വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍ ആയി പേര് ചേര്‍ക്കുന്നത് എങ്ങിനെ..?

3067369905_2b7264f8a6

2016ഇല്‍ ആസന്നമാകുന്ന തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നു. ഇനി നവംബര്‍ 25 വരെ വോട്ടര്‍ പട്ടികല്യില്‍ പുതിയതായി പേര് ചേര്‍ക്കേണ്ടവര്‍ക്ക്, പേര് ഓണ്‍ലൈന്‍ ആയി ചേര്‍ക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്, താലൂക്ക് ഓഫിസില്‍ നിന്നോ തപാലിലോ അല്ലെങ്കില്‍ ഓരോ പ്രദേശത്തും നിശ്ചയിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാരില്‍ നിന്നോ കാര്‍ഡ് കൈപ്പറ്റാം.

2015 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും, പഴയഫോട്ടോ മാറ്റി പുതിയത് ആക്കെണ്ടവര്‍ക്കും, ഐഡി കാര്‍ഡില്‍ തിരുത്തല്‍ ആവ്ശ്യമായവര്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണ്.

അക്ഷയ കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് കഫെകള്‍, കലക്ടറേറ്റുകള്‍, താലൂക്ക്, വില്ലേജ് ഓഫിസുകള്‍ എന്നിവിടങ്ങളിലെല്ലാം ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ സൗകര്യം www.ceokerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് നല്‍കപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ടോള്‍ ഫ്രീ ഫോണ്‍ നമ്പറായ 1950 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.

ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്ക്, അവര്‍ നല്‍കുന്ന രെജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍, പേര്, ബിഎല്‍ഒയെ ബന്ധപ്പെടുന്നതിന് ആവശ്യമായ വിവരങ്ങള്‍ എന്നിവ എസ്എംഎസായി ലഭിക്കും. അപേക്ഷകളുടെ അതാതു സമയത്തെ നിലകളും എസ്എംഎസായി ലഭിക്കും..