വൈറ്റിലയിലെ ഒട്ടോക്കാര്‍ക്ക് പട്ടിണി മാറ്റണ്ട !!!

152

01

‘ഓട്ടോ ഓട്ടോ ഓട്ടോക്കാരന് പട്ടിണി മാറ്റെണ്ടേ’ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ സിനിമയിലെ ഒരു പാട്ടിന്റെ വരിയാണ് ഞാന്‍ എഴുതിയത് .

ഇന്ന് വൈറ്റിലയില്‍ വെച്ചുണ്ടായ സംഭവം വെച്ച് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഓട്ടോക്കാര്‍ക്കൂ ഓട്ടോ കൂലിയും വേണ്ട എന്നാണു . ഇനി കാര്യത്തിലേക്ക് .ബാങ്കില്‍ പോകാനും തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയം കാണാനും വേണ്ടി കുളിച്ചു കുട്ടപ്പനായി വൈറ്റിലയിലെക്ക് വെച്ചടിച്ചു … ബസിറങ്ങി ആദ്യം ബാങ്കില്‍ പോകുക അതിനു ശേഷം അത്തച്ചമയം എന്ന് മനസ്സില്‍ വിചാരിച്ചു . എങ്കില്‍ ഒരു ഓട്ടോ പിടിച്ചു കളയാം എന്ന് കരുതി ഓട്ടോ സ്റ്റാന്‍ഡിലേക്ക് ചെന്ന എന്നെ വരവേറ്റത് സിഗരറ്റും വലിച്ചു കുശലം പറഞ്ഞു കൊണ്ട് കൊണ്ട് നില്‍ക്കുന്ന രണ്ടു ഓട്ടോ തൊഴിലാളികളെയാണ് . ഓട്ടോ പോകണം എന്ന് പറഞ്ഞപ്പോള്‍ കണ്ട ഭാവം നടിക്കുന്നില്ല . പിന്നെയും ചോദിച്ചപ്പോള്‍ ഡ്രൈവറുടെ മറുപടി ഇതായിരുന്നു സിഗ്‌നലും ബ്ലോക്കും കാരണം തൈക്കൂടം ഭാഗത്തേക്ക് ഞങ്ങള്‍ ഓട്ടം പോകാറില്ല വേണമെങ്കില്‍ അമ്പലത്തിനടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്ന് ഓട്ടോ കയറിക്കോ .. ഇതിനിടക്ക് എന്റെ പിന്നില്‍ വന്ന ഒരു സന്ദരിയെ കണ്ടപ്പോള്‍ യുവ കോമളനായ ഓട്ടോ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു, മനസ്സില്‍ ലഡ്ഡു പൊട്ടിയമാതിരി ചിരിയും ചിരിച്ചു കൊണ്ട് ആ പെണ്‍കുട്ടിയെയും കയറ്റി തൈക്കൂടം ഭാഗത്തേക്ക് ഓട്ടോ ഓടിച്ചു പോയി .

അറിയാന്‍ പാടില്ലാത്തതുകൊണ്ട് ചോദിക്കുവാപെണ്‍കുട്ടികളെ മാത്രമാണോ വണ്ടിയില്‍ കയറ്റി ഓട്ടം കൊണ്ടുപോകുകയുള്ളൂ , ഓട്ടം പോകാന്‍ അല്ലെങ്കില്‍ എന്തിനാ ചേട്ടാ വണ്ടിയുമായി വൈറ്റിലയില്‍ വന്നു കിടക്കുന്നെ ബസ്സുകളുടെ കളക്ഷന്‍ എടുക്കാനോ അതോ സിഗ്‌നല്‍ ലൈറ്റ് കത്തുന്നുണ്ടോ എന്ന് നോക്കാനോ ???