curl-222

സൌന്ദര്യ സംരക്ഷണത്തെ കുറിച്ച് വാചാലരാകുന്നതില്‍ പുരുഷന്മാരെക്കാള്‍ ഏറെ മുന്നിലാണ് സ്ത്രീകള്‍ . എവിടെ നിന്നെങ്കിലും സൌന്ദര്യ സംബന്ധിയായ പുതിയ അറിവുകള്‍ കിട്ടിയാല്‍ സ്വയം പരീക്ഷിക്കുക മാത്രമല്ല, മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.

ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ, ഫ്‌ലോറിഡയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ടോറി ലോക് ലിയര്‍, മുടി എങ്ങനെ ചുരുണ്ടതാക്കാം എന്നതിനെ നമ്മള്‍ക്കൊരു വീഡിയോ ക്ലാസ്സ് എടുത്തു തരികയാണ്. മുടി ചുരുട്ടുന്ന ദണ്ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി പറഞ്ഞതിനു പിന്നാലെ, സ്വന്തം മുടി താലോലിച്ച് ഒരു ക്ലാസ്സാണ്, പരിചയസമ്പന്നയായ ബ്യൂട്ടീഷ്യനെ പോലെ. ക്ലാസ്സ് തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇലക്ട്രിക് ദണ്ഡിനു മുകളില്‍ മുടി ചുരുട്ടി വെച്ചതിനു ശേഷം ഒന്നു വലിച്ചപ്പോള്‍ ഒരു വേദന .., ബാക്കി പറയുന്നില്ല, നിങ്ങള്‍ തന്നെ ഒന്നു കണ്ടു നോക്കൂ.

യൂട്യൂബിലിട്ട് ഒരാഴ്ച തികയുന്നതിനു മുന്‍പ് തന്നെ 42 ലക്ഷത്തിലധികം പ്രാവശ്യം ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഇതിനു പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച ഫേസ്ബുക്ക് ഫാന്‍ പേജ് തുടങ്ങിയ ടോറിക്ക് ഇപ്പോള്‍ തന്നെ രണ്ടായിരത്തിലധികം ലൈക്കുകള്‍ കിട്ടി.

 

You May Also Like

കനിഹയുടെ ഫോട്ടോയും മലയാളികളുടെ നോട്ടവും

മലയാളികള്‍ സ്വന്തമാക്കിയ അന്യഭാഷ നടിമാരില്‍ ഒരാളാണ് കനിഹ സുബ്രഹ്‌മണ്യനും. വിവാഹ ശേഷവും, കുഞ്ഞുങ്ങള്‍ ആയതിന് ശേഷവും കാമ്പുള്ള നായിക വേഷങ്ങള്‍ ചെയ്യുന്ന ചുരുക്കം ചില നടിമാരില്‍

മതംമാറാനിടയായ സാഹചര്യം വെളിപ്പെടുത്തി തമിഴ് താരം വിനീത

ബുദ്ധമതം സ്വീകരിക്കാനിടയായ സാഹചര്യം വെളിപ്പെടുത്തി തമിഴ് താരം വിനീത വിജയകുമാർ. സമാധാനവും സന്തോഷകരവുമായ ജീവിതത്തിനു വേണ്ടിയാണ്…

നന്മയുടെ ഒരു ചിരി കൂടി

കമ്പനി മുങ്ങുന്ന ഘട്ടം വന്നപ്പോഴാണ് ശാദി മുതലാളി അലമാരതുറന്നു പണ്ട് മടങ്ങിയ ചെക്കുകള്‍ എടുത്തു പുറത്തേക്കു ഇട്ടത്, ബിസിനസ് നല്ല രീതിയില്‍ നടന്നിരുന്നപ്പോള്‍ മടങ്ങി വന്ന ചെറിയ ചെറിയ തുകയുടെ ചെക്കുകള്‍ ഒരു ഇരുപത്തഞ്ചോളം വരും അവ എന്റെ ടേബിളിനു മുകളില്‍ ഇട്ടു കിട്ടാവുന്നവ മാര്‍കെറ്റില്‍ നിന്നും പിരിച്ചെടുക്കാന്‍ പറഞ്ഞു .പ്രതാപിയായ കാലത്തു കൈ അയച്ചു എല്ലാവരെയും സഹായിച്ചിരുന്ന മഹാനുഭാവനായ മനുഷ്യന്‍ ആയിരുന്നു മുതലാളി , ആരെയും വിശ്വസിക്കുന്ന ഒരു പഞ്ച പാവം വാങ്ങികൊണ്ട് പോയവര്‍ക്ക് കൈയും കണക്കുമില്ല ദൈവം തരുന്നത് മറ്റുള്ളവര്‍ക്ക് കൂടി കൊടുക്കാന്‍ ആണെന്ന് പറഞ്ഞിരുന്ന ഉദരമാതിക്ക് ഇങ്ങനെ ഒരു അവസ്ഥ സ്വപ്‌നേപി പ്രതീക്ഷിച്ചിരുന്നതല്ല

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Job Lonappan (Job Master) സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘CHATHRA the student’ .CHATHRA…