വേഷങ്ങള്‍
വായനശാല മുക്ക് കഴിഞ്ഞു കുറച്ചു കിഴക്കോട്ട് നടന്നാല്‍ അച്ചന്‍കോവില്‍ നദിയാണ് അവിടെയെത്തുമ്പോള്‍ ചെങ്കല്‍ പാത അവസാനിക്കും . പൊളിഞ്ഞു വീഴാറായ കല്‍പ്പടവുകള്‍ അതിനോടുചേര്‍ന്നുള്ള നടവഴിയിലൂടെ അല്പദൂരം വടക്കോട്ട് നടക്കുകയെ വേണ്ടു അച്ചുവേട്ടന്റെ വീടായി. കുട്ടികളായിരുന്ന കാലത്തു ഞങ്ങളൊക്കെ ആഴ്ച്ചയിലോരിക്കലെന്കിലും കുളിക്കുക ആ കടവിലയിരുന്നു .
54 total views
വായനശാല മുക്ക് കഴിഞ്ഞു കുറച്ചു കിഴക്കോട്ട് നടന്നാല്‍ അച്ചന്‍കോവില്‍ നദിയാണ് അവിടെയെത്തുമ്പോള്‍ ചെങ്കല്‍ പാത അവസാനിക്കും . പൊളിഞ്ഞു വീഴാറായ കല്‍പ്പടവുകള്‍ അതിനോടുചേര്‍ന്നുള്ള നടവഴിയിലൂടെ അല്പദൂരം വടക്കോട്ട് നടക്കുകയെ വേണ്ടു അച്ചുവേട്ടന്റെ വീടായി. കുട്ടികളായിരുന്ന കാലത്തു ഞങ്ങളൊക്കെ ആഴ്ച്ചയിലോരിക്കലെന്കിലും കുളിക്കുക ആ കടവിലയിരുന്നു . അന്നൊക്കെ കണ്ടിട്ടുണ്ട് ഉമ്മറത്തെ ചാരുകസേരയില്‍ നദിയിലേക്ക് നോക്കിയിരിക്കുന്ന അച്ചുവേട്ടനെ. കഥയും കവിതയുമൊക്കെ എഴുതുന്ന വലിയ അറിവുള്ള ആളാണ് എന്ന് മാത്രം അറിയാം , ആ വീട്ടില്‍ അദ്ദേഹത്തെ കൂടാതെ ആരെയും അന്നൊന്നും പുറത്തേക്ക് കാണാറില്ലായിരുന്നു. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നു തോനുന്നു അദ്ദേഹത്തിന്റെ മരണം . മരിച്ചതിനു ശേഷമാണ് ആ വ്യക്തിയെ പറ്റി ഞങ്ങള്‍ നാട്ടുകാര്‍ ശരിക്കും അറിയുന്നത് . എങ്ങുനിന്നോ ഞങ്ങളുടെ നാട്ടില്‍ എത്തപെട്ട ഒറ്റയാന് . സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് വാങ്ങിയ എഴുത്തുകാരന് ഒക്കെ പുതിയ അറിവുകള്‍. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കുവാന്‍ ഒരാഗ്രഹം തോന്നി.
അരയാകുളങ്ങര അമ്പലമുക്കിനുള്ള ഗാന്ധി സ്മാരക ഗ്രന്ഥശാല ലക്ഷ്യമാക്കി നടക്കുമ്പോള്‍ സി. കെ. അച്യുതന് എന്ന അച്ചുവേട്ടന്റെ പുസ്തകം മാത്രമായിരുന്നു ലക്ഷ്യം. മെമ്പര്‍ഷിപ് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമായിരുന്നു എന്റെ സന്ദര്‍ശനം . ലൈബ്രേറിയന്‍ മോഹനേട്ടന് എല്ലാ പുസ്തകങ്ങളെയും പറ്റി നല്ല ധാരണയായിരുന്നു. എന്റെ ആവശ്യം അറിയിച്ചപ്പോള്‍ അദ്ദേഹം തന്നെ അച്ചുവേട്ടന്റെ നല്ലൊരു കഥ എടുത്തു തന്നു ‘ വേഷങ്ങള്‍ ‘ . എന്നോടായി പറയുകയും ചെയ്തു ‘ ഈ കഥയില്‍ കഥാകൃത്തിന്റെ ആന്മാംശം ഉള്ള ഒരു കഥാപാത്രമുണ്ട് , നല്ലപുസ്തകം വായിക്കൂ…’. സന്തോഷത്തോടെ ഞാനത് വാങ്ങി , വായിച്ചു തീര്‍ക്കാനുള്ള ആവേശത്തോടെ വീട്ടിലേക്കു നടന്നു.
ആമുഖം വായിച്ചപ്പോള്‍ തന്നെ കഥയിലൂടെ സഞ്ചരിക്കാന്‍ വല്ലാത്തൊരാവേശം തോന്നി , ഓരോ അധ്യായങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അത് അച്ചുവേട്ടന്റെ കഥയാണ് എന്ന് തോന്നിപ്പോയി. അദ്ദേഹം മരിച്ചതിനു ശേഷം കേട്ട കഥകള്‍ പലതും ഒരുപക്ഷെ ഈ കഥ വായിച്ചവര്‍ പ്രച്ചരിപ്പിച്ചതാവം .കഥയുടെ പകുതിയിലെത്തുമ്പോള്‍ മനസ്സിലാകും ആ മനുഷ്യന് ജീവിതത്തില്‍ എത്രത്തോളം ഒറ്റപ്പെട്ടിരുന്നു എന്ന്. ഒരു പക്ഷെ ഈ കഥ മാത്രമാവും ഇത്ര ശ്രദ്ധയോടെ ഒറ്റ ഇരുപ്പില്‍ ഞാന്‍ വായിച്ചു തീര്‍ത്തത്. പുസ്തകം മടക്കി വച്ച് ഉമ്മറത്തെ തിണ്ണയില്‍ ഇരിക്കുമ്പോഴും പല കഥാ സന്ദര്‍ഭങ്ങളും മനസ്സിലൂടെ കടന്നു വരുന്നു. ചില വരികള്‍ വലിയ വലുപ്പത്തില്‍ തെളിഞ്ഞു നില്ക്കുന്നു.
ആ കഥയുടെ അവസാന ഭാഗം അച്ചുവേട്ടന് ഇങ്ങനെ എഴുതി തീര്‍ത്തിരിക്കുന്നു ‘ വേഷങ്ങള്‍ വേണമെന്നില്ല ഇനി ആടാന്‍ പക്ഷെ എന്നിലെ ജീവന് എന്ന ശത്രു വേഷങ്ങള്‍ തന്നുകൊണ്ടേയിരുന്നു . ഓടിയോളിച്ചിട്ടും നിഴല്ക്കൂത്തായി നീയെന്നെ വെട്ടയാടികൊണ്ടേയിരുന്നു. ചാരുകസാലയിലിരുന്ന എന്റെ ചിന്തകള്‍ തിരിച്ചറിഞ്ഞ തെക്കേ പറമ്പിലെ മൂവാണ്ടന്‍ മാവ് അരുതേ എന്ന് കൈകൂപ്പി നിന്നു ‘ .
55 total views, 1 views today
