1

സന്തോഷകരമായ ഒരു വിവാഹ ബന്ധം നിലനിറുത്തുക എന്നത് ഒരു ശ്രമകരമായ കാര്യമാണ്. ദമ്പതികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിവാഹ ബന്ധം നിലനിറുത്തുവാന്‍ ചിലപ്പോള്‍ പ്രയാസം ഉണ്ടായി എന്ന് വരാം.താഴെ ഞാന്‍ പറയുന്ന പത്തു കല്പനകള്‍ വായിച്ചു നോക്കുക.

  1. എല്ലാ ദിവസവും നിങ്ങളുടെ മറു പകുതിയെ കുറഞ്ഞത് രണ്ടു കാര്യത്തിലെങ്കിലും പ്രശംസിക്കുവാന്‍ മറക്കാതിരിക്കുക. ഈ പ്രശംസ അതിരുകടക്കാതെ നോക്കുകയും വേണം.
  2. ദാമ്പത്യ ബന്ധത്തിന് പഴക്കം കൂടും തോറും പങ്കാളിയെ വിമര്‍ശിക്കുന്നതില്‍ ശ്രദ്ധിക്കണം. ആദ്യകാലങ്ങളില്‍ വിമര്ശനങ്ങളെ പോസിറ്റീവ് ആയി എടുക്കുമെങ്കിലും, കുറെ നാളുകള്‍ കഴിയുമ്പോള്‍ തുടര്ച്ചയായ വിമര്‍ശനങ്ങള്‍ മടുപ്പും ദേഷ്യവും ഉണ്ടാക്കും. വിമര്‍ശനങ്ങള്‍ നടത്തരുത് എന്നല്ല പറയുന്നത്, അത് വളരെ ചുരുക്കം വാക്കുകളില്‍ ഒതുക്കുവാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പങ്കാളിക്ക് പ്രശംസയും പ്രോത്സാഹനവും ആണ് വേണ്ടത്, അല്ലാതെ കുത്ത് വാക്കുകള്‍ അല്ല .
  3. സ്വന്തം പങ്കാളി പറയുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കുവാന്‍ ഉള്ള സന്മനസ്സ് കാണിക്കണം. ആദ്യം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുക. എന്നിട്ട് മാത്രം പ്രതികരിക്കുക. ഇടയ്ക്കു കയറി സംസാരിക്കരുത്. നിങ്ങള്‍ക്ക് പറയാനുള്ളത് അതിന് ശേഷം മാത്രം പറയുക.
  4. നിങ്ങള്‍ക്കും ഒരു ജീവിതം ഉണ്ടാക്കുവാന്‍ ശ്രദ്ധിക്കുക. സ്വന്തം ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്തൊക്കെ ചെയ്യുന്നു എന്ന് മാത്രം ചിന്തിച്ചു ജീവിക്കുന്നതുകൊണ്ട് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഇത് കൊണ്ട് ഒഴിവാക്കാം.
  5. ക്ഷമ ചോദിക്കുവാന്‍ പഠിക്കുക. ചിലപ്പോള്‍ നിങ്ങളുടെ തെറ്റ് അല്ലെങ്കിലും വഴക്കിനിടയില്‍ ഒരു ക്ഷമ ചോദിക്കുന്നതില്‍ ഒരു തെറ്റും വിചാരിക്കരുത്.
  6. നിങ്ങള്‍ ചെയ്യും എന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യുക തന്നെ വേണം. എത്ര ചെറിയ കാര്യം ആയിരുന്നാലും, ചെയ്യാം എന്ന് പറഞ്ഞ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് പ്രശ്‌നം ആവുക തന്നെ ചെയ്യും.
  7. പരസ്പരം കാര്യങ്ങള്‍ അടിച്ചേല്പ്പിക്കുന്ന പ്രവണതകള്‍ ഒഴിവാക്കുക.
  8. മിതമായും സൌമ്യമായും സംസാരിക്കുക. സ്‌നേഹത്തോടെ ഉള്ള സംസാരം വേണ്ട എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉറക്കെ, ദേഷ്യത്തില്‍ സംസാരിക്കുന്നത് കഴിവതും ഒഴിവാക്കണം.
  9. വിട്ടു വീഴ്ചകള്‍ക്ക് തയാറാവണം. സ്വന്തം വ്യക്തിത്വം കളയണം എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  10. വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതില്‍ നിന്നും സ്വയം ഒഴിവാകുന്നതാണ് നല്ലത് . അപ്പോള്‍ അവിടെ നിന്നും മാറി നിന്നിട്ട്, പിന്നീട് അതിനെ കുറിച്ച് സംസാരിക്കുന്നതാവും ഉചിതം. അപകടകരമായ തര്ക്കങ്ങളെ ഒരു പരിധി വരെ ഇങ്ങിനെ ഒഴിവാക്കാം.

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിങ്ങളെ ബാധിക്കുന്നവ ഉണ്ടെങ്കില്‍, അതില്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ദാമ്പത്യത്തെ സംരക്ഷിക്കുവാന്‍ സഹായിക്കും. വായിച്ചതിന് നന്ദി.

You May Also Like

എങ്ങനെ ടെന്‍ഷന്‍ ഒഴിവാക്കി ജീവിതവിജയം നേടാം…?

നിരാശയുടെ സന്താനമാണ് ടെന്‍ഷന്‍. നിഷ്‌ക്രിയമായ ശരീരവും നിഷ്‌ക്രിയമായ മനസും സ്രഷ്ടിക്കുന്ന ശൂന്യതയുടെ ഇരിപ്പിടത്തിലേക്ക് നിരാശ കയറി ഇരിക്കുന്നു.

ശരവണന്റെ ലെജൻഡ് ‘ശിവാജി’യുടെ കഥയാണോ ?

Rahul Madhavan ദിവസത്തിലധികവും ഏതെങ്കിലും സിനിമാക്കാർ സോഷ്യൽ മീഡിയയിൽ താരമാവാറുണ്ട്. ഇന്നലെ അരുൾ ശരവണനായിരുന്നു അത്.…

വിക്രം സിനിമ കണ്ടപ്പോൾ ഈ മിസ്റ്റേക്കുകളും ചില ഹിഡൻ സംഭവങ്ങളും നിങ്ങൾ ശ്രദ്ധിച്ചോ ?

സൂപ്പർ മെഗാഹിറ്റ് ആയി തിയേറ്ററുകളിലും ഒടിടിയിലും പ്രദർശനം തുടരുന്ന ചിത്രമാണ് കമൽ ഹാസന്റെ വിക്രം. 450…

മൊസ്സാദിന്റെ വെബ്‌സൈറ്റ് അനോണിമസ് ഹാക്ക് ചെയ്തു…!!!

അനോണിമസ് പ്രവര്‍ത്തകനായ ഇരുപത്തിരണ്ടുകാരന്‍ തയെബ് അബു ഷെഹാദ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേലിനു നേരെയുള്ള സൈബര്‍ ആക്രമങ്ങള്‍ക്ക് അനോണിമസ് മൂര്‍ച്ച കൂട്ടിയിരുന്നു.