വൈധേഹിയിലെ മാലാഖമാര്‍ (ഒരു ചെറിയ ഹാര്‍ട്ട് അറ്റാക്)
പണ്ട് ഭാരതത്തില്‍ 25 സംസ്ഥാനങ്ങള്‍ ഉണ്ടെന്നും..അതില്‍ ഇരുപത്തിഅഞ്ചാം സംസ്ഥാനം ആണ് ഗോവ എന്നും മൂന്നാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍…ഗോവയേ കുറിച്ചു മനസില്‍ ഒരു ദുര്‍വിചാരവും തോന്നിയിട്ടില്ല….പിന്നെ കോളേജില്‍ വെള്ളംഅടി തുടങ്ങിയ ഫൈനല്‍ ഇയറില്‍ പന്തായി ആണ് പറഞ്ഞത്,മദ്യം വെറുതെ കൊടുക്കുന്ന ഗോവയേ പറ്റി,ഫെനീ എന്നു എന്തോ ഒരു സാധനം അവിടെയാണ് പിറന്നതെന്നും,അവിടെയേ കിട്ടത്തുള്ളെന്നും!! ഒരു സ്മിര്‍നോഫ് വാങ്ങുക എന്നതായിരുന്നു അന്നത്തെ വലിയ സ്വപ്നം…അതിനായ് ഒരു പൌഡര്‍ ടിനില് ചില്ലറ പൈസകള്‍ ഇട്ട് തുടങ്ങി.കഴിയുന്ന എല്ലാ വഴികളില്‍ ചില്ലറകള്‍ ഒപ്പിക്കാനും തുടങ്ങി.(പിന്നെ അത്യാവശ്യം വന്നപ്പോള്‍ പന്തായി ആ ചില്ലറകള്‍ എടുത്തു പറ്റുകടയില്‍ കൊടുത്ത കാര്യം ഞാന്‍ ബോധാപൂര്വം വിസ്മരിക്കുന്നു!!)
81 total views

പണ്ട് ഭാരതത്തില്‍ 25 സംസ്ഥാനങ്ങള്‍ ഉണ്ടെന്നും..അതില്‍ ഇരുപത്തിഅഞ്ചാം സംസ്ഥാനം ആണ് ഗോവ എന്നും മൂന്നാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍…ഗോവയേ കുറിച്ചു മനസില്‍ ഒരു ദുര്‍വിചാരവും തോന്നിയിട്ടില്ല….പിന്നെ കോളേജില്‍ വെള്ളംഅടി തുടങ്ങിയ ഫൈനല്‍ ഇയറില്‍ പന്തായി ആണ് പറഞ്ഞത്,മദ്യം വെറുതെ കൊടുക്കുന്ന ഗോവയേ പറ്റി,ഫെനീ എന്നു എന്തോ ഒരു സാധനം അവിടെയാണ് പിറന്നതെന്നും,അവിടെയേ കിട്ടത്തുള്ളെന്നും!! ഒരു സ്മിര്‍നോഫ് വാങ്ങുക എന്നതായിരുന്നു അന്നത്തെ വലിയ സ്വപ്നം…അതിനായ് ഒരു പൌഡര്‍ ടിനില് ചില്ലറ പൈസകള്‍ ഇട്ട് തുടങ്ങി.കഴിയുന്ന എല്ലാ വഴികളില്‍ ചില്ലറകള്‍ ഒപ്പിക്കാനും തുടങ്ങി.(പിന്നെ അത്യാവശ്യം വന്നപ്പോള്‍ പന്തായി ആ ചില്ലറകള്‍ എടുത്തു പറ്റുകടയില്‍ കൊടുത്ത കാര്യം ഞാന്‍ ബോധാപൂര്വം വിസ്മരിക്കുന്നു!!)
അപ്പോ പറഞ്ഞു വന്നത് ഗോവയേ കുറിച്ാണ്.ഒരിക്കലെങ്കിലും ഗോവയില്‍ പോകണം എന്നു എല്ലാ കള്ളു കൂടീയന്മാരെയും പോലെഎന്റെ മനസിലും ഒരു മോഹം എപ്പോഴോ നാമ്പെടുതതിരുന്നു.പോയി പോയി പോണ്ടിച്ചേരി വരെ ഒക്കെ എത്തി.പക്ഷേ ഗോവ എന്നെങ്കിലും പോകാം എന്നു കരുതി മാറ്റി വെച്ചു.അപ്പോഴാണ് നമ്മുടെ സ്വന്തം മുകുന്ദന് കല്യാണം കഴിക്കാന്‍ പോവുന്നെന്ന് കേട്ടത്.ലാലേട്ടന് പറയുന്നത് പോലെ ‘സുമംഗലിയായ മുകുന്ദന്,എന്റെ ജീവിതത്തില്‍ കാണാന്‍ പോകുന്ന ഏറ്റവും മനോഹരമായ് കാഴ്ച് എന്നു ഞാന്‍ ഉറപ്പിച്ചു.അങ്ങിനെ കല്യാണം കൊഴിപ്പിക്കാന്‍ വേണ്ടി ഒരു ബ്യാചലര് ട്രിപ് പോകാന്‍ പരിപാടി ഉണ്ടാക്കി,എങ്ങോട്ടാ?നമ്മുടെ സ്വന്തം ഗോവ എന്നു പറയുന്ന ആ സ്വര്‍ഗത്തിലേക്ക്…
പ്ലാനുകളും സ്കെഡുളുകളും, വളരെ വേഗത്തില്‍ ട്രെയിന്‍ ടീക്കെട്ടുകളായും,ബസ് ടീക്കെട്ടുകള് ആയും പരിണാമം പ്രാപിച്ചു.പലവഴിക്ക് ചിതറി പോയവര്‍ ബ്യാംഗലുര് വന്നു, എല്ലാരും കൂടെ ഗോവക്കു ഒരു ട്രിപ്. സുഖമുള്ള ഏര്‍പ്പാട് തന്നെ. ആദ്യമേ കേറി അങ്ങു ലീവ് അപ്ലൈചെയ്തു.അപ്പോഴേ ഒരു സംശയം.ഞാന്‍ എന്തൊക്കെ കാര്യത്തിനു ഇറങ്ങി തിരിച്ചിട്ടുണ്ടോ, അതെല്ലാം കുളം ആയിട്ടുണ്ട്. കോളേജ് ഇനാഗുരെഷന് മുതല്‍ കെ.എസ്.യു ഇലക്ഷന് വരെ.എല്ലാം എട്ടു നിലയില്‍ തകര്‍ന്നു.എങ്കിലും ഞാന്‍ എന്റെ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു,ഇത്തവണ എല്ലാം നന്നാകും.ഗോവ സിനേമയില് കാണുന്നത് പോലെ പബ്ബുകളും, നൈറ്റ് പാര്‍ട്ടികളും മദ്യത്തില്‍ ഉള്ള കുളിയും എന്റെ സ്വപ്നങ്ങളില്‍ കേറി വന്നു തുടങ്ങി.
അതിനിടയില്‍ ഇടക്ക് ഗോള്‍ഡ്മാന്‍ സാക്സിന്റെ (ഫിനാന്‍ഷിയല്‍ ഓര്ഗനിസെഷന്) ചെറിയ ഒരു അസുഖം പിടിപെട്ടു.അങ്ങോട്ട് ചെന്ന് ഒരു ഇന്റര്‍വ്യൂ അടെംഡ് ചെയ്യാന്‍.ഓടി നടന്നു ഇന്റര്‍വ്യൂ അടെംഡ് ചെയ്തു ചെയ്തു,ബ്യാംഗലുര് ഇല് ഇനി കാണാന്‍ സ്ഥലങ്ങളുംകമ്പനികളും ഇല്ല.എന്നെ ക്രൂരമായി ചതിക്കാത്ത കമ്പനികള്‍ ഈ ബാംഗ്ലൂറു കുറവാ.എന്നാലും ഞാന്‍ ഗോള്‍ഡ്മാന്‍ സ്യാക്സ് ഇല്എന്നത്തേയും പോലെ ഇന്റര്‍വ്യൂ അടെംഡ് ചെയ്തു.’ഇനിയും നീ ഇതു വഴി വരില്ലേ ആനകളേയും മേച്ച്കൊണ്ട് അതായിരുന്നു ഇംടര്വ്യൂവര് അവസാനമായി ചോദിച്ച ചോദ്യം’.അതിനു ഞാന്‍ ഒന്നു നീട്ടി മൂളി,തിരിച്ചു വീട്ടിലേക്ക് ബസ്പിടിച്ചു.
ഇന്റര്‍വ്യൂ ചെയ്തു പേടിപ്പിച്ചിട്ടില്ല,എന്നാലും ഒരു വല്ലാത്ത പനി പിടിച്ചു.എവിടുന്നോ വന്നു കൂടിയ ഒരു വല്ലാത്ത പനി.എങ്ങോട്ടെങ്കിലും ഇറങ്ങാന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഓരോരോ തടസങ്ങള്‍ അല്ലാതെ എന്താ.ഗോവയും ഫെനിയ്യും മനസില്‍ തെളിഞ്ഞുതെളിഞ്ഞുവരുന്നു.ഇല്ലാ,ഞാന്‍ പിടികൊടുക്കില്ല.മെഡികല്‍ കാര്‍ഡ് ലിസ്റ്റ് എടുത്തു നോക്കി വൈധേഹി ഇന്സ്ടിട്യൂട് ഓഫ് മെഡികല്സയന്സ് വൈട്ഫീല്ഡ്,അപ്പോ ഏതു തന്നെ നമുക്ക് പറ്റിയ സ്ഥലം.രൂമേട് ഇനേയും കൂട്ടി ഒരു ഓട്ടോയില്‍ അങ്ങോട്ട് വെച്ചു പിടിച്ചു.
മൃഗാശുപത്രിയില്‍ കുത്തി വെക്കാന്‍ കൊണ്ട് പോയ പശുവിനെ പോലെ കുറേ മണിക്കൂറുകള്‍ എന്നെ അവിടെ കെട്ടി ഇട്ട്. ഇന്‍ഷുറന്‍സ് ഫോര്മാലിടി എന്നു പറഞ്ഞു. എന്നിട്ടു അവസാനം അവര്‍ പറയുവാ, ഫോട്ടോസ്ട്യാട് മേഷിന് വര്‍ക് ചെയ്യുന്നില്ല, 2 കിലോമീറ്റര്‍ നടന്നു ഒരു കടയില്‍ ചെന്ന് ഫോട്ടോസ്ട്യാട് എടുതതൊണ്ട് വരാന്‍.അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ അലറി. ‘ഒരുത്തനെ ആശുപത്രിയില്കൊണ്ട് വന്നാല്‍,അവനെ ചതതിട്ടേ നോക്കത്തുള്ളോ?’എവിടെ നിന്നോ കുറേ നേഴ്സ്മാര് ഓടി വന്നു,സിനേമയില് ഒക്കെ കാണുന്നത് പോലെ ഒരു സ്ട്രെച്ചേര്ഇല് എന്നെ വലിച്ചു കാഷ്വലിടി എന്നു പറയുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി. എന്നിട്ടു ഒരു ലേഡീ ഡോക്ടര്‍ ഒരു ഭീഷണി,’കിടാക്കാന്‍ ഒരു സ്ഥലം കിട്ടില്ലേ, ഇനി ഇവിടെ ഒരക്ഷരം മിണ്ടി പോകരുത്’ എന്നു.
എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുമ്പ്, 56 നേഴ്സ്മാര് ഓടി വന്നു എന്നെ പകുത്ത് എടുത്തു. ബ്ലഡ് എടുക്കുന്നു,എക്സ്റെ എടുക്കുന്നു. ഈസിജി മേഷിന് കൊണ്ട് വരുന്നു,ഡ്രിപ്ഇടുന്നു. മനോരമ ക്ലാസ്സിഫൈഡ്സ് പരസ്യം കൊടുത്തത് പോലെ ‘എന്തൊരു രെസ്പാന്സ്’!!
‘എനിക്ക് പനിയാ,വേറെ കുഴപ്പം ഒന്നും ഇല്ല.’ എന്റെ വിലാപങ്ങള്‍ ആ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി. പനി ഹാര്ട്ഇനെ ബാധിച്ചിട്ടുണ്ടോ എന്നു അറിയാനാന്‍ ഈസിജി വേണം,അവിടെ നിന്ന ഒരു മലയാളി നേഴ്സ് എന്നെ സമാധനിപ്പിച്ചു.എല്ലാ പ്രശ്നങ്ങളുടേയും അവസാനത്തെ എസ്കലേഷാന് പോയിന്റ് ആയ അജി മോനേ ഞാന്‍ ഫോന് വിളിച്ചു. കുറച്ചു ലാഗ് ഉണ്ടെങ്കിലും അജി മോന് എത്തും എന്നു എനിക്ക് ഉറപ്പായിരുന്നു.
ഇടക്ക് ഒന്നു മയങ്ങിയിട്ടുണ്ടാകണം.കണ്ണ് തുറന്നു നോക്കുമ്പോള്‍ ഒരു പച്ച മുറിയില്‍ ഞാനും കുറേ മരുന്നും,അടുത്ത കട്ടിലില്‍ അജിമോന്.കയ്യില്‍ ഒരു സൂചി കുത്തി വെച്ചിട്ടുണ്ട്, ഇപ്പോ ഇതിനകത്ത് കൂടെ ആണത്രേ ഇഞ്ഞചെക്ഷന് എടുക്കുന്നത്.ഭാഗ്യം മൂത്രം ഒഴിക്കാന്‍ ട്യൂബ് ഒന്നും ഇട്ടിട്ട് ഇല്ല,സമാധാനം.കണ്ണ് തുറക്കാന്‍ നോക്കി ഇരുന്നതു പോലെ എവിടെ നിന്നോ പച്ച വസ്ത്രധരികളായ കുറേ മലയാളിമങ്കമാര്‍ ഓടി വന്നു,അവിടത്തെ നര്സ്മാരാണ്. വൈധേഹിയിലെ മാലാഖമാര്‍!!!!
എല്ലാരുമായി കംപനീ ആകാന്‍ അധികം നേരാമൊന്നും വേണ്ടി വന്നില്ല.മാലാഖമര്‍ ഓരോരോ ഷിഫ്റ്റില്‍! വന്നും പോയും കൊണ്ടിരുന്നു..ബിപിയും ഷുഗറും ചെക് ചെയ്തും…എന്തൊക്കെയോ കുത്തി വെച്ചും എന്റെ ദിവസത്തെ അവര്‍ ഇല്ലാതാക്കി കൊണ്ടിരുന്നു…’ഇവിടെ എത്ര കാലമായി? നാട്ടില്‍ എവിടെയാ?’ ഇപ്പോ ടെംപരെചാര് കുറാവുണ്ടോ? തുടങ്ങിയ സ്ഥിരം ചോദ്യങ്ങളുമായി ഇര പിടിക്കാന്‍ ഇറങ്ങിയെങ്കിലും…മാലാഖമര്‍ പുഞ്ചിരിച്ചു കൊണ്ട് നടന്നു അകന്നു…ഞാന്‍! കണ്ടിട്ടുള്ള നെഴ്സ്മാരെല്ലാം ഒരേ പോലെയാണ്…നല്ല സ്നേഹത്തോടെ ഉള്ള പെരുമാറ്റം മുഖത്ത് വിടരുന്ന പുഞ്ചിരിയും.ശെരിക്കും മാലാഖമര്‍ തന്നെ. വെറുതെ ഞാന്‍ കരുതി, ഭൂമിയിലെ സ്വര്‍ഗം ഈ മാലാഖമാര്‍ക്കൊപ്പം വൈധേഹിയില് ആണെന്ന്.
പലവഴിയില്‍ നിന്നും സഹായ ഹസ്തങ്ങള്‍ ഒഴുകിയെത്തി.ചില പഴയ സഹപാടിനികള്! ഒക്കെ ഹോസ്പിടലില് ! വന്നു കൂട്ട് നിക്കണോ എന്നു പോലും ചോദിച്ചു (നാണം!!) .ഒരു ജൂനിയര്‍ ഡോക്ടര്‍ മാലാഖ ഇടക്ക് ഒക്കെ വന്നു സുഖ വിവരം അന്വഷിച്ചു പോയി.ശല്യം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാന്‍! ഒന്നും പറഞ്ഞില്ല.കയ്യില്‍ കുത്തി വെച്ച സൂചി പോലത്തെ സാധനം കൈ പയ്യേ നീര് വന്നു വേദനിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.അവിടുത്തെ നര്‍സ് മാലാഖമര്‍ ഒക്കെ പറഞ്ഞു സ്നേഹത്തോടെ, ഇവിടെ കിടന്നു പനി കൂട്ടാതെ ഉള്ള നേരം കൊണ്ട്
നാട്ടില്‍ പോകാന്‍.ഇനി വയ്യ,വീട്ടിലേക്ക് തിരിച്ചു പോണം. ചാവുന്നെങ്കില്‍ സ്വന്തം നാട്ടില്‍ (ജലദോഷം പിടിച്ചു ഇന്നു വരെ ആരും ചത്തിട്ടില്ല എന്നാലും!!).
അങ്ങിനെ കാത്ത് കാത്ത് തിങ്കളാഴ്ച വന്നെത്തി.ഇന്നു ഏതോ ഒരു വല്യ ഡോക്ടര്‍ വരും,പുള്ളിയോട് ചോദിച്ചാല്‍ ഡിസ്ചാര്‍ജ് അല്ല,കുടുംബം വരെ എഴുതി തരും എന്നാണ് ചില നര്‍സ് മാലാഖമാര്‍ പറഞ്ഞത്.ചുമയൊക്കെ ഉള്ളില്‍ ഒതുക്കി, ഞാനും അജി മോനും ഡോക്ടര്‍ അങ്കിളിനെ കാത്തിരുന്നു. ഒരു പത്തു പത്തര ആയിക്കാണണം.ഓമനത്മുള്ള ഒരു ഡോക്ടര്‍ മാലാഖ എന്നെ തേടിയെത്തി.പച്ച വസ്ത്രധാരിനികളായ നര്‍സ് മാലാഖമര്‍ ചുറ്റിനും.
ആ മുതിര്‍ന്ന പ്രൊഫെസര്‍ മാലാഖ സ്നേഹം തുളുമ്പുന്ന മുഖം ഉയര്‍ത്തി എന്നോട് സുഖവിവരം അന്വഷിച്ചു.ഞാന്‍ ഫോടോയില് പോലും കണ്ടിട്ടില്ലാത്ത അപ്പുപ്പന്റെ അതേ മുഖം. എനിക്ക് പിറക്കാതെ പോയ അപ്പുപ്പന്! ആണോ എന്നു പോലും ഞാന്‍! സംശയിച്ചു. ജോലിയേ കുറിച്ചു,വീടിനെ കുറിച്ചു ഒക്കെ ചോദിച്ചു. പനി മാറിയെന്നു തോന്നുനെങ്കില് ഡിസ്ചാര്‍ജ് വാങ്ങി നാട്ടില്‍ പൊക്കോളാനും പറഞ്ഞു.ശേരിക്കും ഒരു മാലാഖ തന്നെ. ഇങ്ങിനെ ഉണ്ടോ നല്ല ഡോക്ടര്‍മാര്‍!!
പെട്ടന്ന് കൂടെ ഉള്ള ജൂനിയര്‍ മാലഖക്ക് എന്തോ ഒരു സംശയം.പിള്ളേര് അല്ലേ ഉണ്ടാകും, പുള്ളി എന്തെക്കെയോ എടുത്തു പ്രോഫെസര്ക്ക് കൊടുത്തു.വലിയ മാലാഖ എന്നെ ഒന്ന് തറപ്പിച്ചു നോക്കി,മുഖത്ത് നിന്നും ചിരിയും കളിയും ഒക്കെ എങ്ങോ പോയി മറഞ്ഞു.’വീട്ടില്‍ ആര്‍ക്കെങ്കിലും കാര്‍ഡിയാക് പ്രോബ്ലെംസ് ഹിസ്ടറി ഉണ്ടോ?’ എന്നോടായിരുന്നു ചോദ്യം. ഉണ്ട്…അച്ഛന് ഒരിക്കല്‍ അറ്റാക്ക് വന്നിട്ടുണ്ട്…എന്തേ?’ ഞാനും വിട്ടു കൊടുത്തില്ല .
‘ലിസന്‍ മാന്‍…യൂ ഹാവ് ലോങ്ങ് ലെഫ് ടു ലീവ്.ഈസിജിയില്‍ ഒരു സ്റ്റ്രെയിറ്റ് വേരിയേഷന്‍.കുറച്ചു നേരം എന്തോ ഇയാളുടെ ഹൃദയം വര്‍ക്ക് ചെയ്യുന്നില്ലയിരുന്നു. നമുക്ക് ഒന്ന് കാര്ടിയോലജിസ്റ്നെ കാണാം. ഒരു ഇക്കോ ടെസ്റ്റ് എടുക്കണം. എന്നെ പിടിച്ചു കിടത്തി ഈസിജി എടുത്ത സമയത്തെ കാര്യം എനിക്ക് ഓര്‍മയില്ല,പക്ഷേ ഇപ്പൊ എന്റെ ഹൃദയം നിന്നു.എന്റെ നാവ് പൊങ്ങുന്നില്ല. ഏതോ ഒരു മാലാഖ വന്നു എന്റെ ബിപി ചെക്ക് ചെയ്തു. ‘ഡോക്ടര്‍ 100180 ഉണ്ട്’. ‘കണ്ടോ ഇതാ ഞാന്‍ പറഞ്ഞേ…സംതിംഗ് ഈസ് റോങ്ങ്. മേക് ദി കാര്ടിയോലോജിസ്റ്റ് കണ്‍സല്‍ട്ട് ഹിം ആസ് സൂണ്‍ ആസ് പോസിബിള്‍’ എന്ന് പറഞ്ഞിട്ട എന്റെ അപ്പുപന്റെ രൂപം ഉള്ള ദേവദൂതന് എങ്ങോ പോയ് മറഞ്ഞു.
അവിടം ഒരു മരണവീടു പോലെ ആയി.നെഴ്സ്മാരുടെ എല്ലാം പുഞ്ചിരി മാഞ്ഞു.അവിടെമെങ്ങും ഒരു വിഷാദം നിഴലിച്ചു,ഇടയ്ക്കു ഒരു നെഴ്സ് ചോദിച്ചു…’മലയാളി ഫുഡ് എന്തെങ്കിലും വേണോ? ഞാന്‍ പിജിയില്‍ നിന്നും കൊണ്ട് വന്നത് ഇരിപ്പുണ്ട്!!
ഞാന്‍ അജിമോനെ നോക്കി,ആ മുഖത്തും നിസഹായത,എനിക്ക് വിശപ്പില്ല ഇത്തിരി കഴിയട്ടെ,പതിനാറു ദിവസം കഴിയട്ടെ എന്നാണോ അവന് ഉദേശിച്ചത്? 5 മിനിറ്റ് കഴിഞ്ഞു ഞാന്‍ ചോദിച്ചു? എന്താ ചെയ്യുക? എല്ലാരേം അറിയിക്കേണ്ടേ? നാട്ടില്‍ പോയാലോ? അതാകുമ്പോ എല്ലാര്ക്കും എത്തി ചേരാന്‍ എളുപ്പം.എന്നാല്‍ പിന്നെ നിനക്ക് അത് അങ്ങേരോട് നേരിട്ട് ചോദിയ്ക്കാന്‍ വയ്യാരുന്നോ? അതെങ്ങിനെയാ അപ്പൊ എന്റെ ഹാര്‍ട്ട് നിന്നു പോയില്ലേ?
എന്നിലെ രോഗി മുറി തുറന്നു പുറത്തേക്കോടി.ദൂരെ ഒരു മുറിയുടെ പുറത്തു നിന്നും ഞാന്‍ ഡോക്ടര്‍ അങ്കിള്‍നെ കണ്ടു.പഴയ സിനിമയില്‍ ബേബി ശാലിനി ഒക്കെ ചിനുങ്ങുന്നത് പോലെ ഞാനും ചിണുങ്ങി ‘ഡോക്ടര്‍ അങ്കിള്‍ ഡോക്ടര്‍ അങ്കിള്‍ എനിക്ക് വീട്ടില്‍ പോണം. ഇവിടെ എനിക്ക് ആരും ഇല്ല’ ,വീട്ടില്‍ നിന്നും ആര്‍ക്കും ഇവിടെ എത്താനും പറ്റില്ല.ഇട്സ് ഫോര്‍ യു മാന്‍ ഐ കാന്റ്റ് ഡിസ്ചാര്‍ജ് യു,റിസ്ക് ആണ്,കണ്ടിഷന്‍ മോശം. ‘ഞാന്‍ ഫ്ല്യ്റ്റ് പിടിച്ചു പൊക്കോളാം,ചെന്ന ഉടനെ ബെസ്റ്റ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകാം’, നൊ…ഐ കാന്‍ നോട്ട് ലെറ്റ് യു ഗോ. പിന്നെ നിര്‍ബന്ധം ആണെങ്കില്‍ അഗൈന്‍സ്റ്റ് മെഡിക്കല്‍ പ്രാക്ടീസ് സൈന്‍ ചെയ്ത് തന്നിട്ട് പൊക്കോളൂ. പക്ഷേ എന്തെങ്കിലും വല്ലായ്മ തോന്നിയാല്‍ ഹോസ്പിറ്റലില്‍ പോയി കാര്‍ഡിയാക് പ്രോബ്ലം ആണെന്ന് പറയണം,അറ്റ് ലീസ്റ്റ് ആ സമയം സേവ് ചെയ്യാമല്ലോ. ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയുന്ന സമയം ഒക്കെ റിസ്ക് ആണ്!!’
എവിടെയൊക്കെയോ ഒപ്പിട്ട് കൊടുത്തു. ആരുടെയെക്കെയോ കാശില്‍ ഒരു ഫ്ലൈട് ടീക്കേടും ഒപ്പിച്ചു. പറഞ്ഞ ബില്ലിനു കാര്‍ഡ് എടുത്തു ഉരച്ചു,ബില്ല് പോലും നോക്കാതെ.പുറത്ത് വരാന്‍ പോകുന്ന കാബിനായി നോക്കി. പുറത്ത് വല്ലാതെ മഴ പെയ്യുന്നുണ്ടായിരുന്നു.ബ്യാംഗലുര്ഇല് ഒരു അപൂര്‍വ കാഴ്ച. എന്തോ മഴ പെയ്യുമ്പോള്‍ വല്ലാതെ എനിക്ക് പേടിയാണ്. ഒരു അശുഭ ലക്ഷണം പോലെ. സിനേമയില് എല്ലാം മഴയുള്ളപ്പോഴാണല്ലോ പല അപകടവും സംഭവിക്കുന്നത്. ഒരു ഈസീക്യാബ്കാരന്റെ കയ്യില്‍ എന്നെയും,കുറേ കവറുകളും അജിമോന് ഭദ്രമായി ഏല്‍പ്പിച്ചു.അവന് എന്തോ പറയാനുണ്ടായിരുന്നോ അറിയില്ല.
വീടിലെത്തി കിട്ടിയതെല്ലാം വാരി പെറുക്കി ഇട്ട് ബാഗുമായി വീണ്ടുംകാബില്.മുമ്പ് പല തവണ കണ്ടിട്ടുണ്ടെങ്കിലും എയര്‍പോര്‍ട്ട് ഒരു അത്ഭുതം ആയി തോന്നിയത് ആദ്യമായിരുന്നു.എല്ലാവരും എന്നെ തന്നെ നോക്കുണുണ്ടോ?ഓക്സിജന്‍ സിലിണ്ടര്‍ എവിടെയാണോ ഇരിക്കുന്നത്.ഫ്ലൈട് ഇല് കയറി ആദ്യം നോക്കിയത് ഫസ്റ്റ് എയിഡ് ബോക്സ് ആണ്. പതിയെ ഫ്ലൈട് ടേക് ഓഫ് ചെയ്തപ്പോള്‍ ഒരു വല്ലായ്മ. ഒരു ചെറിയ ശ്വാസം മുട്ടല്‍. എന്റെ ബ്ലഡ് പ്രെഷര്‍ കൂടുന്നത് ഞാന്‍ അറിയുന്നു.ഇതിനു മുമ്പൊന്നും ഇല്ലാത്ത ഫീലിംഗ്. ഡോക്ടറുടെ വാക്കുകള്‍ സത്യമായോ? ഇല്ല ഒന്നും സംഭവിച്ചില്ല,ഇത്തിരി കഴിഞ്ഞപ്പോള്‍ എല്ലാം നേരെയായി.
നെടുമ്പാശ്ശേരി എയര്‍പോര്‍ടില്‍ അച്ഛനും അമ്മയും നില്ക്കുന്നുണ്ടായിരുന്നു.പോകുന്ന വഴിയില്‍ ഞാന്‍ പറഞ്ഞു ചെറിയ എന്തോ പ്രശനം കാര്ടിയോലജിസ്റിനെ കാണണം എന്നു. ആലോചിച്ചപ്പോള്‍ ശെരിയാണ്, കഴിഞ്ഞ തവണ ബോള്‍ ചെയ്തപ്പോള്‍ 2 ബോള്‍ കഴിഞ്ഞു വല്ലാത്ത ഒരു ശ്വാസം മുട്ടലും നെഞ്ച് വേദനയും ഉണ്ടായിരുന്നു. വീട്ടില്‍ ചെന്ന് ഇറങ്ങിയ പാടേ ആദ്യം കസിന്റെ വീട്ടിലേക്ക് ഓടി. ബി പി ഒന്നു ചെയ്യാന്‍. ഇപ്പോഴും അതു 100180 തന്നെ. ഏതായാലും നേരം വേളുക്കട്ടെ.അല്ലാതെ എന്ത് ചെയ്യാന്‍. വല്ലാത്ത ഒരു അവസ്ഥ. ഫ്ലൈട് പൊങ്ങിയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ കിടന്നിട്ടും. ഉറങ്ങാന്‍ പറ്റുന്നില്ല. എങ്ങിനെയാണോ ബിപി കൂടിയാല്‍ എന്നു എനിക്ക് അറിയില്ലായിരുന്നു.
പിന്നെ എപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.എന്തോ പതിവില്ലാതെ രാവിലെ എണീറ്റു.ഭക്ഷണത്തോട് ഒന്നും ഒരു താല്പര്യോം ഇല്ല. മൊത്തത്തില്‍ ശരീരം മുഴുവന്‍ വീക്,ഇടക്കിടെ ചുമയും. വൈകുന്നേരം കാര്ടിയോലജിസ്ടിന്റെ ഒരു അപ്പോയിമാന്റ്റ് ഒപ്പിച്ചു.
ഡോക്ടറുടെ വീട്ടില്‍ ഒരു പൂരത്തിനു ഉള്ള ആളുണ്ട്.ക്യൂവില്‍ നിന്നും ഒരു വിധത്തില്‍ അകത്ത് കേറിയപ്പോള്‍.അതാ വരുന്നു തടിമാടന്മാരായ കുറേ ഓട്ടോ ഓടിക്കുന്ന ചേട്ടന്മാര്.കുറേ തെറി വിളി കേട്ടപ്പോള്‍ ആദ്യം ഒന്നും മനസിലായില്ല.ഡോക്ടര്‍ മുഖത്തേക്ക് നോക്കാതെ കുനിഞ്ഞു ഇരിപ്പുണ്ട്.ഡോക്ടര്‍ മെഡികല്‍ കോളേജില്‍ കൊണ്ട് ചെന്ന ഏതോ ഓട്ടോക്കാരനോട് 5000 രൂപാ കൈകൂലി ചോദിച്ചെന്ന്!! ഞാന്‍ എന്റെ ഹൃദയം തപ്പി നോക്കി. ഉണ്ട് അതു അവിടെ തന്നെ ഇരിപ്പുണ്ട്.
അവന്മാര് ഡോക്ടറുടെ മൂഡ് കളഞ്ഞു. എന്നാലും വായിച്ചു നോക്കിയ ഡിസ്ചാര്‍ജ് സമ്മറി നോക്കി ഒന്നു ബി പി യും ചെക് ചെയ്തു പുള്ളി പറഞ്ഞു. ചെറിയ കുഴപ്പം ഉണ്ട്.സാരമില്ല, ഇതിനൊക്കെ മരുന്നു ഉണ്ടന്നേ. ഒന്നു കോലോസട്രോള് നോക്കി,2 ദിവസം കഴിഞ്ഞു വാ,ഈ ചുമ ഒന്നു കുറഞ്ഞാലേ ഇക്കോ ടെസ്റ്റ് ചെയ്യാന്‍ പറ്റൂ.
മൃഗീയവും പൈശാചികവുമായ രണ്ടു ദിവസങ്ങള്‍. ഇടക്കിടെ ഞാനും അമ്മയും മുഖത്തോടു മുഖം നോക്കും. ഒന്നും സംസാരിക്കില്ല.വെറുതെ ഇരിക്കുന്ന നെല്ല് കുത്തിയ അരിയുടെ ചോറും മീന്‍ വറുത്തതും ഒന്നും എന്നെ പ്രലോഭിപിക്കുന്നില്ല.ഇടക്ക് എന്തിനോ വേണ്ടി ഒച്ച ഉണ്ടാക്കുന്ന ഫോണിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കി പോലും ഇല്ല. ഒന്നെങ്കില്‍ നമ്മുടെ ഗോവ ടീമ് അല്ലെങ്കില്‍ എതേലും കണ്സല്ടന്സിക്കാര്. വയ്യ ഒന്നിനും മറുപടി പറയാന്‍. ചിലപ്പോള്‍ ഈ അവസ്ഥ ആകും ലൌകികത ഒക്കെ വെടിഞ്ഞു സന്യാസം സ്വീകരിക്കുക എന്നു പറയുന്നത്.
അങ്ങിനെ എന്റെ വിധി എഴുത്തിന്റെ ദിവസം വന്നെത്തി കോലോസട്രോള് ചെക് ചെയ്തു.അതില്‍ കുഴപ്പം ഒന്നും ഇല്ല എന്നു ആ ലാബ് ഇല് നിക്കുന്ന ചേച്ചി പറഞ്ഞു.ഡോക്ടര്‍ മുകളിലെ നിലയിലേക്ക് ചെല്ലാന്‍ പറഞ്ഞു. ഒരു കമ്പ്യൂട്ടറും എന്തൊക്കെയോ സാധനങ്ങളും അവിടെ കിടപ്പുണ്ട്. കണ്ണ് നീര് വറ്റിയ ചില മുഖങ്ങള്‍ അവിടെ നില്‍പ്പുണ്ട്.പല തവണ ഇക്കോ ടെസ്റ്റ് ചെയ്തു വലിച്ചെറിഞ്ഞ ജീവിതങ്ങള്‍ ആയിരിക്കും. ഒന്നും ചോദിക്കേന്ടായിരുന്നു,എല്ലാ മുഖങ്ങളിലും അവരുടെ വിഷമങ്ങള്‍ എല്ലാം എഴുതി വെച്ചിട്ടുണ്ട്.ഹൃദയം ഇല്ലാത്തവര്‍ എന്നു പറയുന്ന നമ്മുടെ നാട്ടില്‍ ഇത്ര ഹൃദ്രോഗികളോ( എന്നെയും കൂട്ടി?).
ഡോക്ടര്‍ വന്നു, എന്റെ ഷര്‍ട്ട് ഊരി എന്തോ ഒരു സോലുഷന് ദേഹത്തും മുഴുവന്പ തേച്ചു,വല്ലാത്ത തണുപ്പൂള്ള എന്തോ ഒന്നു. കാണും തണുപ്പ് കാണും ടെന്‍ഷന്‍ കുറക്കാന്‍ ആയിരിക്കും ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഒരു വൃത്തികെട്ട സാധനം വെച്ചു അങ്ങേര് എന്റെ മേത്ത് മുഴുവന്‍ സ്കാന്‍ ചെയ്യാന്‍ തുടങ്ങി.എനിക്ക് വേദാനിക്കുന്നു എന്ന്പറഞ്ഞിട്ടും പുള്ളി നിര്‍ത്തിയില്ല. വേദന ഉണ്ടാകും ഞാന്‍ സമാധാനിച്ചു. പിന്നെ എന്തോ ഒരു റിപ്പോര്‍ട്ട് പ്രിന്റ് ചെയ്തു തന്നു. പിന്നെ ഒരു ഉപദേശവും, ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ ചിലപ്പോള്‍ ഹാര്‍ട് നിന്ന് പോകും,വേണേല്‍ വല്ല കഫ്സിറപ്പും എഴുതി തരാമെന്ന്!!!
പുറത്തേക്ക് നടക്കുമ്പോള്‍ അമ്മയുടെ മനസില്‍ പോകേണ്ട അമ്പലങ്ങളും ചെയ്യേണ്ട വഴിപാടുകളും ആയിരുന്നു. ഒരു നിരാശ ബോധം കലര്‍ന്ന വിഷമത്തോടെ ഞാന്‍ ആലോചീച്ചത് മുഴുവന്‍ ഫെനിയെയും ഗോവ ബീചിനെയും കുറിച്ചായിരുന്നു !!
82 total views, 1 views today
