വൈഫൈ അല്ല, ഇനി ലൈഫൈ – വെളിച്ചത്തിലൂടെ ഡാറ്റാ ട്രാന്‍സ്ഫര്‍..

173

Untitled-1

വയര്‍ലസ് ഫിഡിലിറ്റി (വൈഫൈ) ഇനി മറന്നു തുടങ്ങിക്കൊള്ളു എന്നു പറഞ്ഞാല്‍ ആരും ഒന്നു നോക്കിയേക്കാം. വളരെ വേഗത്തില്‍ നെറ്റില്‍ പാഞ്ഞുനടക്കാന്‍ വൈഫൈ ഇല്ലാതെന്താഘോഷം എന്നു ശീലിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ നെറ്റി ചുളിച്ച് തുറിച്ചു നോക്കുക കൂടി ചെയ്‌തേക്കാം.

റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ച് വയര്‍ലെസ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് വൈഫൈ. എന്നാല്‍ അതിനേക്കാള്‍ ചെലവുകുറഞ്ഞതും വേഗത കൂടുതലുള്ളതുമായ ഒരു സംവിധാനം ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. അതിന്റെ പേരാണ് ലൈഫൈ. ലൈറ്റ് ബള്‍ബുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കഴിയുന്ന രീതിയാണ് ഇത്.

വ്യവസായിക അടിസ്ഥാനത്തില്‍ ലൈഫൈ വികസിപ്പിക്കാന്‍ സമയമെടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇനിയും പല കടമ്പകളും കടക്കേണ്ടതുണ്ട്. ലൈഫൈ സംവിധാനം ഉപയോഗിക്കുമ്പോള്‍ ലൈറ്റ് പോവുകയോ ഓഫ് ആക്കുകയോ ചെയ്താല്‍ ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതാകും. ഇതുപോലെയുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ലൈ ഫൈ കൂടുതല്‍ പ്രായോഗികമാകാന്‍ ഇനിയും സമയംവേണ്ടിവരുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.