വൈരുദ്ധ്യാത്മക രോഗീ മന:ശാസ്ത്രം..

0
592

 

 

 

 

 

 

 

  1. രോഗികൾ നല്ല ഡോക്ടർമാരെ ഇഷ്ടപ്പെടുകയും..എല്ലാ ഡോക്ടർമാരുടെയും മരുന്നുകളെ വെറുക്കുകയും ചെയ്യുന്നു..
  2. ഡോക്ടർമാർ എല്ലാവരും ലളിതമായ ജീവിതം നയിക്കുന്നവരും സാധാരണക്കാരും ആകണമെന്ന് രോഗികൾ ആഗ്രഹിക്കുന്നു. അതേ സമയം പണവും പത്രാസും ഏറ്റവും വലിയ കാറും ഉള്ള ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുകയും ചെയ്യുന്നു.

  3. രോഗികൾ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഒരു തിരക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.. അതേ സമയം ഏറ്റവും തിരക്കുള്ള ഡോക്ടറെ കാണാനും ചെല്ലുന്നു..

  4. ചികിത്സിക്കുന്ന ഡോക്ടർ ലീവിലാണ് എന്ന് അറിയുമ്പോൾ രോഗി ‘കലിപ്പിൽ’ ആകുന്നു. അതേ സമയത്ത് ആ ഡോക്ടര്‍ അസുഖം കാരണമാണ് ലീവിൽ എന്നറിയുമ്പോൾ ഡോക്ടർക്കും ‘പണി’ കിട്ടിയതാണെന്നറിഞ്ഞു രോഗിയുടെ ചുണ്ടിൽ പുഞ്ചിരി വിടരുന്നു.

  5. ഡോക്ടർമാരുടെ ജീവിതത്തിന്റെ ആദ്യ പകുതി സാമ്പത്തികമായി വളരെ പ്രയാസം നിറഞ്ഞതാകും. രണ്ടാം പകുതി ധനം ഉള്ളതും തിരക്ക് ഉള്ളതും ആയിരിക്കും.. എന്നാൽ രണ്ടാം പകുതിയെക്കാൾ ഡോക്ടർമാർ ജീവിതം ആസ്വദിക്കുക ആദ്യ പകുതിയിൽ ആയിരിക്കും..

  6. രോഗിക്ക് ഡോക്ടർമാരോടുള്ള അടിസ്ഥാന വികാരം ‘പുജ്ഞം” ആണ്.

  7. രോഗികൾ തന്നെ രക്ഷിച്ച ഡോക്ടറെ എളുപ്പം മറക്കുകയും ‘പണി’ തന്ന ഡോക്ടറെ ജീവിതകാലം മുഴുവൻ ഓർക്കുകയും ചെയ്യും..

  8. രോഗികൾ ഗവണ്മെന്റ് ആരോഗ്യ സ്ഥാപനങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും കാര്യമായ രോഗം വന്നാൽ പ്രൈവറ്റ് സ്ഥാപനം തേടി പോകുകയും ചെയ്യും..

  9. രോഗികൾക്ക് ഡോക്ടർമാരുടെ അഭിപ്രായത്തെക്കാൾ വിശ്വാസം ആ രോഗം വന്ന രോഗിയുടെ അനുഭവം ആണ്..

10 . ഭൂരിഭാഗം രോഗികളും തങ്ങളുടെ മക്കളെ ഡോക്ടറാക്കണമെന്ന് ആഗ്രഹിക്കുന്നു.. എന്നാൽ ഡോക്ടർമാർ പൊതുവേ തങ്ങളുടെ മക്കൾ ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്നില്ല..

  1. രോഗികൾ തനിക്ക് ഏറ്റവും പരിചയം ഉള്ള ഡോക്ടറുടെ അടുത്ത് കുടുംബ പ്രാരാബ്ധത്തെപ്പറ്റി ദീർഘമായി സംസാരിക്കുകയും ചികിത്സ തേടാൻ ഏറ്റവും അപരിചിതനായ ഡോക്ടറെ തിരഞ്ഞെടുക്കുകയും ചെയ്യും..