വൈഫൈ അടിച്ചുമാറ്റുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് !

  186

  wifi-icon-png-transparent

  എല്ലാ ന്യൂജനറേഷന്‍ പിള്ളേരും ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിക്കുന്ന മോഷണമാണ് വൈഫൈ മോഷണം. മാളുകളില്‍ നിന്ന് ഫോണിന്റെ/ലാപ്‌ടോപ്പിന്റെ വൈഫൈ ഓണാക്കുമ്പോള്‍ പലപ്പോഴും പാസ്‌വേര്‍ഡ് സുരക്ഷയില്ലാത്ത കണക്ഷന്‍ കിട്ടാറുണ്ട് എന്നത് ഈ മോഷ്ടാക്കളെ മോഷ്ടിക്കാന്‍ പ്രേരിപിക്കുന്നു.

  ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ഡാറ്റാ കൈമാറ്റം നടത്താന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് വിക്ടര്‍ ഹേസ് എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച വൈ ഫൈ.

  സുരക്ഷിതമല്ലാത്ത വൈ ഫൈ നെറ്റ് വര്‍ക്കുകള്‍ എളുപ്പത്തില്‍ അടിച്ചു മാറ്റാം പക്ഷെ അത് ഉപയോഗിക്കുമ്പോള്‍ ചില കുഴപ്പങ്ങള്‍ നേരിടാനും നിങ്ങള്‍ തയ്യാറായി ഇരിക്കണം.

  സുരക്ഷിതമല്ലാത്ത വൈഫൈയില്‍ കണക്ട് ആയിരിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ ഫോണില്‍/ ലാപ്‌ടോപ്പിലുള്ള ഡാറ്റാകള്‍ സുരക്ഷിതമായിരിക്കുകയില്ല.

  ലാപ്‌ടോപ്പിലെ/മൊബൈലിലെ ഷെയറിംഗ് ഓപ്ഷന്‍ ഓണ്‍ ആണെങ്കില്‍ അത് ഓഫ് ചെയ്യുക. കാരണം ഷെയറിംഗ് ഓണ്‍ ആയി സൂക്ഷിച്ചാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഉപകരണം അനായാസം ഹാക്ക് ചെയ്യാന്‍ സാധിച്ചെന്ന് വരാം.

  വൈ ഫൈ നെറ്റ്‌വര്‍ക്കുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഓട്ടോമാറ്റിക്കായി കണക്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആക്ടീവായിരിയ്ക്കും. ഈ സംവിധാനവും ഓഫ് ചെയ്തിടുക.

  ഒരു പബ്ലിക് നെറ്റ്‌വര്‍ക്കിലേയ്ക്ക് ലോഗ് ഇന്‍ ചെയ്യുന്നതിന് മുമ്പ് അതിന്റെ നെറ്റ്വര്‍ക്കിന്റെ പേര് ശരിയാണെന്ന് ഉറപ്പിയ്ക്കുക. കാരണം ചിലപ്പോള്‍ നിങ്ങള്‍ ചെന്ന് കയറുന്നത് ഹാക്കര്‍മാരുടെ മടയിലേക്ക് ആയിരിക്കും.

  വ്യത്യസ്ത പാസ്‌വേഡുകള്‍ നഷ്ടപ്പെടാതെ സൂക്ഷിയ്ക്കാന്‍ പാസ്‌വേഡ് മാനേജറുകള്‍ ഉപയോഗിയ്ക്കാം. ഒരു നല്ല ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുക. ഒരു പരിധിവരെ ഇതൊക്കെ പാലിച്ചാല്‍ കുഴപ്പങ്ങളുണ്ടാകാതിരിക്കാനാകും.