വോഡ്ക അടിച്ചാല്‍ പെട്ടന്ന് ‘മുകളില്‍’ എത്താം !!!

    574

    vodka1_2748105b

    സാധാരണ മദ്യം പോലെയല്ല, വോഡ്ക..ഇതിനു അല്‍പ്പം വിലയും വീര്യവും കൂടുതലാണ്. നല്ല വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് സാധനമാണ്, അത് കൊണ്ട് രണ്ടെണ്ണം അടിച്ചാലും ഒന്നും പറ്റില്ല എന്ന് കരുതി വോഡ്ക ഒരു പതിവാക്കിയാല്‍ അതും സാധാരണ മദ്യത്തിന്റെ പരിണിത ഫലമാകും ചെയ്യുക.

    ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വോഡ്ക ഒരു പതിവാക്കി മാറ്റിയവരുടെ ആയുസ് കുറയുന്നതായി കണ്ടെത്തി. വോഡ്കയുടെ ജന്മദേശമായ റഷ്യയില്‍  അകാലത്തില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം വോഡ്കയുടെ അമിത ഉപയോഗമാണെന്ന് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    മോസ്‌കോയിലെ റഷ്യന്‍ കാന്‍സര്‍ സെന്റര്‍, ഓക്‌സ്ഫഡ് സര്‍വകലാശാല, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവ സംയുക്തമായി 51,000 റഷ്യക്കാരുടെ മദ്യപാനരീതികള്‍ പത്തു വര്‍ഷം നിരിക്ഷിച്ചു നടത്തിയ പഠനത്തില്‍ റഷ്യയിലെ പുരുഷന്‍മാരില്‍ 25% വും 55 വയസ്സാകുംമുമ്പ് മരിക്കുന്നു എന്ന് കണ്ടെത്തി. പഠനം നടക്കുന്നതിനിടെയില്‍ തന്നെ 8000 പേര്‍ മരിക്കുകയും ചെയ്തു.