വൈദ്യുതി ലാഭിക്കാനായി ഒരു കറുത്ത ഗൂഗിള്‍…!

272

1നമ്മള്‍ ദിവസവും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവരാണല്ലോ. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഹോം പേജ് ആയി വയ്ക്കുന്നത് ഗൂഗിള്‍ സെര്‍ച്ച് പേജും ആയിരിക്കും. ചില പഠനങ്ങളില്‍ LCD/LED/CRT മോണിറ്ററുകള്‍ ഡാര്‍ക്ക് കളറുകളെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത് ലൈറ്റ് കളറുകള്‍ക്ക് വേണ്ടിയാണു എന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ ഗൂഗിള്‍ ഹോം പേജില്‍ ഉപയോഗിച്ചിരിക്കുന്ന തൂവെള്ള നിറം ഒരുപാട് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്നര്‍ത്ഥം.

ഇനി ഗൂഗിളില്‍ ഈ തൂവെള്ള നിറത്തിന് പകരം കറുത്ത നിറമാണ് എങ്കിലോ കുറെയേറെ വൈദ്യുതി ലാഭിക്കാം അല്ലേ..!

അതിനു സൌകര്യമൊരുക്കുന്ന വെബ്‌സൈറ്റ് ആണ് Backle.com. ഗൂഗിളുമായി ബന്ധങ്ങള്‍ ഒന്നുമില്ലെങ്കിലും ഗൂഗിളിന്റെ തന്നെ കസ്റ്റം സെര്‍ച്ച് എന്ന കോഡ് ഉപഴോഗിച്ചാണ് ഈ വെബ്‌സൈറ്റ് പ്രവൃത്തിക്കുന്നത്.

ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം ‘ഓ സ്‌ക്രീന്‍ ഒന്ന് കറുപ്പിക്കുമ്പോഴേക്കും ലക്ഷങ്ങളുടെ വൈദ്യുതി അല്ലേ ലാഭിക്കുന്നത് എന്ന് ? ‘

എന്നാല്‍ ലോകത്താകമാനമുള്ള അനേകം കമ്പ്യൂട്ടറുകള്‍ ഇങ്ങനെ വൈദ്യുതി ലാഭിക്കുകയാണെങ്കില്‍, നമുക്ക് എത്രയോ കോടി വാട്ട് വൈദ്യുതി ലഭിക്കാന്‍ കഴിയും, സൈറ്റിന്റെ ഹോം പേജില്‍ സെര്‍ച്ച് ബോക്‌സിന് താഴെയായി അവര്‍ ആകെ ലാഭിച്ച വൈദ്യുതിയുടെ കണക്കുമുണ്ട് .