വേള്‍ഡ്കപ്പിലെ പുതിയ നിയമങ്ങള്‍ ഇന്ത്യക്ക് വിനയാകുമോ..?

0
192

130066001_ms_421480c

ട്വൊന്റി- ട്വൊന്റി ക്രിക്കറ്റ് മത്സരങ്ങളുടെ വരവോട് കൂടി നിലനില്പിനായുള്ള പോരാട്ടത്തിലാണ് ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍. ഈ ഒരു അവസരത്തിലാണ് കാണികളെ ആകര്‍ഷിക്കുന്നതിനും പിടിച്ചിരുത്തുന്നതിനുമായി ഏകദിന മത്സരങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായത്.

ബാറ്റ്‌സ്മാന് അനുകൂലമായാണ് പുതിയ പരിഷകാരങ്ങളില്‍ പലതും മാറിയത്. റൊക്കറ്റ് കുതിക്കും പോലെയാണ് ടീം,വ്യക്തിഗത സ്‌കോറുകള്‍ രണ്ട് വര്‍ഷം കൊണ്ട് ഉയര്‍ന്നത്.

മുഴുവന്‍ സമയവും 30 വാരയ്ക്കുള്ളില്‍ 5 ഫീല്‍ഡര്‍മാരുണ്ടാകണമെന്ന നിബന്ധന ചില്ലറ തലവേദനയൊന്നുമല്ല ക്യാപ്റ്റനും , ബോളര്‍മാര്‍ക്കും സൃഷ്ടിക്കുന്നത്. രോഹിത് ശര്‍മയുടെ രണ്ട് ഡബിള്‍ സെഞ്ചുറികളും, ടീം ടോട്ടലുകള്‍ 350 ന് മുകളിലേക്ക് കുതിക്കാന്‍ തുടങ്ങിയതും ക്രിക്കറ്റിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ശേഷമാണ്.

രണ്ട് എന്‍ഡില്‍ നിന്നും പുതിയ ബോള്‍ ഉപയോഗിക്കാമെന്ന പുത്തന്‍ പരിഷ്‌കാരം ബോളര്‍മാര്‍ക്ക് തെല്ല് ആശ്വാസം പകരുന്നുണ്ടെങ്കിലും ഉപഭൂഖണ്ടങ്ങളിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ ഇതെത്രത്തോളം ഗുണകരമായി മാറുമെന്ന് കണ്ടറിയണം.മറ്റൊരു തലത്തില്‍ ഈ പരിഷ്‌കാരം സ്പിന്നര്‍മാരെ ബോളിംഗില്‍ അപ്രസ്‌കതരാക്കുന്നതാണ്.

കഴിഞ്ഞ 2011 ലോകകപ്പില്‍ മുപ്പത് വാരയ്ക്ക് പുറത്ത് 2 ഫീല്‍ഡര്‍മാര്‍ എന്ന നിയമം 10 ഓവറുകള്‍ക്ക് മാത്രമായിരുന്നു. ഇരു ടീമുകള്ക്കും 5 ഓവര്‍ വീതം രണ്ട് പവര്‍പ്ലേകളും ലഭിച്ചിരുന്നു.

വരുന്ന ലോകകപ്പില്‍15 ഓവര്‍ മാത്രമായിരിക്കും പവര്‍പ്ലേ ആകെയുണ്ടാകുക. 30 വാരയ്ക്ക് വെളിയിലെ ഫീല്‍ഡര്‍മാരുടെ എണ്ണം കുറച്ചതും ബാറ്റ്‌സ്മാന്മാരുടെ വമ്പന്‍ അടികള്‍ക്ക് വഴിവെയ്ക്കും. കേവലംബാറ്റും ബോളും തമ്മിലുള്ള മത്സരമായി ക്രിക്കറ്റ് അതുവഴി മാറും. കൂറ്റനടികള്ക്കും മാസ്മരിക ബാറ്റിംഗുകള്ക്കും കളമൊരുക്കി ക്രിക്കറ്റിനെ പരമാവധി വിനോദപരമാക്കി പിടിച്ച് നിര്‍ത്തുവാനാണ് ബോര്‍ഡിന്റെ ശ്രമം. ബോളര്‍മാര്‍ കളിയിലപ്രസ്‌ക്തരാകുവാന്‍ ഇത് കാരണമാകുന്നു.

‘പുതിയ പിച്ചുകളും നിയമങ്ങളും ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമാണ്. ബോളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമാകും’ മുഹമ്മദ് ഷമി പറയുന്നു. ലോകകപ്പ് നടക്കുന്ന ന്യൂസിലന്റിലെ വേദികള്‍പലതും വളരെ ചെറുതാണ്. പല ചെറിയ ഷോട്ടുകളും ഇത്തവണ സിക്സ്സറുകളായി മാറിയാല്‍ അത്ഭുതപ്പെടാനില്ല.

എന്നാല്‍ ബ്രിസ്‌ബെയ്‌നിലേയും, പെര്‍ത്തിലേയും പിച്ചുകള്‍ ബോളര്‍മാരെ സഹായിക്കുന്നതാണ്. ഇന്ത്യന്‍ ബോളര്‍മാരുടെ കഴിവുകേടും, ബാറ്റ്‌സ്മാന്മാരുടെ സ്ഥിരതയില്ലായ്മയും ധോണിക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ ഏറെ പ്രതികൂലമാക്കും.