴുവന്‍ എത്തിച്ച അതുല്യ പ്രതിഭ, ഹിച്ച്കോക്ക്..അദ്ദേഹം ഒരു മറൈന്‍ എഞ്ചിനിയര്‍ ആയിരുന്നു.

  5. ചേതന്‍ ഭഗത്

  new5

  5 പോയിന്റ്‌ സംവണ്‍ മുതല്‍ ഈ അടുത്ത് പുറത്തിറങ്ങിയ ഹാല്‍ഫ്‌ ഗേള്‍ഫ്രണ്ട് വരെ എഴുതിയ പുസ്തകങ്ങള്‍ എല്ലാം ഇന്ത്യയിലെ ഏറ്റവും വിലപ്പന മുല്യമുള്ള പുസ്തകങ്ങള്‍. ഈ പുസ്തങ്ങകള്‍ ഒക്കെ എഴുതിയ ചേതന്‍ ഭഗത് ഐഐറ്റി യില്‍ നിന്നും എഞ്ചിനിയറിംഗ് കഴിഞ്ഞു ഇറങ്ങിയ വ്യക്തിയാണ്.

  (തുടരും…)