വൈറലായ മുടി ചുരുട്ടല്‍ ക്ലാസ്സ് [വീഡിയോ]

369

curl-222

സൌന്ദര്യ സംരക്ഷണത്തെ കുറിച്ച് വാചാലരാകുന്നതില്‍ പുരുഷന്മാരെക്കാള്‍ ഏറെ മുന്നിലാണ് സ്ത്രീകള്‍ . എവിടെ നിന്നെങ്കിലും സൌന്ദര്യ സംബന്ധിയായ പുതിയ അറിവുകള്‍ കിട്ടിയാല്‍ സ്വയം പരീക്ഷിക്കുക മാത്രമല്ല, മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.

ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ, ഫ്‌ലോറിഡയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ടോറി ലോക് ലിയര്‍, മുടി എങ്ങനെ ചുരുണ്ടതാക്കാം എന്നതിനെ നമ്മള്‍ക്കൊരു വീഡിയോ ക്ലാസ്സ് എടുത്തു തരികയാണ്. മുടി ചുരുട്ടുന്ന ദണ്ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി പറഞ്ഞതിനു പിന്നാലെ, സ്വന്തം മുടി താലോലിച്ച് ഒരു ക്ലാസ്സാണ്, പരിചയസമ്പന്നയായ ബ്യൂട്ടീഷ്യനെ പോലെ. ക്ലാസ്സ് തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇലക്ട്രിക് ദണ്ഡിനു മുകളില്‍ മുടി ചുരുട്ടി വെച്ചതിനു ശേഷം ഒന്നു വലിച്ചപ്പോള്‍ ഒരു വേദന .., ബാക്കി പറയുന്നില്ല, നിങ്ങള്‍ തന്നെ ഒന്നു കണ്ടു നോക്കൂ.

യൂട്യൂബിലിട്ട് ഒരാഴ്ച തികയുന്നതിനു മുന്‍പ് തന്നെ 42 ലക്ഷത്തിലധികം പ്രാവശ്യം ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഇതിനു പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച ഫേസ്ബുക്ക് ഫാന്‍ പേജ് തുടങ്ങിയ ടോറിക്ക് ഇപ്പോള്‍ തന്നെ രണ്ടായിരത്തിലധികം ലൈക്കുകള്‍ കിട്ടി.